സന്ദീപ് വീട്ടില്‍ വന്നത് പോലെ! ടൊവിനോയെ കെട്ടിപ്പിടിച്ചു! വികാരനിര്‍ഭരമായി അമ്മയുടെ വാക്കുകള്‍
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന്റെ എടക്കാട് ബറ്റാലിയന്‍ 06ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിലിട്ടറി പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിനെ അഭിനന്ദിച്ച് മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മയും എത്തിയിരുന്നു. മകനെ മുന്നില്‍ കണ്ടത് പോലെയാണ് തനിക്ക് തോന്നിയത് എന്നായിരുന്നു അവര്‍ പറഞ്ഞത്. ആ അമ്മയുടെ അഭിനന്ദനം മതി, ഇതിലും മികച്ച ഒരംഗീകാരവും തനിക്കിനി കിട്ടാനില്ലെന്നായിരുന്നു ടൊവിനോ പറഞ്ഞത്.
സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ അമ്മയുടെ സംസാരത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ടൊവിനോയും എത്തിയിരുന്നു. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതേക്കുറിച്ച് ആന്റിയെ അറിയിക്കുന്നുണ്ടെന്ന് പറഞ്ഞ് സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ കസിന്‍ എത്തിയിരുന്നു. സിനിമ കണ്ടതിന് ശേഷം ടൊവിനോയെ കാണാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചറിഞ്ഞതിന് പിന്നാലെയായാണ് താരം വീട്ടിലേക്ക് എത്തിയത്.

സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ബെംഗലുരുവിലെ വീട്ടിലേക്കാണ് ടൊവിനോ തോമസ് എത്തിയത്. മകന്‍ വീട്ടിലേക്ക് എത്തിയത് പോലെയാണ് തനിക്ക് തോന്നിയതെന്നായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണന്‍രെ അമ്മ പ്രതികരിച്ചത്. മകന്റെ ഇഷ്ട ഭക്ഷണമായ അപ്പവും സ്റ്റ്യൂവുമായിരുന്നു അവര്‍ ടൊവിനോയ്ക്കായി നല്‍കിയത്. 2 മാസം പ്രായമുള്ളപ്പോള്‍ പുതപ്പിച്ച പുതപ്പ് മുതലുള്ള സാധനങ്ങളും അവര്‍ കാണിച്ചിരുന്നു. മകനുവേണ്ടി ഇപ്പോഴും വസ്ത്രങ്ങള്‍ വാങ്ങാറുണ്ടെന്നും അവയില്‍ ഒരു ടീഷര്‍ട്ട് ടൊവിനോയ്ക്കായി സമ്മാനിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











