ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ടൊവിനോ തോമസ്! തിയറ്ററുകളിലെത്തിയ ചിത്രത്തിന് വമ്പന്‍ സ്വീകരണം
ടൊവിനോ തോമസിന്റെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സലീം അഹമ്മദ് സംവിധാനം ചെയ്ത ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ എന്ന ചിത്രമാണ് ജൂണ്‍ 21 ന്് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ടൊവിനോ തോമസ് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വൈറലാവുകയാണ്. ചിത്രത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ചാണ് പറയുന്നത്. ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ ഇറങ്ങുന്ന ദിവസം തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് പറഞ്ഞാണ് ടൊവിനോ എത്തിയിരിക്കുന്നത്. സഹസംവിധായകനായി തുടങ്ങിയ തന്റെ സിനിമ കരിയറിനെ കുറിച്ച് താരം പറഞ്ഞിരിക്കുകയാണ്.

ടൊവിനോയുടെ വാക്കുകളിലേക്ക്..
സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന എല്ലാ സിനിമാപ്രേമികൾക്കും വേണ്ടി നാളെ ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു !
ഒരു അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് നാളത്തെ ദിവസം ഒരു വിധത്തിൽ പറഞ്ഞാൽ സ്വപ്നസാക്ഷാത്കാരമാണ് . തിരശീലയിലെങ്കിലും ഒരു സംവിധായകൻ ആവുക എന്നത്. ഇന്ത്യക്കകത്തും പുറത്തും ഒരുപാട് ആരാധകരുള്ള, ആദ്യ ചിത്രം കൊണ്ട് തന്നെ ദേശീയ പുരസ്കാരവും അന്തർദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ, ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി നേടിയ ഒരു സംവിധായകന്റെ സിനിമയിൽ അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള നായക കഥാപാത്രം ചെയ്യാൻ സാധിച്ചത് മറ്റൊരു മഹാഭാഗ്യമായി ഞാൻ കരുതുന്നു !
Salim Ahamed സലീമിക്ക, നന്ദി !!
ഇന്ത്യയിലെ തന്നെ മികച്ച ക്യാമറാമാന്മാരിൽ ഒരാൾ ആയ മധു സർ, ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടി, നാഷണൽ അവാർഡ് ജേതാക്കളായ സലീമേട്ടൻ, ലാലേട്ടൻ, ഞാൻ ഏറെ സ്നേഹിക്കുന്ന ശ്രീനിയേട്ടൻ, സിദ്ദിഖ് ഇക്ക, കുട്ടേട്ടൻ, സെറീന വഹാബ്, പ്രകാശേട്ടൻ, അനു സിത്താര, നിഖില്‍ ഹുലോസ്‌കി, ശരത്ത് അപ്പാനി, ദിനേഷ് പ്രഭാകര്‍, മാലാപാര്‍വ്വതി, കവിത നായര്‍ തുടങ്ങിയ അഭിനേതാക്കളോടൊപ്പവും വിജയ് ശങ്കര്‍ (എഡിറ്റർ) ബിജിപാല്‍ (സംഗീതം), രഞ്ജിത് അമ്പാടി (ചമയം) , മഷര്‍ ഹംസ (വസ്ത്രാലങ്കാരം), സന്തോഷ് രാമന്‍, ബെന്നി കട്ടപ്പന തുടങ്ങിയ അണിയറ പ്രവർത്തകരോടുമൊപ്പം ഈ സിനിമയിൽ പ്രവർത്തിക്കാനായതും ഒരുപാട് സന്തോഷം ! ഈ സിനിമയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തരോടുമുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . നാളെ മുതൽ ഞങ്ങളുടെ ഈ സിനിമ നിങ്ങളുടേതു കൂടിയാണ്. അപ്പൊ നാളെ തിയേറ്ററിൽ കാണാം.
പ്രതീക്ഷയോടെ , സ്നേഹപൂർവ്വം -ടൊവിനോ


Click it and Unblock the Notifications











