twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എൻ്റെ മകനെ ഒന്ന് കാണണം', മകൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകൻ, അഭയകേന്ദ്രത്തിൽ നിന്ന് ടി പി മാധവൻ

    |

    മലയാള സിനിമാരംഗത്തെ നിറസാന്നിധ്യമാണ് ടി പി മാധവന്‍. ഹാസ്യവേഷങ്ങളും ഗൗരവമേറിയ കഥാപാത്രങ്ങളുമടക്കം നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചും പിന്നീട് കോമഡി കഥാപാത്രങ്ങളും ഒക്കെയായി അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോയ താരമാണ്. 600 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് സിനിമയിൽ നിറഞ്ഞ് നിന്നു.

    സിനിമയോടുള്ള പ്രേമം കാരണം കുടുംബ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അദ്ദേഹം ഇടക്ക് വെച്ച് സിനിമയിൽ നിന്നെല്ലാം മാറി പത്തനാപുരത്തുള്ള ഒരു ഗാന്ധിഭവനിലാണ് കഴിയുന്നത്. അനാരോഗ്യവും ദരിദ്രവുമായിരുന്നു അദ്ദേഹത്തെ അവിടെ എത്തിച്ചത് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. അദ്ദേഹത്തിന്റെ മകനെ കാണണം എന്ന ആ​ഗ്രഹം പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

    ഫ്ലവേഴ്സ് ടി വി യിലെ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയിൽ ​പത്തനാപുരത്തെ ​ഗാന്ദിഭവൻ സ്ഥാപകൻ പുനലൂർ സോമരാജൻ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പറഞ്ഞ കാര്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

    മകനെ കാണാൻ ആ​ഗ്രഹം

    പുനലൂർ സോമരാജന്റെ വാക്കുകൾ ഇങ്ങനെ: ഫ്ലവേഴ്സിലെ പരിപാടിയിൽ വരുന്നുണ്ടെന്ന് അറിഞ്ഞ് ടി പി മാധവൻ സർ തന്നോട് രണ്ട് ആഗ്രഹങ്ങൾ ശ്രീകണ്ഠൻ നായരോട് പറയാൻ പറഞ്ഞിരുന്നു. ഒന്ന് മോഹൻലാലിനെ കാണണം. രണ്ട് അദ്ദേഹത്തിൻ്റെ മകനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു. മകൻ രാജകൃഷ്ണമേനോന്‍ ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനാണ്. മകന് രണ്ടരവയസ്സ് പ്രായമുള്ളപ്പേഴാണ് കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് മാത്രമായി ജീവിതം മാറ്റി വെച്ചത്.

    താന്‍ മരിച്ചാലും ഷൂട്ട് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു സച്ചി പറഞ്ഞിരുന്നത്; വേദനയോടെ സച്ചിയുടെ ഭാര്യതാന്‍ മരിച്ചാലും ഷൂട്ട് പൂര്‍ത്തിയാക്കണമെന്ന് മാത്രമായിരുന്നു സച്ചി പറഞ്ഞിരുന്നത്; വേദനയോടെ സച്ചിയുടെ ഭാര്യ

     കുടുംബ ജീവിതം കൈവിട്ടുപോയി

    സിനിമാ മോഹം കൂടിയപ്പോൾ പിന്നെ കുടുംബവുമായി പിന്നീട് ബന്ധപ്പെട്ടിട്ടില്ല. വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് മകനെ ഒന്ന് കാണണം എന്ന ആ​ഗ്രഹം ഉണ്ടെന്ന് പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ ഇനി കാണണ്ട എന്ന് മുമ്പരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.

    പിപ്പ, ഷെഫ്, എയർലിഫ്റ്റ് എന്നിവയാണ് രാജാ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. അമ്മയ്ക്കൊപ്പം ബാംഗ്ലൂരിലാണ് പഠിച്ചതും വളര്‍ന്നതും. തീര്‍ത്തും യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. അമ്മയുമായി പണ്ടേ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനുമായി അടുപ്പമില്ല.

     'എനിക്ക് തൃപ്തിയും സന്തോഷവുമായി, എന്നെ ലോകം കാണിച്ചത് സച്ചി സാറാണ്, പക്ഷെ ആള് പോയി'; നഞ്ചിയമ്മ പറയുന്നു! 'എനിക്ക് തൃപ്തിയും സന്തോഷവുമായി, എന്നെ ലോകം കാണിച്ചത് സച്ചി സാറാണ്, പക്ഷെ ആള് പോയി'; നഞ്ചിയമ്മ പറയുന്നു!

    അമ്മയുടെ സെക്രട്ടറി

    1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കും. പഠന ശേഷം അദ്ദേഹത്തിന് ആര്‍മിയിേക്ക് സെലക്ഷൻ കിട്ടി, എന്നാല്‍ ആ സമയം കൈയ്ക്ക് പരിക്കേറ്റതിനാൽ ആര്‍മിയിലേക്ക് പോവാന്‍ സാധിച്ചില്ല.

    ഇതിനിടിയില്‍ വിവാഹം കഴിഞ്ഞ് വീണ്ടും കൊല്‍ക്കത്തയിലേക്ക് പോയി. അന്ന് ബാംഗ്ലൂരില്‍ ഇംപാക്റ്റ് എന്ന പരസ്യകമ്പനി തുടങ്ങി. എന്നാല്‍ കമ്പനി വിജയം കണ്ടില്ല.

    'എനിക്ക് തൃപ്തിയും സന്തോഷവുമായി, എന്നെ ലോകം കാണിച്ചത് സച്ചി സാറാണ്, പക്ഷെ ആള് പോയി'; നഞ്ചിയമ്മ പറയുന്നു!'എനിക്ക് തൃപ്തിയും സന്തോഷവുമായി, എന്നെ ലോകം കാണിച്ചത് സച്ചി സാറാണ്, പക്ഷെ ആള് പോയി'; നഞ്ചിയമ്മ പറയുന്നു!

    Recommended Video

    Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ
    ബാ​ഗ്ലൂരിൽവെച്ച്

    അവിടെവെച്ചാണ് പ്രശസ്ത സിനിമാതാരം മധുവിനെ കണ്ടുമുട്ടുന്നത്. അന്ന് മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹന്‍ മാധവന്റെ രണ്ടു ഫോട്ടോകള്‍ സ്‌ക്രീന്‍ ടെസ്റ്റിനായി എടുത്തിരുന്നു. 'അക്കല്‍ദാമ' എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള ഇഷ്ടം കൂടി. അങ്ങനെ സിനിമാമോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. എന്നാല്‍ സനിമാമോഹം അദ്ദേഹത്തിന്റെ ദാമ്പത്യം തകര്‍ത്തു. ഭാര്യ സുധ വിവാഹമോചനം നേടി. അതിന് ശേഷം 1975ൽ 'രാഗം' എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തിയത്.

    ഈ അടുത്ത് നടി നവ്യ നായർ പത്തനാപുരം ​​ഗാന്ധി ഭവനിൽ വെച്ച് അദ്ദേഹത്തെ സംഭവം വാർത്തയിൽ ഇടം നേടിയിരുന്നു. ഗാന്ധിഭവൻ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു നവ്യ. ഒത്തിരി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച അദ്ദേഹം താമസിക്കുന്നത് ഇവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് നവ്യ അന്ന് പറഞ്ഞു.

    എന്റെ അച്ഛനമ്മമാരേക്കാൾ മുകളിൽ ഞാൻ ആരെയും കണ്ടിട്ടില്ല. പക്ഷെ അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണൊക്കെ നിറഞ്ഞു. നാളെ നമ്മുടെ കാര്യവും എങ്ങനെയൊക്കെയാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് മനസിലായി, നവ്യ പറയുന്നു.

    Read more about: t p madhavan
    English summary
    TP Madhavan want To meet his Son famous Bollywood Director rajakrishna menon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X