For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷീലയെക്കുറിച്ച് പലതും പറഞ്ഞു; പ്രേം നസീറുമായുള്ള ​ഗോസിപ്പിന് കാരണം അടൂർ ഭാസി; ടിപി മാധവൻ

  |

  ‌‌മലയാള സിനിമയിൽ ഒരു കാലത്ത് സഹ നടനായി നിറഞ്ഞ് നിന്ന ആളാണ് ടിപി മാധവൻ. ചെറിയ വേഷങ്ങളാണ് കരിയറിൽ കൂടുതൽ ചെയ്തതെങ്കിലും വ്യത്യസ്തമായ സംസാര ശൈലി നടന് ശ്രദ്ധ നൽകി. സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതൽ അഭിനയ രം​ഗത്തുള്ള ആളാണ് ഇദ്ദേ​ഹം. പ്രേം നസീർ, മധു, ഷീല തുടങ്ങിയവർക്ക് ഒപ്പമെല്ലാം അഭിനയിച്ചിട്ടുമുണ്ട്.

  Also Read: 'അക്കാര്യത്തിൽ പേടിക്കേണ്ടത് മഞ്ജു ചേച്ചിയാണ്, എന്നെ പറ്റി ഫഹദിനോട് നസ്രിയ പറഞ്ഞത്'; അനുശ്രീ

  അഭിനയ രം​ഗത്ത് നിന്നും ഏറെ നാളായി മാറി നിൽക്കുകയാണ് ടിപി മാധവൻ. അടുത്തിടെ ടിപി മാധവന്റെ വ്യക്തി ജീവിതം വാർത്തകളിൽ നിറഞ്ഞിരുന്നു. വീട്ടുകാർ നോക്കാനില്ലാതെ ​ഗാന്ധി ഭവനിലെ അന്തേവാസി ആയി കഴിയുകയാണ് ടിപി മാധവൻ.

  വിവാഹ മോചിതനായ ഇദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. എന്നാൽ രണ്ട് പേരും ഇദ്ദേഹത്തെ സംരക്ഷിക്കുന്നില്ല. അച്ഛനെന്ന ബന്ധം രേഖകളിൽ മാത്രമാണെന്നും തനിക്ക് ഒരു വയസുള്ളപ്പോൾ അമ്മയെ ഉപേക്ഷിച്ച് പോയതാണെന്നുമാണ് മകൻ രാജകൃഷ്ണ മേനോൻ മുമ്പൊരിക്കൽ പറഞ്ഞത്.

  Also Read: ആ സ്ഥാനത്തേക്ക് മറ്റാരും വരില്ല, അത് വേറൊരു ജീവിതമാണ്; തുറന്ന് പറഞ്ഞ് ​ഗൗതമി

  ഇപ്പോഴിതാ തന്റെ ആദ്യ കാല സിനിമാ ജീവിതത്തെ പറ്റി ടിപി മാധവൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഷീല-പ്രേം നസീർ ​ഗോസിപ്പിനെക്കുറിച്ച് ടിപി മാധവൻ സംസാരിച്ചു. മുമ്പൊരിക്കൽ കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു ഇത്.

  'ഷീലാമ്മയുടെ ആദ്യത്തെ ഡയരക്ഷൻ ആയിരുന്നു യക്ഷ​ഗാനം. അന്ന് ഞാൻ സിനിമയിൽ വരുന്നേ ഉള്ളൂ ഞാൻ കാറെടുത്ത് മൈസൂരിൽ പോയി. അന്ന് ഞാൻ സുമുഖൻ ആയിരുന്നു. എല്ലാവരും നിൽക്കുന്നുണ്ട്. മധു സാറാണ് ഹീറോ. ഷീലാമ്മ ഇറങ്ങി വന്നു'

  'അവർ എന്റെ തലയിൽ തലോടി. എല്ലാവരും അന്തം വിട്ടു. ഞാൻ സീൻ തരാം എന്ന് പറഞ്ഞ് അകത്തേക്ക് പോയി. പത്തമ്പത് പേർ എന്റെ ചുറ്റും കൂടി. അന്നെനിക്കതൊന്നും മനസ്സിലായില്ല'

  '‌അത് കഴിഞ്ഞ് പിന്നെ അമ്മയിലെ മെമ്പർ ആക്കാൻ കണ്ടപ്പോൾ ഞാൻ ഓർമ്മിച്ചു. ഓ മാധവൻ എന്ന് പറഞ്ഞു. ഇപ്പോൾ അവർ പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോഴാണ് അവരാെരു ഇന്റലിജന്റ് സ്ത്രീ ആണെന്ന് ഞാൻ മനസ്സിലാക്കുന്നത്'

  'അവരെ പറ്റി പലതും പറയുന്നുണ്ടല്ലോ. നസീറും ഷീലയും എന്ന്. നൂറ് സിനിമ തികയ്ക്കാൻ വേണ്ടി അവർ പലതും പെട്ടു. പിന്നെ ​ഗോസിപ്പ് വന്നു. പക്ഷെ അവർ നസീറിനെക്കുറിച്ച് ഒറ്റ വാക്ക് മിണ്ടില്ല'

  'പത്രത്തിൽ ​ഗോസിപ്പുകൾ കാണാമായിരുന്നു, എഴുതിക്കൊടുക്കുന്നത് ഭാസി ചേട്ടനാണ്. ഞാൻ സിനിമയിൽ ചേർന്ന് ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഇങ്ങേർ എഴുതിക്കൊടുത്തത് മാധവന്റെ കാറിൽ ഒരു പെണ്ണ് എന്നാണ്. ഞാൻ അന്തംവിട്ടു. മൈൻഡ് ചെയ്തില്ല. ഭാസി ചേട്ടൻ പറഞ്ഞു അത് പബ്ലിസിറ്റി ആണെന്ന്. അദ്ദേഹം ഒരു എഴുത്തുകാരനായിരുന്നു,' ടിപി മാധവൻ പറഞ്ഞു.

  മലയാള സിനിമയിലെ ഒരു കാലത്തെ ഹിറ്റ് ജോഡി ആയിരുന്നും പ്രേം നസീറും ഷീലയും. രണ്ട് പേരും ഒരുമിച്ച് നൂറോളം സിനിമകളിൽ അഭിനയിച്ചു. മലയാളത്തിലെ നിരവധി നോവലുകൾ സിനിമ ആക്കിയപ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങൾ നസീറും ഷീലയും ആയിരുന്നു.

  Read more about: tp madhavan
  English summary
  TP Madhavan Shares A Memorable Experience With Actress Sheela; Talks About Prem Nazir Sheela Gossip
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X