മോഹന്‍ലാല്‍ ഒരിക്കലും പരാതി പറയാറില്ല, ദുല്‍ഖറിനെ അക്കാര്യത്തില്‍ സമ്മതിക്കണമെന്നും ടൊവിനോ!!
ശ്രദ്ധേയമായ വേഷങ്ങളിലൂടെ ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും തകര്‍ത്തഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ഇരുവരുടെയും സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ദുല്‍ഖര്‍ അന്യാഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ മലയാളത്തിലായിരുന്നു ടൊവിനോയുടെ പ്രകടനം.
ലൂസിഫറിലുടെ മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. അതിനിടെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വ്വതി എന്നിവരെ കുറിച്ച് തനിക്ക് അറിയുന്നതും അവരുടെ സ്വഭാവത്തെ കുറിച്ചുള്ള കാര്യങ്ങളും ടൊവിനോ ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

മോഹന്‍ലാലിനെ കുറിച്ച്..
ദേവാസുരമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രമെന്നാണ് ടൊവിനോ പറയുന്നത്. മോഹന്‍ലാല്‍ ഒരിക്കലും പരാതി പറയാറില്ല. അത് മറ്റുള്ളവര്‍ കണ്ട് പഠിക്കേണ്ടതായ ഒരു ഗുണമാണ്. നവാഗത സംവിധായകനാണെങ്കില്‍ പോലും ഓരോ ഷോട്ട് കഴിയുമ്പോഴും കാരവാനിലേക്ക് പോവുന്ന സ്വാഭാവം മോഹന്‍ലാലിനില്ല. എന്നും ഒരു നവാഗതന്റെ ആവേശമായിരുന്നെന്നും ടൊവിനോ പറയുന്നു.

മികച്ചൊരു ടെക്‌നീഷ്യനാണ് പൃഥ്വിരാജ്
പൃഥ്വിരാജ് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ്. മികച്ചൊരു ടെക്‌നീഷ്യന്‍ കൂടിയാണ് അദ്ദേഹം. ഒരു സിനിമ സെറ്റിലെ എല്ലാ വശങ്ങളും അദ്ദേഹത്തിന് മനപാഠമായിരിക്കും. മെല്‍ ഗിബ്‌സനെയും കമല്‍ഹാസനെയും പോലെയുള്ള ഒരാള്‍. അത് കൊണ്ടാണ് ഞാന്‍ കൂടി ഭാഗമാവുന്ന ലൂസിഫറിന് വേണ്ടി കാത്തിരിക്കുന്നത്.

ദുല്‍ഖര്‍ അടുത്ത സുഹൃത്താണ്
ദുല്‍ഖര്‍ എന്റെ നല്ല കൂട്ടുകാരനാണ്. നേരത്തെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ പൊതുവായ വിഷയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ദുല്‍ഖറിന് കാറുകളോട് വലിയ ഇഷ്ടമാണ്. എനിക്ക് അതത്ര താല്‍പര്യമുള്ള കാര്യമല്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് പൊതുവായിട്ടുള്ളൊരു കാര്യം ഞങ്ങള്‍ രണ്ട് പേരും അച്ഛന്മാരാണെന്നുള്ളതാണ്. ഞങ്ങള്‍ എപ്പോഴും മക്കളെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ടൊവിനോ പറയുന്നു.

ദുല്‍ഖറിന്റെ വിജയം
കഠിനാധ്വാനിയായ ഒരു നടനാണ് ദുല്‍ഖര്‍. അതിനാല്‍ തന്നെ അദ്ദേഹം കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്തുന്നുണ്ട്. ദുല്‍ഖര്‍ ചെയ്യുന്നത് പോലെ ഇത്രയേറെഭാഷകള്‍ സംസാരിക്കാന്‍ എനിക്ക് കഴിയില്ല. ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ച ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളത്. ഇന്നത്തെ മലയാള സിനിമയുടെ രണ്ട് അംബാസിഡര്‍മാര്‍ ഇവരാണെന്നും താരം പറയുന്നു.

പാര്‍വ്വതി നല്ല കലാകാരിയാണ്
ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച കലാകാരിയാണ് പാര്‍വ്വതി. കാര്യ ഗൗരവമുള്ള ആളാണ്. നാടകീയമായല്ല, കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. ടേക്ക് ഓഫാണ് പാര്‍വ്വതിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നും ടൊവിനോ പറയുന്നു.

ഒരു കുപ്രസിദ്ധ പയ്യന്‍
മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനാണ് ടൊവിനോ തോമസ് നായകനായി അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ദീപാവലിയ്ക്ക് മുന്നോടിയായി നവംബര്‍ ഒന്‍പതിന് കുപ്രസിദ്ധ പയ്യന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്.അനു സിത്താരയും നിമിഷ സജയനുമാണ് നായികമാര്‍. വി സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു, ദിലീഷ് പോത്തന്‍, ജി സുരേഷ് കുമാര്‍, അലന്‍സിയര്‍, പശുപതി, സുധീര്‍ കരമന, സുജിത് ശങ്കര്‍, സിബി തോമസ്, ശരണ്യ പൊന്‍വര്‍ണന്‍, മഞ്ജു വാണി, വി സുകുമാര്‍, എന്നിങ്ങനെയുള്ള താരങ്ങളുമുണ്ട്.


Click it and Unblock the Notifications