പുകവലി നിര്‍ത്തണമെന്നുണ്ടോ? ടൊവിനോയുടെ തീവണ്ടി കണ്ടാല്‍ മതി! സിനിമ കണ്ടവരെല്ലാം ആ തീരുമാനമെടുത്തു..
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ടൊവിനോ തോമസിന്റെ തീവണ്ടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പലപ്പോഴായി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റി വെക്കുകയായിരുന്നു. ഒടുവില്‍ സെപ്റ്റംബര്‍ 7 ന് വൈകിയോടിയ തീവണ്ടി തിയറ്ററുകളിലേക്ക് എത്തി. ആദ്യദിനം സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങളായിരുന്നു വന്നിരുന്നത്.
ഫെലിനി ടി പി ആദ്യമായി സംവിധാനം ചെയ്യുന്ന തീവണ്ടി ആഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി അഭിനയിക്കുന്നത്. ഒപ്പം സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പു, രാജേഷ് ശര്‍മ്മ, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ള താരങ്ങളുമുണ്ട്.

ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്ന സിനിമ ഒരു ചെയിന്‍ സ്‌മോക്കറുടെ കഥയാണ് പറയുന്നത്. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തീവണ്ടി കണ്ടതോടെ സിഗററ്റ് വലി നിര്‍ത്തിയെന്ന് ഒരു ആരാധകന്‍ പറഞ്ഞിരിക്കുകയാണ്. ചിത്രം കണ്ട് പുകവലി നിര്‍ത്തണമെന്ന് കാമുകി പറഞ്ഞതായി മറ്റൊരാളും പറയുന്നു.
ഇതെല്ലാം കണ്ട് സന്തോഷമുണ്ടെന്നും എല്ലാവരോടും സ്‌നേഹം ഉണ്ടെന്നും താരം പറയുന്നു. ആരാധകരുടെ കമന്റുകളെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്ത് ടൊവിനോ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മികച്ച പ്രതികരണം കിട്ടിയതോടെ വരും ദിവസങ്ങളില്‍ സിനിമയുടെ ഗതി തന്നെ മാറുമെന്ന കാര്യത്തില്‍ സംശയമില്ല.


Click it and Unblock the Notifications