ബോളിവുഡിന് പ്രിയപ്പെട്ട സംവിധായകൻ, പുരസ്കാരങ്ങൾ തേടിയെത്തുന്നു; ടിപി മാധവന്റെ മകന്റെ ജീവിതം

നടൻ ടിപി മാധവന്റെ മരണത്തിൽ മലയാള സിനിമാ ലോകത്തെ നിരവധി പേർ ഇതിനോടകം അനുശോചനം അറിയിച്ചു. 89 വയസിൽ നടൻ ലോകത്തോട് വിട പറഞ്ഞപ്പോൾ ഏവരും ഓർക്കുന്നത് നടന്റെ സിനിമകളോടൊപ്പം ഇദ്ദേഹത്തിന്റെ ഒറ്റപ്പെട്ട അവസാന നാളുകളുമാണ്. അവസാന കാലത്ത് സ്വന്തം മക്കൾ ഇദ്ദേഹത്തിനൊപ്പമില്ലായിരുന്നു. ​ഏറെക്കാലമായി ​ഗാന്ധിഭവനിലെ അന്തേവാസിയാണ് ടിപി മാധവൻ. ഏറെക്കാലം മുമ്പേ ഭാര്യയിൽ നിന്നും മക്കളിൽ നിന്നും അകന്ന് കഴിയുകയാണ് ടിപി മാധവൻ.

ഇദ്ദേ​ഹത്തിന്റെ മകൻ രാജ കൃഷ്ണ മേനോൻ ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനാണ്. പരസ്യ ചിത്ര സംവിധായകനായിരുന്ന രാജ കൃഷ്ണ മേനോൻ പിന്നീട് സിനിമകളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഷെഫ്, എയർലിഫ്റ്റ്, പിപ തുടങ്ങിയവയാണ് രാജ കൃഷ്ണ മേനോന്റെ ശ്രദ്ധേയ വർക്കുകൾ.

TP Madhavan

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പിപയ്ക്ക് മികച്ച സംവിധായകനുള്ള സ്ട്രീമിം​ഗ് അക്കാദമി അവാർഡും ഇദ്ദേഹത്തിന് ലഭിച്ചു. അഞ്ച് സിനിമകളാണ് രാജ കൃഷ്ണ മേനോൻ കരിയറിൽ ഇതുവരെ ചെയ്തത്. 2003 ൽ പുറത്തിറങ്ങിയ ബസ് യു ഹി ആണ് ആദ്യ ചിത്രം. 2016 ൽ പുറത്തിറങ്ങിയ എയർലിഫ്റ്റ് വൻ ജനപ്രീതി നേടി. 2017 ൽ റിലീസ് ചെയ്ത ഷെഫ് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നിരൂപക പ്രശംസ നേടി.

യാദൃശ്ചികമായാണ് താൻ സിനിമാ രം​ഗത്തേക്ക് വന്നതെന്നാണ് വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ രാജകൃഷ്ണ മേനോൻ പറഞ്ഞത്. ബാം​ഗ്ലൂരിലാണ് വളർന്നത്. സ്കൂൾ കോളേജ് പഠനം അവിടെയായിരുന്നു. ബാ​ഗ്ലൂരിൽ ചെയ്ത് കൊണ്ടിരുന്ന ജോലി ഇഷ്ടമല്ലായിരുന്നു. ഡി രാധാകൃഷ്ണൻ എന്ന ആഡ് ഫിലിം മേക്കർക്ക് ഒരു പ്രൊഡക്ഷൻ റണ്ണറിന്റെ ആവശ്യം ഉണ്ടായിരുന്നു.

TP Madhavan
Photo Credit: Instagram

എന്റെ ഒരു ഫ്രണ്ട് എന്നെ കണക്ട് ചെയ്തു. പരസ്യത്തിന്റെ ഷൂട്ടിൽ ആദ്യത്തെ ഫ്രെയിം കണ്ടപ്പോൾ തന്നെ ഇതാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞെന്നും രാജ കൃഷ്ണ മേനോൻ അന്ന് പറഞ്ഞു. അദ്ദേഹത്തെ മൂന്ന് കൊല്ലം അസിസ്റ്റ് ചെയ്തു. പിന്നീട് ബോംബെയിലേക്ക് ഷിഫ്റ്റ് ചെയ്തു. അവിടെ രണ്ട് മൂന്ന് കൊല്ലം മറ്റൊരു സംവിധായകനെ അസിസ്റ്റ് ചെയ്തെന്നും രാജ കൃഷ്ണ മേനോൻ അന്ന് ഓർത്തു.

അച്ഛനുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്നും അന്ന് രാജ കൃഷ്ണ മേനോൻ പറഞ്ഞു. അമ്മയാണ് എന്നെ വളർത്തിയത്. എനിക്ക് ഒരു വയസുള്ളപ്പോൾ അച്ഛൻ പോയി. പിന്നെ ഒരിക്കലും കണ്ടിട്ടില്ലെന്നും രാജ കൃഷ്ണ മേനോൻ അന്ന് വ്യക്തമാക്കി. സിനിമയെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

എങ്ങനെയോ വന്ന് പെട്ടു. പിന്നീട് അതെന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായി. അച്ഛന്റെ സിനിമാ പശ്ചാത്തലവുമായി അതിനൊരു ബന്ധവും ഇല്ലെന്നും രാജ കൃഷ്ണ മേനോൻ അന്ന് വ്യക്തമാക്കി. മകനെക്കൂടാതെ ഒരു മകളും ടിപി മാധവനുണ്ട്. മകൾ ബാം​ഗ്ലൂരിലെ ഒരു വ്യവസായിയെ വിവാഹം ചെയ്തെന്നും വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നെന്നും ടിപി മാധവൻ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: tp madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X