ടൊവിനോ വീണ്ടും മിന്നിക്കാനുളള വരവാണ്! ഒരേദിവസം രണ്ടു റിലീസുകളുമായി താരമെത്തുന്നു! ഇത് പൊളിക്കും

By Prashant V R

Recommended Video

ടൊവിനോ മിന്നിക്കാനുളള വരവാണ് | Filmibeat Malayalam

ടൊവിനോ തോമസിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. അടുത്തിടെയിറങ്ങിയ താരത്തിന്റെ മിക്ക ചിത്രങ്ങളും വിജയമായി മാറിയിരുന്നു. ഏതു തരം കഥാപാത്രങ്ങളും തന്റെ പ്രകടനത്തിലൂടെ മികവുറ്റതാക്കാന്‍ താരത്തിന് സാധിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യനിലടക്കം മികച്ച പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ചിത്രത്തില്‍ സാധാരണക്കാരന്റെ വേഷത്തില്‍ ടൊവിനോ തിളങ്ങിയിരുന്നു.

കുപ്രസിദ്ധ പയ്യന്റെ വിജയത്തിനു ശേഷവും നിരവധി സിനിമകളാണ് ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നവാഗത സംവിധായകര്‍ക്കൊപ്പവും മുന്‍നിര സംവിധായകര്‍ക്കൊപ്പവുമുളള ചിത്രങ്ങളാണ് ഒരുങ്ങുന്നത്. അതേസമയം രണ്ടു സിനിമകളാണ് ടൊവിനോയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. ഒരേദിവസമാണ് ഈ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

എന്റെ ഉമ്മാന്റെ പേര്

എന്റെ ഉമ്മാന്റെ പേര്

ഒരു കുപ്രസിദ്ധ പയ്യനു ശേഷം ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോയ്ക്കൊപ്പം നടി ഉര്‍വ്വശിയും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ധിഖ്,ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡിസംബര്‍ 21ന്

ഡിസംബര്‍ 21ന്

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിനെല്ലാം മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. തലശ്ശേരിയും പരിസര പ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ശരത് ആര്‍ നാഥും സംവിധായകനും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ് ചെയ്യുന്ന ചിത്രത്തിന് ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഡിസംബര്‍ 21നാണ് എന്റെ ഉമ്മാന്റെ പേര് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മാരി 2

മാരി 2

ധനുഷിന്റെ മാരി 2ഉം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ ധനുഷിന്റെ വില്ലന്‍ വേഷത്തിലാണ് ടൊവിനോ എത്തുന്നത്.സായി പല്ലവി ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. റോബോ ശങ്കര്‍,കല്ലൂരി വിനോദ്, വരലക്ഷ്മി ശരത്കുമാര്‍, കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കുന്നു.

മാരി 2ഉം ഡിസംബര് 21ന്

മാരി 2ഉം ഡിസംബര് 21ന്

അഭിയും നാനും എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ തമിഴിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് മാരി 2. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററില്‍ ടൊവിനോ തിളങ്ങിയിരുന്നു. ചിത്രത്തില്‍ കരുത്തുററ ഒരു വില്ലന്‍ കഥപാത്രമായിട്ടാണ് ടൊവിനോ എത്തുന്നതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ഗാനത്തിന് മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജയൊരുക്കിയ ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നു. മാരി 2വിലെ പാട്ട് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X