For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയുടെ രീതി അനുകരിച്ച് ലിഡിയയും! ഇസ സ്‌കൂളില്‍പ്പോവുന്നത് വരെ ഇത് തുടരുമെന്ന് ടൊവിനോ തോമസ്!

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസ് ഓരോ തവണയും വിസ്മയിപ്പിക്കുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസില്‍ കലക്ടറുടെ വേഷത്തിലാണ് അദ്ദേഹമെത്തിയത്. നിപ അതിജീവനത്തിനിടയില്‍ പ്രത്യേക സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും കാര്യങ്ങളെ കൃത്യമായി വിലയിരുത്തുകയുമൊക്കെ ചെയ്യുന്ന കഥാപാത്രമായി അദ്ദേഹം ശരിക്കും ജീവിക്കുകയായിരുന്നുവെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. അഭിനേതാവെന്ന നിലയില്‍ ഒരുതാരത്തിന് ലഭിക്കുന്ന മികച്ച അംഗീകാരം കൂടിയാണ്. ആദ്യമായാണ് ഇന്ദ്രജിത്തിനും കുഞ്ചാക്കോ ബോബനുമൊപ്പമൊക്കെ അഭിനയിച്ചതെന്നും ചിത്രീകരണം ശരിക്കുമൊരു അനുഭവമായിരുന്നുവെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

  പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും. സിനിമയാണ് തന്റെ ലക്ഷ്യമെന്ന് മനസ്സിലാക്കി അതിനായി ഇറങ്ങിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ലിഡിയ നല്‍കിയത്. തിരക്കിട്ട സിനിമാജീവിതത്തിലും ഭാര്യയേയും മകളേയും ഒപ്പം കൊണ്ടുപൊവാറുണ്ട് ഈ താരം. തിയേറ്ററിലായാലും ലൊക്കേഷനിലായാലും ഇസയും ലിഡിയയും ടൊവിനോയ്‌ക്കൊപ്പമുണ്ട്. പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയയുടെ അതേ ശൈലി തന്നെയാണ് ഇപ്പോള്‍ ലിഡിയയും പിന്തുടരുന്നത്. തിരക്കില്‍ നിന്നും മാറി വീട്ടിലേക്ക് വരാനാവാതെ നിന്ന പൃഥ്വിക്കരികിലേക്ക് അലംകൃതയേയും കൂട്ടി സുപ്രിയ എത്തുകയായിരുന്നു. ലൂസിഫര്‍ ലൊക്കേഷനില്‍ ഇരുവരുമുണ്ടായിരുന്നു. മകള്‍ സ്‌കൂളില്‍ പോവുന്നത് വരെ ഈ രീതി തുടരാനാണ് ടൊവിനോയുടെ തീരുമാനം. സിനിമാജീവിതത്തെക്കുറിച്ചും വ്യകക്തി ജീവിതത്തെക്കുറിച്ചുമൊക്കെ താരം തുറന്ന് സംസാരിച്ചിരുന്നു. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ടൊവിനോ ആയി ജീവിക്കുന്നത്

  ടൊവിനോ ആയി ജീവിക്കുന്നത്

  ആക്ഷനും കട്ടിനുമിടയിലുള്ള നിമിഷങ്ങളിലെല്ലാം താന്‍ താനായിത്തന്നെ ജീവിക്കുകയാണെന്നും അദ്ദേഹം പറയുന്നു.വളരെ സിംപിളായി ലൈഫിനെ കാണുക, എന്നും ഞാനായിത്തന്നെയിരിക്കുക, ഇതാണ് തന്റെ പോളിസിയെന്നും ടൊവിനോ പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ ഇതിനുള്ള സാഹചര്യം ലഭിച്ചിരുന്നു. വൈറസ് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സിനിമയ്ക്കായി കുറച്ച് ഇമാജിനേഷനും ഡ്രാമയുമൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്രയും താരങ്ങളെ അണിനിരത്തി കൃത്യമായുള്ള ബാലന്‍സിങ് സംവിധായകന്റെ മിടുക്കാണെന്നും താരം പറഞ്ഞിരുന്നു. കുട്ടികളെ നിയന്ത്രിക്കാനായുള്ള പാടായിരുന്നു സംവിധായകനും അനുഭവിച്ചത്. സ്റ്റേജ് ഷോയ്‌ക്കോ അമ്മയുടെ പരിപാടികള്‍ക്കോ ഒക്കെയായാണ് എല്ലാവരേയും കാണുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഒരു സിനിമയ്ക്കായി ഇത്രയധികം പേരെ ഒരുമിപ്പിച്ചത്.

  തമാശ നിറഞ്ഞ ഷൂട്ട്

  തമാശ നിറഞ്ഞ ഷൂട്ട്

  എല്ലാവരേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷവുമുണ്ടായിരുന്നു. ഫുഡിനെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ടായിരുന്നു. ഇന്ദ്രേട്ടനും ചാക്കോച്ചനുമൊക്കെയാണ് ഓരോ സ്ഥലത്തേയും ഫുഡിനെക്കുറിച്ച് പറഞ്ഞ് തരാറുള്ളത്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നമുക്കൊരു ഫുഡ് ഷോ നടത്തിയാലോ എന്ന് ചാക്കോച്ചനോട് ചോദിച്ചിരുന്നു. യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെയായിരുന്നു ചിത്രീകരണം. എല്ലാവരും ഒരുമിച്ചുള്ള ഒരു സീനുണ്ടായിരുന്നു. ഷൂട്ടിംഗ് തമാശ നിറഞ്ഞതായിരുന്നുവെങ്കിലും സിനിമ അങ്ങനെയല്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

  ഭാര്യയും മകളും ഒപ്പമുണ്ട്

  ഭാര്യയും മകളും ഒപ്പമുണ്ട്

  ഭാര്യയും കുട്ടിയും ഇപ്പോള്‍ തന്റെ കൂടെ ട്രാവല്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ അവര്‍ കൂടെയുണ്ട്. ഭാര്യയേയും മകളേയും മിസ്സ് ചെയ്യാന്‍ പറ്റുന്നില്ല. സെറ്റിലേക്ക് വരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ അവിടെ എന്ത് ചെയ്യുമെന്നായിരുന്നു ചോദിച്ചത്. ടാക്‌സിയും ഊബറുമൊക്കെയുണ്ടെന്നും യാത്രയൊക്കെ പോവാമെന്നും പറഞ്ഞിരുന്നു. അവള്‍ക്കും യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. താന്‍ ഷൂട്ടിലായിരിക്കുമ്പോള്‍ അവര്‍ സൂവിലും മറ്റുമൊക്കെ കറങ്ങാന്‍ പോവും. ഫ്രീയാവുമ്പോള്‍ താനും ചേരും. ലൂസിഫറിലും എന്റെ ഉമ്മാന്റെ പേരിലും വൈറസ് ഷൂട്ടിലും ലൂക്കയിലുമൊക്കെ അവരൊപ്പമുണ്ടായിരുന്നു.

  മകള്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്നത് വരെ

  മകള്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്നത് വരെ

  മകള്‍ സ്‌കൂളില്‍ പോവുന്നത് വരെ നാടോടി കുടുംബമായി പോവാം. കോഴിക്കോടാണെങ്കില്‍ ഓരോ ദിവസവും ഓരോ റസ്‌റ്റോറന്റില്‍ പോവാം. ബീച്ചിലേക്ക് തന്നെ കൊണ്ടുപോവുന്നത് അവര്‍ക്ക് ബാധ്യതയാണ്. തനിക്കൊപ്പമുള്ളതിനേക്കാളും നന്നായി അവര്‍ക്ക് ഇല്ലാതെ പോവുമ്പോഴാണ് എന്‍ജോയ് ചെയ്യാന്‍ പറ്റുക. വൈകുന്നേരങ്ങളില്‍ താന്‍ ഫ്രീയാവുമ്പോള്‍ അവര്‍ക്കൊപ്പം കൂടാറുണ്ട്. ലൊക്കേഷനില്‍ കുടുംബസമേതമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. റിലീസ് ദിനത്തില്‍ കുടുംബസമേതമായാണ് ടൊവിനോ സിനിമയ്‌ക്കെത്തുന്നത്. താരപദവിയുടെ ഗുണവും ദോഷവും അനുഭവിക്കുന്നുണ്ടെന്നും ഭയങ്കര സ്റ്റാര്‍ഡം താനാഗ്രഹിച്ചിരുന്നില്ലെന്നും താരം പറയുന്നു.

  അലംകൃതയും ഇസയും

  അലംകൃതയും ഇസയും

  താരങ്ങള്‍ക്ക് പിന്നാലെ തന്നെ അടുത്ത തലമുറയും സിനിമയില്‍ പ്രവേശിക്കാറുണ്ട്. ഭാവിയില്‍ സിനിമയിലേക്കെത്തുന്ന താരപുത്രികളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനോടകം തന്നെ തുടങ്ങിയിരുന്നു. പൃഥ്വിയുടേയും ടൊവിനോയുടേയും മാലാഖമാരും ഇത്തരത്തില്‍ എത്തിയേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ജനനം മുതലേ തന്നെ സെലിബ്രിറ്റികളായി മാറിയ ഇരുവരുടേയും ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

  English summary
  Tovino Thomas talking about his family, latest chat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X