ഒരു ദിവസം രണ്ട് ഭാഗ്യങ്ങള്‍! ആഡംബര കാറും ബൈക്കും സ്വന്തമാക്കി ടൊവിനോയുടെ മാസ്, വീഡിയോ കാണൂ!!
വാഹനങ്ങളോട് പൊതുവേ താല്‍പര്യമുള്ള ആളുകളാണ് യുവാക്കള്‍. താരങ്ങളുടെ കാര്യം പറയുകയാണെങ്കില്‍ പ്രത്യേകിച്ചും. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് കേരളത്തിലെ ഏറ്റവും വലിയ വാഹനപ്രേമി. കാറുകളോടാണ് മമ്മൂട്ടിയ്ക്ക് താല്‍പര്യം. അതേ സമയം മകന്‍ ദുല്‍ഖര്‍ സല്‍മാന് ബൈക്കുകളോടാണ് പ്രണയം. ഇരുവരും തങ്ങളുടെ വാഹനപ്രേമം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നേരത്തെ ബിഎംഡബ്ല്യൂ ബൈക്ക് വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദുല്‍ഖറിന് പിന്നാലെ യുവതാരം ടൊവിനോ തോമസും ഒരു ബിഎംഡബ്ല്യൂ ബൈക്ക് വാങ്ങിയിരിക്കുകയാണ്. ടൊവിനോ ബൈക്ക് വാങ്ങുന്നതും മറ്റുമായി വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ബൈക്ക് മാത്രമല്ല ഒരു കാറും താരം സ്വന്തമാക്കിയെന്നാണ് ആരാധകര്‍ പുറത്ത് വിടുന്ന ഫോട്ടോസില്‍ നിന്നും വ്യക്തമാവുന്നത്. ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിനൊപ്പം എത്തിയായിരുന്നു ടൊവിനോ ബൈക്ക് സ്വന്തമാക്കിയത്.
രണ്ട് വര്‍ഷം മുന്‍പായിരുന്നു ഏറെ നാളത്തെ തന്റെ സ്വപ്‌നം താരം പൂര്‍ത്തിയാക്കിയത്. ജര്‍മന്‍ ആഡംബര നിര്‍മാതാക്കളുടെ ലക്ഷ്വറി എസ്‌യുവി സെവന്‍ ആയിരുന്നു ടൊവിനോ വാങ്ങിയത്. അക്കാര്യം ഫേസ്ബുക്ക് പേജിലൂടെ ടൊവിനോ വ്യക്തമാക്കിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് സ്വപ്‌നം കാണാന്‍ പറ്റാത്ത കാര്യമായിരുന്നെന്നും ഒടുവില്‍ അത് സാധ്യച്ചതിന്റെ സന്തോഷമുണ്ടെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications