twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്തരുത്! ഇസയ്ക്ക് അവളുടെ ബാല്യം ആസ്വദിക്കണമെന്നും ടൊവിനോ

    |

    നടന്‍ ടൊവിനോ തോമസ് അതിവേഗമാണ് സൂപ്പര്‍ നായകനിരയിലേക്ക് ഉയര്‍ന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും ടൊവിനോയോ ആരാധിക്കുന്നവര്‍ നിരവധിയാണ്. ജനുവരി 21 ന് ജന്മദിനം ആഘോഷിക്കുന്ന ടൊവിനോയ്ക്ക് നിലയ്ക്കാത്ത ആശംസാ പ്രവാഹമാണ്. സോഷ്യല്‍ മീഡിയയില്‍ സിനിമകളുടെ പോസ്റ്ററുകളും ടീസറുകളുമിറക്കി സിനിമാക്കാരും താരത്തിന് പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ്.

    ഇതിനിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം താരം മനസ് തുറന്നിരിക്കുകയാണ്. അച്ഛന്‍ നടന്‍ ആയതിന്റെ പേരില്‍ എന്റെ മകളുടെ ബാല്യം ഇല്ലാതായി പോവരുതെന്നും താരം പറയുന്നു. മാത്രമല്ല അച്ചായന്‍ എന്ന വിളിപ്പേര് സിനിമയിലെത്തിയതിന് ശേഷമുണ്ടായ പേരാണെന്നും താരം സൂചിപ്പിച്ചു.

     ടൊവിനോയുടെ വാക്കുകള്‍

    സ്‌നേഹത്തോടെ എന്ത് വിൡച്ചാലും എനിക്ക് സന്തോഷമാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് കസിന്‍സും സുഹൃത്തുക്കളുമെല്ലാം എന്നെ ടൊവിനോ, ടൊവീ, ടൊവിചേട്ടന്‍ എന്നൊക്കെയാണ് വിളിച്ചിരുന്നത്. ആ വിളി എനിക്ക് പരിചിതമാണ്. പക്ഷേ ഇച്ചായന്‍ വിളി സിനിമയില്‍ വന്നതിന് ശേഷമുണ്ടായതാണ്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ സന്തോഷം.

     ടൊവിനോയുടെ വാക്കുകള്‍

    പക്ഷേ ഹിന്ദുവായാല്‍ ഏട്ടന്‍, മുസ്ലിം ആയാല്‍ ഇക്ക, ക്രിസ്ത്യാനിയായത് കൊണ്ട് ഇച്ചായന്‍ എന്നീ വിളികളെ വര്‍ഗീയ വത്കരിക്കുന്നതിനോട് താല്‍പര്യമില്ല. ഞാന്‍ വളരെ സ്വതന്ത്ര്യനായ വ്യക്തിയാണ്. ആരോടും പ്രത്യേകിച്ച് മമതയോ എതിര്‍പ്പോ ഇല്ല. എല്ലാവരും എനിക്ക് ഒരുപോലെ. ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ വക്താവായിട്ട് എന്നെ കാണുകയും അരുത്.

    ടൊവിനോയുടെ വാക്കുകള്‍

    പത്ത് പതിനൊന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ലിഡിയയുടെ കുടുംബവുമായി ഞങ്ങള്‍ക്ക് അടുപ്പമുണ്ട്. നേരിട്ട് പരിചയപ്പെടുന്നത് പ്ലസ് വണ്ണിന് പഠിക്കാന്‍ ഒരേ സ്‌കൂളില്‍ എത്തിയപ്പോഴാണ്. പിന്നീട് ഞങ്ങള്‍ എന്‍ജീനിയറിങിന് ഒന്നിച്ച് കോയമ്പത്തൂര്‍ എത്തി. രണ്ട് കോളേജുകളിലാണെങ്കിലും ഇടയ്‌ക്കെല്ലാം കാണും. ഒന്നിച്ച് സിനിമയ്ക്ക് പോകും. കയ്യില്‍ തുട്ടില്ലാത്തത് കൊണ്ട് പത്ത് രൂപയുടെ തറ ടിക്കറ്റിലിരുന്നാണ് അന്ന് ഞാന്‍ സിനിമ കാണുന്നത്.

    ടൊവിനോയുടെ വാക്കുകള്‍

    ലിഡിയ കൂടി ഉള്ളപ്പോള്‍ കൂടിയ ക്ലാസിന്റെ ടിക്കറ്റ് എടുക്കണം. അത് കൊണ്ട് എപ്പോഴും കൂട്ടാന്‍ പറ്റില്ല. എന്റെ സിനിമാ മോഹങ്ങളൊക്കെ അന്നേ അവള്‍ക്കറിയാം. നല്ല പ്രോത്സാഹനമാണ് തന്നത്. ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളില്‍ ചെറിയ റോളാണ്. പിന്നീട് സിനിമയില്ലാതെ കുറേ നാളുകള്‍. അവള്‍ നിരുത്സാഹപ്പെടുത്തിയിരുന്നെങ്കില്‍ ചിലപ്പോള്‍ എന്റെ മനസ് മടുത്ത് പോയേനെ. ഭാഗ്യം അതുണ്ടായില്ല.

     ടൊവിനോയുടെ വാക്കുകള്‍

    കുട്ടിക്കാലം ഒരുപാട് എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെ എന്റെ മകള്‍ക്ക് അവളുടെ ബാല്യം ആസ്വദിക്കാന്‍ കഴിയണം. അവള്‍ക്ക് അവളുടേതായ പ്രൈവസി കൊടുക്കണം. നടനായത് കൊണ്ട് എന്റെ സ്വകാര്യത നഷ്ടപ്പെടുന്നത് സ്വാഭാവികം. പക്ഷേ അതിന്റെ പേരില്‍ ഭാര്യയുടെയും മകളുടെയും സ്വകാര്യത നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്‌കൂളില്‍ പോകുമ്പോഴോ മറ്റ് കുട്ടികള്‍ക്ക് കിട്ടാത്ത പരിഗണനകളൊന്നും അവള്‍ക്കും കിട്ടരുത്. അവള്‍ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുടെയും ആഗ്രഹം.

    English summary
    Tovino Thomas Talks About His Privacy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X