ടൊവിനോ വീണ്ടും മിന്നിച്ചു! തിയറ്ററുകളില്‍ ഭയവും ത്രില്ലും നിറച്ച് ഫോറന്‍സിക്, പ്രേക്ഷക പ്രതികരണം

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന 2020 ലെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൈനിറയെ വിജയ ചിത്രങ്ങളുള്ളതിനാല്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് ഫോറന്‍സിക് എന്ന ചിത്രം റിലീസിനെത്തിയത്. സാധാരണ ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വമ്പന്‍ പ്രമോഷനൊന്നും ഇത്തവണ കണ്ടിരുന്നില്ല.

എന്നാല്‍ സിനിമയെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളിലെല്ലാം നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ചൊരു ത്രില്ലര്‍ ചിത്രമായി ഫോറന്‍സിക് മാറിയോ എന്നറിയാനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പങ്കുവെച്ച ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

ഫോറന്‍സികിന് നല്ല അഭിപ്രായം

മുന്‍വിധികളുമായി ഫോറന്‍സിക് കാണാന്‍ പോവാതെ ഇരുന്നാല്‍ അടുത്ത കാലത്തൊന്നും മലയാളത്തില്‍ കണ്ടിട്ടില്ലാത്ത അത്രയും കിടിലന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്.

ഫോറന്‍സികിന് നല്ല അഭിപ്രായം

ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ടൊവിനോയുടെ പ്രകടനം എടുത്ത് പറയാന്‍ പാകമുള്ളതാണ്. അതുപോലെ തന്നെ ടൊവിനോയുടെ നായികയായിട്ടെത്തിയ റേബ മോണിക്കയും മോശമില്ലാത്ത അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഫോറന്‍സികിന് നല്ല അഭിപ്രായം

ത്രില്ലിങ് ആയിട്ടും കോമഡിയും കൂട്ടി ചേര്‍ത്ത് എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ പാകമുള്ള തിരക്കഥയാണ് ഫോറന്‍സിക്കിന്റേത്. ക്ലൈമാക്‌സില്‍ ടൊവിനോയുടെ ഒരു ചിരി അത്യുഗ്രന്‍ ആണെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. മംമ്ത മോഹന്‍ദാസിന്റെ പ്രകടനത്തിനും നല്ല വിലയിരുത്തലാണ്.

ഫോറന്‍സികിന് നല്ല അഭിപ്രായം

മോളിവുഡില്‍ നിന്നും മനോഹരമായി ഒരുക്കിയ ഒരു സ്‌ക്രീപ്റ്റാണ് ഫോറന്‍സിക്കിന്റേത്. അതുപോലെ തന്നെ ബാക്ക്ഗ്രാന്‍ഡ് മ്യൂസിക്കിന്റെ കാര്യവും. ത്രില്ലടിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ അനുഭവമാണ് സൗണ്ടിലൂടെ ജെയ്ക്ക് ബിജോയി ഒരുക്കിയിരിക്കുന്നത്.

 ഫോറന്‍സികിന് നല്ല അഭിപ്രായം

അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഫോറന്‍സിക് സംവിധാനം ചെയ്തത്. ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥനായി ടൊവിനോ എത്തുമ്പോള്‍ മംമ്ത മോഹന്‍ദാസും റേബ മോണിക്കയുമാണ് നായികമാരായി അഭിനയിച്ചത്. റിതിക സേവ്യര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മംമ്ത അഭിനയിക്കുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ് ഒരു സിനിമ എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X