ഞാനും ആഗ്രഹിക്കുന്നത് അതാണ്! മകളെക്കുറിച്ച് ടൊവിനോ തോമസിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍!

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് മുന്‍നിരയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനായി മാത്രമല്ല അതിഥി താരമായും ടൊവിനോ എത്താറുണ്ട്. മികച്ച കഥാപാത്രങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് ടൊവിനോ പറഞ്ഞിരുന്നു. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരം. സിനിമയ്ക്ക് പുറമെ സമൂഹത്തിലെ മറ്റ് കാര്യങ്ങളിലും താരം ഇടപെടാറുണ്ട്.

നടന്‍ എന്നതിനും അപ്പുറത്ത് നല്ലൊരു കുടുംബനാഥനാണ് താനെന്ന് ടൊവിനോ മുന്‍പേ തന്നെ തെളിയിച്ചിട്ടുണ്ട്. മകന്‍, സഹോദരന്‍, ഭര്‍ത്താവ്, അച്ഛന്‍ തുടങ്ങിയ റോളുകളും തനിക്കുണ്ട്. സ്വകാര്യ ജീവിതത്തിന് പലപ്പോഴും വേണ്ടത്ര പ്രൈവസി ലഭിക്കാറില്ലെന്നും സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ടൊവിനോ എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

Tovino Thomas

ലിഡിയയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ ടൊവിനോ തുറന്നുപറഞ്ഞിരുന്നു. ജീവിതത്തില്‍ ആരാകണമെന്ന കാര്യത്തില്‍ വീട്ടുകാര്‍ തനിക്ക് നിയന്ത്രണങ്ങളൊന്നും വെച്ചിരുന്നില്ലെന്ന് താരം പറയുന്നു. മാതൃഭൂമിയിലെ വനിതാമാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇഷ്ടമുള്ള വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചവരാണ് താനും ഭാര്യയും. മകള്‍ക്കും അത് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത്.

പറ്റാവുന്നിടത്തോളം സ്ഥലങ്ങളിലേക്കൊക്കെ മകളെ കൊണ്ടുപോയി ലോകം കാണിക്കണം. കൂടുതല്‍ ഭാഷകള്‍ പഠിപ്പിക്കുക. അവളിപ്പോ ചെറിയ കുഞ്ഞാണ്. പറന്നുനടക്കുന്നതിനെക്കുറിച്ച് പറഞ്ഞുമനസ്സിലാക്കി വളര്‍ത്തിവരികയാണ്. സിനിമയില്‍ താല്‍പര്യമുണ്ടെന്ന് മകള്‍ പറഞ്ഞാല്‍ എന്തായിരിക്കും ടൊവിനോയുടെ പ്രതികരണമെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ താരത്തിന് നേരെ ഉയര്‍ന്നിരുന്നു. അഭിനേത്രി അല്ലെങ്കില്‍ സംവിധായിക ഇവയില്‍ ഏതെങ്കിലും ആവണമെന്ന് മകള്‍ പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണമെന്നായിരുന്നു ചോദ്യം.

Tovino Thomas 2

സംവിധാനം, അഭിനയം, ക്യാമറ , എഴുത്ത് ഇവയില്‍ ഏതെങ്കിലും മേഖലകളില്‍ അവള്‍ പ്രവര്‍ത്തിക്കണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്ന് ടൊവിനോ പറയുന്നു.ഇത് താനാഗ്രഹിക്കുന്നുവെന്നേയുള്ളൂ. മകള്‍ എന്താണ് ആഗ്രഹിക്കുന്നത് അതിന് തന്നെയായിരിക്കും താന്‍ പ്രാധാന്യം നല്‍കുന്നത്. എഞ്ചിനീയറാവാനാണ് താല്‍പര്യമെങ്കില്‍ അവയില്‍ ഏറ്റവും മികച്ചതാവാന്‍ അവള്‍ക്ക് കഴിയട്ടെയെന്നും താരം പറയുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ടൊവിനോ തോമസ് എത്താറുണ്ട്. വനിതാ ദിനത്തില്‍ കുടുംബസമേതമുള്ള ചിത്രവുമായി ടൊവിനോ എത്തിയിരുന്നു.ക്ഷണനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X