ദയവ് ചെയ്ത് ആ പേര് ആരോടും പറയരുത്; പ്രേക്ഷകരോട് അഭ്യർഥനയുമായി ടൊവിനോ
ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഫോറൻസിക്. 2020 ൽ പുറത്തു വരുന്ന ആദ്യ ചിത്രം കൂടിയാണിത്. ഒരു ക്രൈം സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. പ്രഖ്യാപനം കഴിഞ്ഞപ്പോൾ തന്നെ ഏറെ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ഇപ്പോഴിത പ്രിയ പ്രേക്ഷകരോട് അഭ്യർഥനയുമായി നടൻ ടൊവിനോ. ചിത്രത്തിലെ വില്ലന്റെ പേര് പുറത്തു വിടരുതെന്നാണ് പ്രേക്ഷകരോട് താരത്തിന് പറയാനുള്ളത് . ഈ സിനിമയുടെ നിർണ്ണായക ഘട്ടത്തിലെത്തുന്ന വ്യക്തിയാണ് ഇതിലെ വില്ലൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. ഈ വർഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ക്രൈം സസ്പെൻസ് ത്രില്ലർ ചിത്രമാണിത്.
ചിത്രത്തിൽ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോഗസ്ഥനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മംമ്ത മോഹൻദാസും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ നിരവധി പുതുമുഖ താരങ്ങളായ കുട്ടികളും ചിത്രത്തിൽ എത്തുന്നുണ്ട്. നവാഗത സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ് ഫോറൻസിക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications