കരിക്കിലെ അടുത്ത സര്‍പ്രൈസ് ടൊവിനോ തോമസിന്റെ വകയാണോ? സോഷ്യല്‍ മീഡിയ വഴി ചിത്രം പുറത്ത് വിട്ട് താരം!
യൂട്യുബ് വഴി തരംഗമായി മാറിയ വെബ് സീരിസായ കരിക്കിന് വമ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്. ലോലന്‍, ജോര്‍ജ്, ഷിബു, ശംഭു എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. കരിക്കിന്റെ എപ്പിസോഡായ തേരാപാരാ ഹിറ്റായതോടെയാണ് വെബ് സീരിസ് കാണാന്‍ ആളുകള്‍ കൂടിയത്. തേരാപാരാ എന്ന എപ്പിസോഡ് ഹിറ്റായതോേെട പത്ത് ലക്ഷത്തിന് മുകളില്‍ ആളുകളായിരുന്നു കരിക്ക് എന്ന യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്തത്.
പുതിയ എപ്പിസോഡുമായി ഇതേ കൂട്ടുകെട്ട് വീണ്ടുമെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. രജിഷ വിജയന്‍, അജു വര്‍ഗീസ്, സാനിയ അയ്യപ്പന്‍ എന്നിങ്ങനെ സിനിമയില്‍ നിന്നുള്ള താരങ്ങളെ അതിഥികളായും എത്തിച്ചിരുന്നു. ഇപ്പോഴിതാ കരിക്ക് ടീമിനൊപ്പം നടന്‍ ടൊവിനോ തോമസും എത്തിയിരിക്കുകയാണ്. ടൊവിനോ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിലാണ് കരിക്കിലെ താരങ്ങളുള്ളത്.

താനും കരിക്കിന്റെയും അതിലെ താരങ്ങളുടെയും വലിയ ഫാനാണെന്നും പറഞ്ഞാണ് ടൊവിനോ ഫോട്ടോ പങ്കുവെച്ചത്. അതേ സമയം കരിക്കിന്റെ ഇനി വരാനുള്ള എപ്പിസോഡില്‍ ടൊവിനോയും ഉണ്ടാവുമോ എന്ന സംശയം ആരാധകര്‍ക്കുണ്ട്. ടൊവിനോയും ഒരു സര്‍പ്രൈസായി എത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രചരണങ്ങള്‍. അതേ സമയം ഇത് പേര്‍ളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ചിത്രമാണെന്നാണ് സൂചന.
തേരാപാരാ ഹിറ്റായി തുടരുന്നതിനിടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ എപ്പിസോഡുമായി കരിക്ക് ടീം എത്തിയിരുന്നു. പ്ല്സ് ടൂ ഫ്രീ പീരിഡ് എന്ന പേരില്‍ ആരംഭിച്ച എപ്പിസോഡിന് വലിയ ജനപങ്കാളിത്തമാണ് ലഭിച്ചത്. ഒരു പ്ലസ് ടൂ ക്ലാസ് റൂമില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് ഷോ യ്ക്ക് ആധാരമാവുന്നത്. ലോലന്റെ ഇരട്ട കഥാപാത്രങ്ങളുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.


Click it and Unblock the Notifications











