For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യാൻ പേടിയാണ്, എങ്കിലും അദ്ദേഹം അത് മാത്രം കേൾക്കില്ലെന്ന് ടിപി മാധവൻ

  |

  മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട നടനാണ് ടിപി മാധവൻ. ബിഗ് സ്ക്രീ പ്രേക്ഷകരുടെ മാത്രമല്ല മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട നടനാണ് അദ്ദേഹം. 40ാംമത്തെ വയസ്സിലാണ് ടിപി മാധാവൻ സിനിമയിൽ എത്തുന്നത്. ആദ്യ കാലങ്ങളിൽ വില്ലനായി തുടങ്ങിയ താരം പീന്നീട് കോമഡി. ക്യാരക്ടർ റോളുകളിലേയ്ക്ക് തിരിയുകയായിരുന്നു. 1975 ൽ സിനിമ അഭിനയം തുടങ്ങിയ താരം 600 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തു വന്ന മൾഗുടിഡേയ്സണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം

  മാധവന്റെ മനസ് നിറയെ സിനിമയായിരുന്നു. നമ്മൾ എന്ത് ചെയ്താലും ഏറ്റവും ഒടുവിൽ ആഗ്രഹത്തിൽ എത്തിച്ചേരും എന്നാണ് താരം പറയുന്നത്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി എന്ന നടനെ കുറിച്ചും മെഗസ്റ്റാറിന്റെ വ്യക്തിത്വത്തെ കുറിച്ചും മാധവൻ വാചാലനായത്.

  നല്ല വിദ്യാഭ്യാസമുളള വളരെ സോഫ്റ്റായ മനുഷ്യനാണ് മമ്മൂട്ടി. സകല കാര്യത്തിലും കൃത്യമായി ഇടപെടുകയും പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് പ്രശ്ന പരിഹാരം കാണുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. മലയാളത്തിലെ ഒന്നാന്തരം അഭിനേതാവാണ് മാധവൻ അഭിമുഖത്തിൽ പറയുന്നു.

  Mammootty host Fahadh Faasil and Prithviraj in new house | FilmiBeat Malayalam

  നമ്മൾ എന്താകണം എന്ന് ദൈവം വിധിച്ചിട്ടുണ്ട്. അത് സംഭവിക്കുക തന്നെ ചെയ്യും.നമ്മൾക്ക് ആഗ്രഹമുള്ളത് കിട്ടിക്കഴിഞ്ഞാൽ അത് ചെറുതാണെങ്കിൽ പോലും അതിൽ തന്നെ പിടിച്ച് നിൽക്കണം. അതിൽ നിന്ന് വളർന്നു വരാൻ സാധിക്കും. സിനിമ പശ്ചാത്തലമില്ലാതെ സിനിമയിൽ എത്തിയ ആളല്ലേ മമ്മൂട്ടി എന്ന അവതാരകന്റെ ചോദ്യത്തിന് ഉത്തരം നൽകവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

  ഒരു സിനിമ പശ്ചാത്തലവും ഇല്ലാത്ത ആളാണ് മമ്മൂട്ടി. അദ്ദേഹം വക്കീലാണ് . ഒരു പക്ഷെ ജഡ്ജിവരെയാകുമായിരുന്നു. ടെക്നിക്കലി അദ്ദഹത്തിന് എല്ലാക്കാര്യത്തിനേയും കുറിച്ച് നല്ല അറിവും വിവരവുമുണ്ട്. അതു കൊണ്ടാണ് ഒരു ചാനലിന്റെ തലപ്പത്ത് അദ്ദഹം ഇരിക്കാൻ കാരണവും. മമ്മൂട്ടിയുടെ അറിവിനെ കുറിച്ച് പറയാൻ ഇതിലും വലിയ കാര്യം വേണോ എന്നും മാധവൻ ചേദിക്കുന്നുണ്ട്.

  മമ്മൂട്ടിയോടൊപ്പം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവവും താരം പങ്കുവെച്ചിട്ടുണ്ട്. വണ്ടിയെ കുറിച്ച് മാത്രമല്ല എല്ലാത്തിനെ കുറിച്ചും അദ്ദേഹത്തിന് നല്ല അറിവാണ്. മമ്മൂട്ടിക്കൊപ്പം യാത്ര ചെയ്യാൻ തനിയ്ക്ക് പേടിയാണ്. അത്രയ്ക്ക് വേഗതിയിലാണ് അദ്ദേഹം കാർ ഓടിക്കുന്നത്. നല്ല രസകമാണ് അദ്ദേഹത്തിന്റെ ഡ്രൈവിങ്ങ് കാണാൻ. യാത്ര ചെയ്യുമ്പോഴെല്ലാം അദ്ദേഹത്തിനോട് സ്പീഡ് കുറച്ച് വണ്ടി ഓടിക്കാൻ താൻ പറയാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ഡ്രൈവിങ്ങിൽ പക്കാ പെർഫക്ടാണ്. മമ്മട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നു വേണ്ട ഒട്ടു മിക്ക സൂപ്പർ താരങ്ങളോടൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്..

  ടി.പി.മാധവൻ ഇപ്പോൾ അഭിനയ ലോകത്ത് നിന്നും വിട്ടുമാറി നിൽക്കുകയാണ്. പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ഇപ്പോൾ ജീവിക്കുന്നത്. നിനച്ചിരിക്കാതെ വന്നുപെട്ട അനാരോഗ്യവും ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചെന്ന് ഒരിക്കൽ മാധ്യമപ്രവർത്തകനായ രവി മേനോൻ പറഞ്ഞിരുന്നു. മാധാവനുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഫേസ്ഹുക്കിൽ കുറിച്ചത്, കടുത്ത സിനിമാ പ്രേമത്തിന്റെ പേരിൽ കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്നൊരു കലാകാരനാണ് ടി പി മാധവൻ എന്നും രവി മേനോൻ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു

  English summary
  Tp Madhvan About Travelling With Megastar Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X