മുഖംമറച്ച് ഫോട്ടോ എടുക്കാൻ വന്ന പെൺകുട്ടി ആരെന്നറിഞ്ഞപ്പോൾ ഞെട്ടി ടോവിനോ തോമസ്
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് ടോവിനോ തോമസ്. മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് ചിത്രത്തോടുകൂടി അന്താരാഷ്ട്ര തലത്തിൽ വരെ ആരാധകരെ നേടാൻ ടോവിനോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ടോവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വാശി. തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക.
ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണ് വാശി. ചിത്രത്തിൽ അഭിഭാഷകരായാണ് ഇരുവരും വേഷമിടുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് ചെയ്യുന്ന മലയാള സിനിമയാണ് വാശി.
അടുത്തിടെ കീർത്തിയെ ആദ്യമായി കണ്ട് മുട്ടിയ സംഭവം ടോവിനോ വിവരിക്കുകയുണ്ടായി. ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത ആളാണെന്ന് തോന്നിയെന്നും എന്നാൽ പിന്നീട് താരത്തെ ഇങ്ങോട്ട് വന്ന് വിളിക്കുകയാണ് ചെയ്തതെന്നും ടോവിനോ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

'സൈമ അവാഡ്‌സില്‍ വെച്ച് കീര്‍ത്തിയെ കണ്ടിരുന്നു. അന്ന് കീര്‍ത്തിയുടെ അച്ഛനെ എനിക്ക് നല്ല പരിചയമുണ്ട്. പിന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടു. അന്ന് ഞങ്ങള്‍ സംസാരിച്ചിട്ട് പോലുമില്ല.
കേരള ടൂറിസത്തിന്റെ ഭാഗമായി 2019ല്‍ തിരുവനന്തപുരത്ത് വെച്ച് വലിയൊരു പരിപാടിയുണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസില്‍ കയറി.
കയറിയപ്പോള്‍ പുറകീന്ന് ഒരാള്‍ കൈ പൊക്കി കാണിക്കുന്നുണ്ട്. ഈ ഫാന്‍സിനെ കൊണ്ട് തോറ്റല്ലോ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ മെലിഞ്ഞൊരു പെണ്‍കുട്ടി. ഷാളൊക്കെ തലയിലിട്ടിട്ടുണ്ട്.
മുഖം മുഴുവന്‍ മറച്ചിട്ട് ഈ കുട്ടി എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് വിചാരിച്ച്... ഒകെ ഫോട്ടോ എടുത്തോട്ടേന്ന് കരുതി അടുത്ത് ചെന്നു. അപ്പോള്‍ മുഖത്തെ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു. ആ... തെന്നിന്ത്യന്‍ താരസുന്ദരി.

ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത കുട്ടിയായിരിക്കുമെന്നാണ് വിചാരിച്ചത്. പിന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചപ്പോള്‍ അതൊക്കെ മാറി. ബസില്‍ കണ്ടത് മുതല്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു പരിപാടിക്ക് ഉണ്ടായിരുന്നത്.
പിന്നെ എളുപ്പത്തില്‍ സംസാരിക്കാന്‍ പറ്റുന്ന ആളാണെന്ന് മനസിലായി,' ടൊവിനോ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂണ്‍ 17നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്.
അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ നീൽ ഡി കുഞ്ഞയാണ്.

സംഗീതം കൈലാസ് മേനോൻ, വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനരചന. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് യാക്സനും നേഹയുമാണ്. കഴിഞ്ഞ ദിവസം വാശിയിലെ 'ഋതുരാഗം' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചത്.
മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ മോഹനൻ. ലൈൻ പ്രൊഡ്യൂസർ കെ രാധാകൃഷ്ണനാണ്. ഉർവ്വശി തീയറ്ററാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications