ലൂസിഫറിലെ ജതിന്‍ രാംദാസ് വീണ്ടുമെത്തും! എമ്പുരാന്‍ വരുന്നത് ബോക്‌സോഫീസ് തകര്‍ക്കാനാണ്

നായകനായി അഭിനയിക്കുന്ന എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാക്കി ടൊവിനോ തോമസ് പ്രേക്ഷക പ്രശംസ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. കല്‍ക്കി എന്ന സിനിമയില്‍ പോലീസ് ഓഫീസറായി എത്തിയ ടൊവിനോ എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയിലൂടെ പട്ടാളക്കാരനായിട്ടും അഭിനയിക്കുകയാണ്. ഈ ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തും. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും ടൊവിനോ ഉണ്ടാവുമെന്ന സൂചനയാണ് ഇപ്പോള്‍ വരുന്നത്.

എബിസിഡി എന്ന സിനിമയിലൂടെ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തിയ ടൊവിനോ തോമസ് ലൂസിഫറിലും സമാനമായെരു വേഷം അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമയായ ലൂസിഫറില്‍ രതിന്‍ ജാംദാസ് എന്ന വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. ഇന്‍ട്രോ സീനില്‍ വില്ലനാണെന്ന് തോന്നിയെങ്കിലും നായകന്റെ ഭാഗമായിരുന്നു ജതിന്‍ രാംദാസും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

ജതിന്‍ രാംദാസ് വീണ്ടുമെത്തും

എമ്പുരാനില്‍ ജതിന്‍ രാംദാസ് ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ടൊവിനോയുടെ ഉത്തരം. ആ കഥാപാത്രം ഉണ്ടെന്നാണ് പറയപ്പെടുന്നതെന്നും അങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്നും ടൊവിനോ പറയുന്നു. ലൂസിഫറില്‍ മഞ്ജു വാര്യരുടെ സഹോദരനും രാംദാസ് എന്ന രാഷ്ട്രീയക്കാരന്റെ മകനുമായ കഥാപാത്രത്തെയായിരുന്നു ടൊവിനോ അവതരിപ്പിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവുമായി അടുത്ത സൗഹൃദമുള്ള കഥാപാത്രമാണെന്ന സൂചന സിനിമയിലൂടെ നല്‍കിയിരുന്നു. ഇത് എന്തായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ജതിന്‍ രാംദാസ് വീണ്ടുമെത്തും

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ കന്നിച്ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ ചിത്രത്തിന് നടന്‍ മുരളി ഗോപിയായിരുന്നു തിരക്കഥ ഒരുക്കിയത്. നായകനില്‍ തന്നെ ചെകുത്താനെയും ദൈവത്തെയും അവതരിപ്പിച്ച് കൊണ്ടാണ് മുരളി ഗോപി കഥ ഒരുക്കിയിരിക്കുന്നത്. ഇരുന്നൂറ് കോടിയ്ക്ക് മുകളിലായിരുന്നു ലൂസിഫര്‍ നേടിയ സാമ്പത്തിക വരുമാനം. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റിപ്പോര്‍ട്ടാണ് ലൂസിഫര്‍ മറികടന്നത്. സിനിമയുടെ കഥ ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കിയിരുന്നതിനാല്‍ ആരാധകരും കാത്തിരിക്കുകയായിരുന്നു.

ജതിന്‍ രാംദാസ് വീണ്ടുമെത്തും

ഒടുവില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചു. ലൂസിഫറില്‍ കണ്ടതൊന്നുമല്ല, അതിലും വലിയ കഥ എമ്പുരാന് പറയാന്‍ ഉണ്ടെന്ന് മുരളി ഗോപിയും പൃഥ്വിരാജും സൂചിപ്പിച്ചിരുന്നു. എന്തായാലും അടുത്ത ബോക്‌സോഫീസ് ഹിറ്റ് സിനിമയായിരിക്കും എമ്പുരാന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ലൂസിഫറില്‍ കൈയടി ലഭിച്ച ജതിന്‍ രാംദാസിനെ പോലെയുള്ള കഥാപാത്രങ്ങളുടെ പൂര്‍ണത മനസിലാവാന്‍ എമ്പുരാന്‍ എത്തണമെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

ജതിന്‍ രാംദാസ് വീണ്ടുമെത്തും

ടൊവിനോ നായകനായി അഭിനയിക്കുന്ന എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരമിപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളില്‍ ടൊവിനോ പങ്കെടുത്തിരുന്നു. നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ദീപാവലിയ്ക്ക് മുന്നോടിയായി ഒക്ടോബര്‍ പതിനെട്ടിന് സിനിമ റിലീസിനെത്തും. കമ്മട്ടിപ്പാടത്തിന് ശേഷം നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രനാണ് എടക്കാട് ബറ്റാലിയന്‍ 06 ന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.

ജതിന്‍ രാംദാസ് വീണ്ടുമെത്തും

ടൊവിനോ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് എടക്കാട് ബറ്റാലിയന്‍ 06 ന്റെ പ്രത്യേകത. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. സിനു സിദ്ധാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതമൊരുക്കും. രതിന്‍ രാധാകൃഷ്ണനാണ് എഡിറ്റിംഗ്. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X