ആമിയില്‍ അഭിനയിക്കുന്നുവെന്ന് ടൊവിനോ പറഞ്ഞപ്പോള്‍ പൃഥ്വി പ്രതികരിച്ചത്? നിരാശനായിരുന്നോ?

By Nimisha

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം. മായനാദനിയുമായാണ് താരം ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും താരത്തെ തേടിയെത്തിയിട്ടുണ്ട്.

തുടക്കം മുതല്‍ത്തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച സിനിമയാണ് ആമി. മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പകരക്കാരനായാണ് ടൊവിനോ തോമസ് എത്തിയത്. പൃഥ്വിക്ക് പകരം ടൊവിനോയെത്തുന്നുവെന്ന് കേട്ടപ്പോള്‍ പലരും അത് തെറ്റായാണ് വ്യാഖ്യാനിച്ചത്. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ സംഭവവും അതില്‍ ഇല്ലെന്നും താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു താരം.

പൃഥ്വിയുടെ പകരക്കാരന്‍

പൃഥ്വിയുടെ പകരക്കാരന്‍

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയരായ രണ്ട് പേര്‍ പൃഥ്വിരാജും ടൊവിനോ തോമസും. കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ പൃഥ്വിരാജിന്റെ പകകരക്കാരനായാണ് ടൊവിനോ എത്തിയത്.

ആദ്യം വിളിച്ചത്

ആദ്യം വിളിച്ചത്

ആമിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ആദ്യം വിളിച്ചത് പൃഥ്വിരാജിനെയായിരുന്നു. നീ എന്തായാലും അത് ചെയ്യണമെന്നായിരുന്നു പൃഥ്വി പറഞ്ഞത്.

വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു

വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു

പൃഥ്വിക്ക് പകരക്കാരനായി എത്തിയെന്ന തരത്തില്‍ പലരും വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൃഥ്വിയുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ലായിരുന്നു.

ശാരീരികമായ തയ്യാറെടുപ്പുകള്‍

ശാരീരികമായ തയ്യാറെടുപ്പുകള്‍

പൊതുവെ ഭക്ഷണപ്രിയനാണെങ്കിലും സിനിമയ്ക്ക് വേണ്ടി ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെന്ന് താരം പറയുന്നു. മായാനദിയിലെ ലുക്കിനേക്കാള്‍ ആറ് കിലോ ഭാരം കുറച്ചാണ് തീവണ്ടിയില്‍ പ്രത്യക്ഷപ്പെടുന്നത്.

മലയാളത്തില്‍ മാത്രമല്ല

മലയാളത്തില്‍ മാത്രമല്ല

മലയാളത്തില്‍ മൂന്നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിനിടയിലാണ് തമിഴില്‍ നിന്നുള്ള അവസരം ലഭിച്ചത്. ഫെബ്രുവരിയില്‍ ആദ്യ തമിഴ് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നും ടൊവിനോ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X