കാശിന് വേണ്ടി ഇങ്ങനെ ചെയ്യാമോ! ഭര്‍ത്താവിനോട് കള്ളം പറഞ്ഞ തന്‍വിക്ക് സംഭവിച്ചത്! പൊട്ടത്തരം മതിയെന്ന് കമന്റും
ദിയ കൃഷ്ണയുടെ കസിന്‍ തന്‍വിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. വ്‌ളോഗിലും ഇന്‍സ്റ്റഗ്രാമിലുമായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് അവര്‍. വേര്‍പിരിയലിന്റെ വക്കില്‍ നിന്നും ജീവിതം തിരികെ പിടിച്ചതിനെക്കുറിച്ചുള്ള തന്‍വിയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഓണ്‍ലൈനിലൂടെയായിരുന്നു തന്‍വിയും യോജിയും പരിചയപ്പെടുന്നത്. പബ്ജിയൊക്കെയുള്ള സമയമായിരുന്നു. ഞങ്ങള്‍ ഗെയിമും കളിക്കാറുണ്ടായിരുന്നു. ആ സമയത്ത് സൗദിയിലായിരുന്നു യോജി. കാനഡയിലേക്ക് പോവാനുള്ള കാര്യങ്ങള്‍ സെറ്റാക്കുകയായിരുന്നു തന്‍വി. വെക്കേഷന് വന്ന സമയത്താണ് ഞങ്ങള്‍ നേരില്‍ കാണുന്നത്. എട്ട് മാസത്തിന് ശേഷമായി ലീവിന് വന്നപ്പോള്‍ എല്ലാ ദിവസവും കാണുമായിരുന്നു.
ഞങ്ങളൊന്നിച്ച് കുറേ യാത്രകള്‍ നടത്തിയിരുന്നു. ഒരു ചെന്നൈ യാത്രയിലാണ് ഞങ്ങള്‍ കല്യാണത്തെക്കുറിച്ച് തീരുമാനിച്ചത്. യോജിയെ അന്ന് ബുഫേയ്‌ക്കൊന്നും കൊണ്ടുപോവാന്‍ പറ്റില്ലായിരുന്നു. ഒന്നും കഴിക്കില്ല. ഞാനായിരുന്നു എല്ലാം കഴിക്കുന്നത്. ഇപ്പോള്‍ നേരെ തിരിച്ചാണെന്നും തന്‍വി പറഞ്ഞിരുന്നു. ഇടയ്ക്ക് മാറി നിന്നുവെങ്കിലും അന്നത്തെ അതേ ബന്ധവും രീതികളുമാണ് ഇപ്പോഴും തുടരുന്നതെന്നുമായിരുന്നു യോജി പറഞ്ഞത്. തന്‍വിയുടെ വ്‌ളോഗിലും യോജി പ്രത്യക്ഷപ്പെടാറുണ്ട്. പ്രണയത്തെക്കുറിച്ചും, വിവാഹ ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമെല്ലാം ഇരുവരും തുറന്ന് പറഞ്ഞിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ഇരുവരും.

പെയ്ഡ് കൊളാബാണെന്ന് പറഞ്ഞ് യോജിയെ പ്രാങ്ക് ചെയ്യുന്നതാണ് പുതിയ വീഡിയോയിലൂടെ കാണിച്ചത്. ടോക്‌സിക് ഭര്‍ത്താക്കന്‍മാരുടെ സ്വഭാവത്തെക്കുറിച്ചായിരുന്നു തന്‍വി സംസാരിച്ചത്. ഇതൊരു സര്‍വേ റിസല്‍ട്ടാണ്. അവര്‍ പഠനം നടത്തി തെളിയിച്ചതാണെന്നായിരുന്നു യോജിയോട് തന്‍വി പറഞ്ഞത്. ഞാനല്ല ഈ സര്‍വേയാണ് പറയുന്നതെന്നായിരുന്നു യോജിയോട് സംശയത്തിന് മറുപടിയായി തന്‍വി പറഞ്ഞത്. ഇടയ്ക്ക് വെച്ച് യോജി നിര്‍ത്തി പോവുമെന്നാണ് കരുതിയത്. ഇങ്ങനെയായിരിക്കും റിയാക്ഷന്‍ എന്ന് ഞാന്‍ കരുതിയതല്ല.
ടോക്‌സിക് മെന്‍/ റെഡ് ഫ്‌ളാഗ് എന്നൊക്കെ പറയത്തില്ലേ, എന്തൊക്കെയാണ് അവരെ തിരിച്ചറിയാന്‍ പറ്റുന്ന കാര്യങ്ങളില്ലേ, അതാണ് ഞാന്‍ എഴുതി വെച്ചത്. യോജിക്ക് എന്തൊക്കെയുണ്ടോ, അതൊക്കെയാണ് ഞാന്‍ എഴുതിയത്. മീശയും താടിയുമുള്ളവര്‍ അങ്ങനെയായിരിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഇതൊക്കെ വടിച്ച് കളയണോയെന്നായിരുന്നു യോജിയുടെ ചോദ്യം. മീശയും താടിയുമൊക്കെ ഉള്ള ആളെ കല്യാണം കഴിക്കും മുന്നെ ഒന്നാലോചിക്കുന്നത് നല്ലതാണെന്നായിരുന്നു തന്‍വിയുടെ കമന്റ്. അധികം ഫ്രൂട്ട്‌സ്/ വെജിറ്റബിള്‍സ് കഴിക്കാത്തവരും ഇങ്ങനെയായിരിക്കും. ഇത് മന:പൂര്‍വ്വം എനിക്ക് വേണ്ടി എഴുതിയതാണോയെന്നായിരുന്നു ചോദ്യം. പൈസ കിട്ടുമോ, ആ, എന്നാല്‍ കുഴപ്പമില്ലെന്നും പറയുന്നുണ്ടായിരുന്നു.
ഫുഡ് കഴിക്കുമ്പോള്‍ യൂട്യൂബ് കാണുന്നവരെ കല്യാണം കഴിക്കരുത്. അതും സര്‍വേയിലെ ഉത്തരമാണ്. ജോലിക്ക് പോവുമ്പോള്‍ വെഡ്ഡിംഗ് റിംഗ് ഊരുന്നതും വലിയ പ്രശ്‌നമാണ്. കൈയ്യില്‍ മൊത്തം പശയാവുമ്പോള്‍ മോതിരത്തിലും ആക്കാന്‍ പറ്റുമോയെന്നായിരുന്നു യോജിയുടെ ചോദ്യം. കോഫി കുടിച്ചതിന് ശേഷം പല്ല് തേക്കുന്ന സ്വഭാവവും ഈ ലിസ്റ്റിലുള്ളതാണ്. പല്ല് തേച്ചാലേ കോഫി കുടിക്കാവുള്ളൂ, ഇതുംകൂടി നോക്കണം. പൈസ കിട്ടുന്ന കാര്യമായതിനാല്‍ ഇത് ഞാന്‍ സഹിക്കുന്നു. പാട്ട് കേള്‍ക്കാന്‍ വേണ്ടി ഹെഡ് ഫോണ്‍ ഇടുന്നത്, ഏറ്റവും ടോക്‌സിക്കായിട്ടുള്ള ആളുകള്‍ ജനിച്ച മാസം മേയാണ്. ഇതെന്തൊരു സര്‍വേ, ഇതൊന്നും ശരിയല്ലെന്നായിരുന്നു യോജിയുടെ മറുപടി.
ഭാര്യ എന്തെങ്കിലും പറയുമ്പോള്‍ യെസ് അല്ലെങ്കില്‍ ഓക്കെ എന്ന് പറയണം. അല്ലാത്തവരൊക്കെ ടോക്‌സിക്കാണെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്‌നറിന് ലംബോര്‍ഗിനി വാങ്ങിച്ച് കൊടുക്കാത്തവരും . അതിന്റെ സ്‌പെലിംഗ് പോലും എനിക്കറിയില്ലെന്നായിരുന്നു യോജിയുടെ മറുപടി.ഇതൊക്കെ ആളുകള്‍ കാണുമോ, എന്നെ ഉദ്ദേശിച്ച് തന്നെയാണ് ഇതെന്ന് തോന്നുന്നു.ഇന്നത്തേക്ക് മതിയായി, ഞാനൊരു ലംബോര്‍ഗിനി ബുക്ക് ചെയ്യാന്‍ പോവുകയാണെന്നും യോജി പറഞ്ഞിരുന്നു.


Click it and Unblock the Notifications











