ജ​ഗതിയുടെ കേസിൽ വിതുര പെൺകുട്ടി ഹാജരാകാതിരുന്നതിന് കാരണം; അവർ എന്നെ വിളിക്കാറുണ്ട്: ടിപി സെൻകുമാർ

വിതുര കേസിനെക്കുറിച്ച് ഓർത്ത് മുൻ ഡിജിപി ടിപി സെൻകുമാർ. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ജ​ഗതി ശ്രീകുമാറിനെക്കുറിച്ചും ടിപി സെൻകുമാർ പരാമർശിച്ചു. ജ​ഗതി ശ്രീകുമാർ ശിക്ഷിക്കപ്പെടാതിരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും സെൻകുമാർ സംസാരിക്കുന്നുണ്ട്. നാഷൻ ഫസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

മമ്മൂക്കയ്ക്ക് ഇംപോർട്ടൻസ്, പ്രോമിറ്റ് ചെയ്തപ്പോൾ കേട്ടില്ല, മുരളിയേട്ടൻ ചൂടായി, വിട്ടുവീഴ്ച മനോഭാവമില്ല!
മമ്മൂക്കയ്ക്ക് ഇംപോർട്ടൻസ്, പ്രോമിറ്റ് ചെയ്തപ്പോൾ കേട്ടില്ല, മുരളിയേട്ടൻ ചൂടായി, വിട്ടുവീഴ്ച മനോഭാവമില്ല!

വിതുര കേസ് വെെകാരികമാണ്. 15 വയസുള്ള പെൺകുട്ടിയാണ്. ഇന്ത്യയിൽ ആദ്യമായാണ് വേശ്യാവൃത്തി കേസിൽ ഒരു പെൺകുട്ടിയെ പിടിച്ചതിന് ശേഷം ആ പെൺകുട്ടിയെ മാെഴിയെടുത്ത് റേപ്പിൽ കേസെടുക്കുന്നത്. ആ കു‌ട്ടി അന്ന് നിരക്ഷരയാണ്. വുമൺസ് അഡ്വക്കേറ്റ് അസോസിയേഷനിലെ രണ്ട് വനിതകളെ കൂടി ഇരുത്തി കുട്ടിയുടെ ഉമ്മയെയും ഇരുത്തിയാണ് മൊഴികൾ എടുത്തത്. 31 വർഷം കഴിഞ്ഞു. അവർ അഭയയിലാണ് താമസിച്ചിരുന്നത്. വിദ്യഭ്യാസം കൊടുത്ത് കുറേ കാര്യങ്ങളിൽ അവരെ പ്രാപ്തയാക്കി. അതിനിടയ്ക്ക് അവർക്ക് ഒരു വിവാ​ഹ പ്രൊപ്പോസൽ വന്നു. അവർ കൂടി സമ്മതിച്ച് ആ വിവാഹം നടത്തിക്കൊടുത്തു.

TP Senkumar  Jagathy Sreekumar

അവർക്ക് കുട്ടികളൊക്കെയുണ്ട്. അവരുടെ ഭർത്താവിന് ജോലി നഷ്ടമായെന്ന് പറഞ്ഞ് ഏകദേശം രണ്ട് മൂന്ന് മാസം മുമ്പ് എന്നെ വിളിച്ചിരുന്നു. എന്റെ നമ്പർ അവർ സൂക്ഷിച്ച് വെച്ചിരുന്നു. അവർക്ക് ഒരു ജോലി വാങ്ങിച്ച് കൊടുക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഞാൻ ഒരു ഓഫീസറോട് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ഇരകൾക്ക് ആശ്രിതത്വം വേണ്ടി വരുന്നു എന്നുള്ളതാണ്. ആദ്യ കാലഘട്ടങ്ങളിൽ സുകുമാരി മാഡം ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് എളുപ്പമായിരുന്നു. എല്ലാ കാര്യങ്ങളും അവർ നോക്കുമായിരുന്നു.

അനുഭവിച്ചതൊക്കെ മഞ്ജു മറന്നോ? എത്ര എളുപ്പത്തിൽ സം​ഗീതയുടെ വേദനയെ അവ​ഗണിച്ചു; നടിക്ക് വിമർശനം
അനുഭവിച്ചതൊക്കെ മഞ്ജു മറന്നോ? എത്ര എളുപ്പത്തിൽ സം​ഗീതയുടെ വേദനയെ അവ​ഗണിച്ചു; നടിക്ക് വിമർശനം

അവർക്ക് സാമാന്യം ഭേദപ്പെട്ട നീതിയാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് നല്ല ശിക്ഷ കിട്ടി. ഒരു മാസം മുമ്പേ 25 വർഷം തടവ് ശിക്ഷ വീണ്ടും കിട്ടി. ഈ കേസുകൾ വിചാരണയ്ക്ക് വന്നത് 18 ഉം 19 ഉം വർഷം കഴിഞ്ഞിട്ടായിരുന്നു. ജ​ഗതിയടക്കമുള്ളവരുടെ കേസുകളിൽ അവർ ഹാജരാകില്ല. കാരണം അവരുടെ പേഴ്സണൽ ലെെഫിനെ അടക്കം അത് ബാധിക്കും. ഒന്നാം പ്രതിയുടെ കേസിൽ അവർ ഹാജരാകും എന്ന ഉറപ്പുണ്ടായിരുന്നു. അതിന്റെ പേരിൽ ഒന്നാം പ്രതിക്ക് ശിക്ഷ കിട്ടി. 18 ഉം 19 ഉം വർഷം കഴിഞ്ഞതിനാൽ അവരുടെ വിവാഹ ജീവിതത്തെ ബാധിക്കാതിരിക്കാൻ അവരെടുത്ത പ്രിക്കോഷനായിരുന്നു അത്. പീറ്റർ ബാബു, ലക്ഷ്മിക്കുട്ടി തുടങ്ങിയ ഓഫീസർമാരാണ് കേസന്വേഷണത്തിൽ പ്രധാന പങ്കുവഹിച്ചതെന്നും ടിപി സെൻകുമാർ പറയുന്നു.

വ്യക്തി ജീവിതത്തിലെ ജ​ഗതി ശ്രീകുമാറിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ചിലർക്ക് ​ജ​ഗതി ദേഷ്യക്കാരനായ സഹപ്രവർത്തകനാണ്. ചിലർക്ക് ജ​ഗതി വളരെ നല്ല രീതിയിൽ പെരുമാറിയ സഹപ്രവർത്തകനും. ജ​ഗതിയുടെ ദേഷ്യത്തെക്കുറിച്ച പല അഭിനേതാക്കളും സംസാരിച്ചിട്ടുണ്ട്. വാഹനാപകടത്തിൽ പരിക്ക് പറ്റിയ ശേഷമാണ് നടൻ സിനിമാ രം​ഗത്ത് നിന്നും അകന്നത്. കേസും മറ്റ് വിവാദങ്ങളും ​ജ​ഗതിയെ ബാധിച്ചിരുന്നു.
ഒറ്റപ്പെടുന്ന സാ​ഹചര്യങ്ങൾ പല തവണ എനിക്കുണ്ടായിട്ടുണ്ട്. സ്വകാര്യ വിഷയങ്ങളിലും അല്ലാത്ത പ്രതിസന്ധി ഘട്ടങ്ങളിലുമൊക്കെ യാതാെരു സഹായവുമില്ലാതെ മേലോട്ട് നോക്കി നിന്നിട്ടുണ്ട്. ഞങ്ങളൊക്കെ ഉണ്ട് കേട്ടോ എന്ന് പറഞ്ഞതല്ലാതെ കാര്യമായി ഇടപെടാനോ എന്റെ കുടുംബത്തിൽ വന്ന് അന്വേഷിക്കാനോ ആരും ഉണ്ടായിട്ടില്ലെന്നാണ് ഒരിക്കൽ ജ​ഗതി പറഞ്ഞത്.

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X