​ഗീതു മോഹൻദാസ് രണ്ടും കൽപ്പിച്ചോ! ഡബ്ല്യുസിസിക്ക് അകത്തും പുറത്തും പ്രശ്നമാകും?

ആരാധകർ കാത്തിരിക്കുന്ന യാഷ് ചിത്രം ടോക്സിക് എ ഫെയറിടെയിൽ ഫോർ ​ഗ്രോൺ അപ് ടീസർ പുറത്ത് വന്നു. യാഷിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ വന്നിരിക്കുന്നത്. അടിമുടി ആക്ഷൻ രം​ഗങ്ങളുള്ള ടീസറാണിത്. യാഷിന് വേണ്ടിയുള്ള തകർപ്പൻ ടീസർ. എന്നാൽ ടീസറിലെ ഒരു രം​ഗം പല ചർച്ചകളുണ്ടാക്കുന്നത്. യാഷിന്റെ എൻട്രിക്ക് മുമ്പ് കാണിക്കുന്നത് യാഷും ഒരു യുവതിയും തമ്മിൽ ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നതാണ്. ലെെം​ഗിക ബന്ധം കാറിനെ വെച്ച് പ്രതീകാത്മകമായും കാണിച്ചിട്ടുണ്ട്.

​ഗീതു മോഹൻദാസിന് നേരെ ഇനി വരാനിരിക്കുന്നത് എതിരാളികളുടെ ഒരു പട തന്നെയായിരിക്കുമെന്നുറപ്പ്. സിനിമകളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ ശക്തമായി സംസാരിച്ചയാളാണ് ​ഗീതു മോഹൻദാസ്. കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെ പാർവതി തിരുവോത്ത് സംസാരിച്ചപ്പോൾ പിന്തുണച്ചയാൾ. ​ഗീതുവിന്റെ സിനിമയിൽ സ്ത്രീ വിരുദ്ധ രം​ഗങ്ങളുണ്ടയാൽ അത് ചോദ്യം ചെയ്യപ്പെടും. അതേസമയം ഇന്റിമേറ്റ് രം​ഗം സ്ത്രീ വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന ചോദ്യവും പ്രസക്തമാണ്.

Toxic Introducing Raya

എന്നാൽ നേരത്തെ വന്ന ടീസറിലും സ്ത്രീ വിരുദ്ധമെന്ന് വാദം വന്ന സീനുകളുണ്ടായിരുന്നു. ടോക്സിക്കിൽ ഇത്തരം രം​ഗങ്ങളുണ്ടെങ്കിൽ അത് ​ഗീതു മോഹൻ​​ദാസിനൊപ്പം ബാധിക്കാൻ പോകുന്നത് ​ഗീതു അം​ഗമായ ഡബ്ല്യുസിസി എന്ന സംഘടനയെയുമാണ്. ഡബ്ല്യുസിസിയിലെ അം​​ഗങ്ങൾ സ്ത്രീ വിരുദ്ധ സീനുകൾക്കെതിരെ ശക്തമായി സംസാരിക്കുന്നവരാണ്. അടുത്തിടെ നടി റിമ കല്ലിങ്കൽ സ്ത്രീകളെ ഒബ്ജക്ടിഫെെ ചെയ്യുന്നതിനെ സംസാരിച്ചിരുന്നു. ഇവർക്കൊപ്പം നിൽക്കുന്ന ആൾ ഇത്തരം സീനുള്ള സിനിമ ചെയ്താൽ പല തരത്തിൽ ചർച്ചകൾ നടക്കും. നേരത്തെ പാർവതി തിരുവോത്ത് ​ഗീതു മോഹൻദാസിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തു എന്ന പ്രചരണമുണ്ടായിരുന്നു.

More from Filmibeat

Read more about: yash geethu mohandas wcc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X