കളിയാക്കിയവനെ പഞ്ഞിക്കിട്ട് ടൊവിനോയുടെ മറുപടി! ക്യാംപിലെ പ്രസംഗവും വൈറലാവുന്നു, കാണൂ!

By Nimisha

സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നല്ലൊരു നായകനാണെന്ന് ടൊവിനോ തോമസ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി താരവും സജീവമായി രംഗത്തുണ്ടായിരുന്നു. ഇരിങ്ങാലക്കുടയില്‍ വീട്ടിനടുത്തുള്ള ക്യാംപില്‍ നിന്ന് തുടങ്ങി തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ക്യാംപുകളും താരം സന്ദര്‍ശിച്ചിരുന്നു. തന്നാല്‍ക്കഴിയാവുന്ന സഹായങ്ങളെല്ലാം ചെയ്ത് താരവും സജീവമായ ഇടപെടലുകളാണ് നടത്തിയത്. യാതൊരുവിധ താരപരിവേഷവുമില്ലാതെ നാട്ടുകാരിലൊരാളായിട്ടായിരുന്നു താരം ഇടപെട്ടത്.

വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ വീടുകളില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതില്‍ താരവും മുന്നിലുണ്ടായിരുന്നു. പച്ചക്കറിയും അരിച്ചാക്കും ചുമന്ന് ക്യാംപിലെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായി താരം കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു.

ടൊവിനോ തോമസിന്റെ ഇടപെടലുകള്‍

ടൊവിനോ തോമസിന്റെ ഇടപെടലുകള്‍

മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ധനസഹായം നല്‍കിയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങളെത്തിച്ചും കലക്ഷന്‍ സെന്ററുകളില്‍ പാക്കിങ്ങില്‍ ഏര്‍പ്പെട്ടുമൊക്കെയാണ് പല താരങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ഇരിങ്ങാലക്കുടയിലെ ക്യാംപില്‍ തനി സാധാരണക്കാരനായി ടൊവിനോ തോമസുമുണ്ടായിരുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് ആശ്രയത്തിനായി തന്റെ വീട്ടിലേക്ക് വാരമെന്ന് പറഞ്ഞ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നീടുള്ള കാര്യങ്ങളെല്ലാം നേരിട്ട് ക്യാംപില്‍ വെച്ചായിരുന്നു.

മടിച്ചുനില്‍ക്കാതെ മുന്നിട്ടിറങ്ങി

മടിച്ചുനില്‍ക്കാതെ മുന്നിട്ടിറങ്ങി

തൊട്ടടുത്തുള്ളവര്‍ ഒരു ദുരന്തത്തില്‍പ്പെട്ടാല്‍ ഏതൊരു മനുഷ്യനും ചെയ്യുന്നതെന്തോ അത് തന്നെയാണ് താനും ചെയ്തത്. നേരത്തെയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പലപ്പോഴും പുറംലോകം അറിഞ്ഞുകൊളളണമെന്നില്ല. എന്നാല്‍ ഇതുവരെയുള്ള രീതിയല്ല ഇനി, ഇത്തവണ നേരിട്ട് ഇടപെട്ട താരത്തിനോട് ഇനിയെന്ച് ചെയ്തു എന്ന് വിമര്‍ശനമുയര്‍ത്താന്‍ ആര്‍ക്കും കഴിയില്ല.

ജീവിതത്തിലും നായകനായി

ജീവിതത്തിലും നായകനായി

വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലും നായകനായി മാറിയിരിക്കുകയാണ് ടൊവിനോ. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി അവരിലൊരാളായി ഇറങ്ങിയ താരത്തിന് ജീവിതത്തിലും നായകപരിവേഷം ലഭിച്ചതില്‍ തെല്ലും അത്ഭുതപ്പെടാനില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇത് ശരിയാണെന്ന് ഓരോ സംഭവവും തെളിയിക്കുകയും ചെയ്യുന്നു. അരിച്ചാക്കെടുത്തും ഗ്യാസ് സിലിണ്ടര്‍ ചുമന്നും താരം ക്യാംപില്‍ പ്രവര്‍ത്തിച്ചിരുന്നു.

 പ്രത്യേക ക്രെഡിറ്റ് ആവശ്യമില്ല

പ്രത്യേക ക്രെഡിറ്റ് ആവശ്യമില്ല

ജീവന്‍ പോലും പണയം വെച്ചാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അവര്‍ക്ക് നല്‍കാത്ത ഒരു ക്രഡിറ്റും തനിക്കാവശ്യമില്ല. സിനിമാതാരമെന്ന നിലയിലല്ല താന്‍ ക്യാംപില്‍ പ്രവര്‍ത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന വീഡിയോയും ഇതിനിടയില്‍ പുറത്തിറങ്ങിയിരുന്നു. കൈലിയണിഞ്ഞ് തനി തൃശ്ശൂര്‍ സ്ലാങ്ങില്‍ സംസാരിച്ച് പ്രവര്‍ത്തിക്കുന്ന താരത്തെയാണ് അതില്‍ കണ്ടത്.

 ഫേസ്ബുക്ക് ലൈവിലൂടെ വിവരങ്ങള്‍

ഫേസ്ബുക്ക് ലൈവിലൂടെ വിവരങ്ങള്‍

സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സെലിബ്രിറ്റി പേജുകളിലൂടെ കൈമാറുന്ന വിവരങ്ങളെല്ലാം ക്ഷണനേരം കൊണ്ട് വൈറലാവാറുണ്ട്. അതിനാല്‍ത്തന്നെ വിവരങ്ങള്‍ കൈമാറാനായി സ്വീകരിച്ച മാര്‍ഗവും ഇതായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ക്യാംപിലെ കാര്യങ്ങളെക്കുറിച്ച് താരം വിവരങ്ങള്‍ നല്‍കിയിരുന്നു.

ചൊറിയാനെത്തിയവര്‍ക്ക് ചുട്ടമറുപടി

ചൊറിയാനെത്തിയവര്‍ക്ക് ചുട്ടമറുപടി

ഫേസ്ബുക്ക് ലൈവ് വീഡിയോയ്ക്ക് കീഴില്‍ തന്നെ ചൊറിയാനെത്തിയവര്‍ക്ക് ചുട്ട മറുപടിയാണ് ടൊവിനോ നല്‍കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ മുതലെടുപ്പ് നടത്തുന്നവരോട് ഒന്നും പറയാനില്ലെന്നായിരുന്നു താരം പറഞ്ഞത്. പോസ്റ്റുകള്‍ തെറ്റായി വ്യാഖ്യാനിച്ചും താരത്തിനെതിരെ ട്രോളുകളുണ്ടാക്കിയും ചിലരൊക്കെ രംഗത്തുവന്നിരുന്നു.

മദ്യപിക്കാതെയും നന്നായി സംസാരിക്കും

മദ്യപിക്കാതെയും നന്നായി സംസാരിക്കും

അടുത്തിടെ ഒരാള്‍ താരത്തോട് രണ്ടെണ്ണം കഴിച്ചിട്ടാണോ സംസാരിക്കുന്നത്, അതാണോ ഇത്ര നന്നായി സംസാരിക്കുന്നതെന്ന് ചോദിച്ചിരുന്നു. താങ്കളുടെ വീട്ടിലെ സമ്പ്രദായം അങ്ങനെയാണോ, ഇവിടെ അങ്ങനെയല്ലെന്നും അടിക്കാതെ തന്നെ വീട്ടിലെല്ലാവരും നന്നായി സംസാരിക്കുമെന്നും പറഞ്ഞ് വിമര്‍ശകന്റെ വായടിപ്പിച്ചിരുന്നു.

അഹങ്കാരി ഇമേജ് മാറി

അഹങ്കാരി ഇമേജ് മാറി

സിനിമയിലെത്തിയ സമയത്ത് അഹങ്കാരി, ജാഡ എന്ന തരത്തിലുള്ള ഇമേജായിരുന്നു താരത്തിന്. സിനിമയിലെത്താനായി താന്‍ നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ചും തനിക്ക് പണി തന്ന് പോയവരെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. കൃത്യമായ നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്നതിനാല്‍ത്തന്നെ പലരും അഹങ്കാരിയായാണ് താരത്തെ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങളില്‍ അര്‍ഹിക്കുന്നവയ്ക്ക് ചുട്ട മറുപടി നല്‍കാന്‍ താരം മടിക്കാറില്ല.

ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി

ചിത്രങ്ങളും വീഡിയോയുമൊക്കെ തരംഗമായി

ദുരിതാശ്വാസ ക്യാംപിലെ സജീവ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ താരം ഫേസ്ബുക്ക് ലൈവില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയും വീഡിയോ പങ്കുവെച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി വീടുകളില്‍ പോയപ്പോള്‍ പലരും പുറത്തുവരാത്തതിനെക്കുറിച്ചും വീട് വിട്ടിറങ്ങാനുള്ള താല്‍പര്യക്കുറവിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. ക്യാംപുകളില്‍ സാധനം ലഭിക്കുന്നതിനെക്കുറിച്ചും അത് വിതരണം ചെയ്യുന്നതിനെക്കുറിച്ചുമൊക്കെ ടോവിനോ വ്യക്തമാക്കിയിരുന്നു.

വോളണ്ടിയര്‍മാരോട് പറഞ്ഞത്?

വോളണ്ടിയര്‍മാരോട് പറഞ്ഞത്?

വ്യക്തിപരമായി എന്ത് ചെയ്യാന്‍ പറ്റും എന്നാലോചിച്ചിരിക്കുന്നതിനിടയിലാണ് ക്യാംപിലേക്കെത്തിയത്. തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ക്ക് പിന്തുണയേകാനായി നിരവധി പേരാണ് എത്തിയതെന്നും ഇത് ജീവിതത്തിലെ തന്നെ വലിയൊരനുഭവമായി കാണണമെന്നും ടൊവിനോ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാംപിലേക്കെത്തിയ വോളണ്ടിയര്‍മാരോട് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വരുംനാളുകളില്‍ ഏത് തരത്തിലുള്ള ദുരന്തം സംഭവിച്ചാലും അവയെ നേരിടാനുള്ള ആത്മവിശ്വാസം ഇപ്പോള്‍ ലഭിച്ചില്ലേ, പ്രളയത്തിന്റെ നല്ല വശങ്ങള്‍ കാണമെന്നും ഇനിയും ഒത്തിരി കാര്യങ്ങള്‍ ചെയ്യണമേന്നും താരം പറഞ്ഞിരുന്നു.

 അവര്‍ക്കൊപ്പം നില്‍ക്കണം

അവര്‍ക്കൊപ്പം നില്‍ക്കണം

വരുംദിനങ്ങളില്‍ കൂടുതല്‍ ജാഗരൂകരായി പ്രവര്‍ത്തിക്കണം. പ്രളയത്തില്‍ ആടുമാടുകളെ നഷ്ടപ്പെട്ടവരൊക്കെ നമുക്കിടയിലുണ്ട്. ഉപജീവനമാര്‍ഗം നഷ്ടമായവരും നമുക്കിടയിലുണ്ട്. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ക്കിടയില്‍ മനസ്സുകൊണ്ടെങ്കിലും നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നും താരം പറയുന്നു. ക്യാംപില്‍ വോളണ്ടിയര്‍മാരോട് സംസാരിക്കുന്ന ടൊവിനോയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം

ടൊവിനോയുടെ പ്രസംഗം, കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X