പരീക്ഷണ ചിത്രങ്ങളെടുക്കാന്‍ കാരണമിതാണ്.. പൊതുവേദിയില്‍ തുറന്ന് സംസാരിച്ച് ടൊവിനോ തോമസ്
ഓരോ സിനിമകള്‍ കഴിയുംതോറും നടന്‍ ടൊവിനോ തോമസ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. 2019 ലെ ആറ് മാസങ്ങള്‍ കഴിയുമ്പോള്‍ ടൊവിനോ നായകനായിട്ടെത്തിയ രണ്ട് സിനിമകളും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് സിനിമകളുമായി അഞ്ചോളം ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. എല്ലാത്തിനും ഗംഭീരമെന്ന അഭിപ്രായമാണുള്ളത്. പരീക്ഷണ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ധൈര്യം കിട്ടിയത് വീട്ടില്‍ കൃഷി ഉള്ളത് കൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ് ടൊവിനോ. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച തൃശൂര്‍ നിയമസഭാ മണ്ഡലത്തിലുള്ള വിദ്യാര്‍ഥികളെ അഭിനന്ദിക്കാനെത്തിയ ചടങ്ങിലായിരുന്നു ടൊവിനോ മനസ് തുറന്നത്.

ഇന്നേ വരെ ഒരു പരീക്ഷയിലും എ പ്ലസ് കിട്ടാത്ത ആളാണ് താനെന്നാണ് ടൊവിനോ പറയുന്നത്. ജിമ്മില്‍ പോവുന്ന അത്ര എളുപ്പമല്ല പറമ്പില്‍ പണി എടുക്കുന്നത്. വീട്ടില്‍ അത്യാവശ്യം കൃഷി ഒക്കെ ഉണ്ട്. അത് കൊണ്ടാണ് ഞാന്‍ പരീക്ഷണ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത്. സിനിമ ഇല്ലെങ്കില്‍ പറമ്പില്‍ പണി എടുത്ത് ജീവിക്കാമെന്ന ആത്മവിശ്വാസമുണ്ട്. ജിമ്മില്‍ പോയി പണി എടുത്ത് മസില്‍ ഉണ്ടാക്കാന്‍ പറഞ്ഞാല്‍ എനിക്ക് കുഴപ്പമില്ല. എന്നാല്‍ പറമ്പില്‍ പോയി പണി എടുക്കാന്‍ പറഞ്ഞാല്‍ മടിയാണെന്നും താരം പറയുന്നു.
ജൂണില്‍ മൂന്ന് സിനിമകളാണ് ടൊവിനോയുടേതായി റിലീസിനെത്തിയിരിക്കുന്നത്. രണ്ട് സിനിമകളില്‍ നായകനായി അഭിനയിച്ചപ്പോള്‍ വൈറസില്‍ കോഴിക്കോട് ജില്ല കളക്ടറുടെ വേഷത്തിലാണ് താരമെത്തിയത്. ജൂണ്‍ 21 റിലീസിനെത്തിയ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ തിയറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടിയിരുന്നു. പിന്നാലെ ജൂണ്‍ 28 ന് റിലീസ് ചെയ്ത ലൂക്കയും നല്ല പ്രതികരണമാണ് സ്വന്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications