For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് എല്ലാവർക്കും ഒരു പാഠമാണ്, ദിൽഷയുടെ ഫ്രണ്ടെന്ന രീതിയിലാണ് ഞാനിത് പറയുന്നത്'; ദിൽഷയ്ക്കായി റോബിൻ പറഞ്ഞത്!

  |

  കഴിഞ്ഞ രണ്ട് ദിവസമായി വലിയ രീതിയിൽ വിമർശനം നേരിടുകയാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ വിന്നറായ ദിൽഷ പ്രസന്നൻ. രണ്ട് ദിവസം മുമ്പ് ഒരു ബിസിനസ് കൊളാബിന്റെ ഭാ​ഗമായി ദിൽഷ ഒരു ട്രേഡ് മാർക്കറ്റിങ് പേജിനെ തന്റെ ഫോളോവേഴ്സിന് പരിചയപ്പെടുത്തി എത്തിയിരുന്നു.

  എന്നാൽ‌ ദിൽഷ പരിചയപ്പെടുത്തിയ പേജും പേജിന്റെ പ്രവൃത്തികളും തട്ടിപ്പാണെന്നും പണം നഷ്‌ടമാകുന്ന തരത്തിലുള്ളതാണെന്നും വിമർ‌ശനം വന്നു.

  Also Read: പോകുന്നില്ലെന്ന് തീരുമാനിച്ചത് പാപ്പു, അവള്‍ തന്നെ നേരിട്ട് ബാലയോട് പറഞ്ഞു; ബാലയ്ക്ക് അമൃതയുടെ മറുപടി

  ഇത്തരം പേജിന്റെ പ്രമോഷൻ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുള്ള ദിൽഷയെപ്പോലൊരാൾ മുന്നും പിന്നും നോക്കാതെ ചെയ്തത് മോശമായിപ്പോയിയെന്നുമാണ് ദിൽഷയെ വിമർശിച്ചെത്തിയവർ പറഞ്ഞത്. ബി​​ഗ് ബോസ് സീസൺ ഫോറിൽ രണ്ടാം സ്ഥാനം നേടിയ ബ്ലെസ്ലിയും ദിൽഷയെ വിമർശിച്ച് എത്തിയിരുന്നു.

  സംഭവം വൈറലായതോടെ ദിൽഷ വീ‍ഡിയോ ഡീലീറ്റ് ചെയ്ത് വിശദീകരണം നൽകിയിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമാണ് പ്രമോഷണൽ വീഡിയോ പങ്കിട്ടത്.

  ട്രേഡ് മാർക്കറ്റിംഗ് സംബന്ധിച്ചുള്ളതായിരുന്നു അത്. താത്പര്യമുണ്ടെങ്കിൽ ആ വ്യക്തിയെ ഫോളോ ചെയ്യൂ എന്നാണ് പറഞ്ഞത്.

  അതിലേക്ക് പൈസ ഇൻവെസ്റ്റ് ചെയ്യാൻ താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ചിലർ വിളിച്ച് അതിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞതിനാലാണ് വീഡിയോ ഡിലീറ്റ് ചെയ്തത് എന്നുമാണ് ദിൽഷ വിശദീകരണം നൽകിയത്. അതേസമയം വലിയ തുക പ്രതിഫലം വാങ്ങിയാണ് ദിൽഷ ഈ പ്രമോഷൻ ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

  സംഭവം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ‌ തുടങ്ങിയതോടെ ദിൽഷ മാപ്പ് പറഞ്ഞും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിത ദിൽഷയ്ക്ക് വേണ്ടി സംസാരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ബി​ഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണൻ.

  ദിൽഷ മാപ്പ് പറഞ്ഞ് തെറ്റ് മനസിലാക്കിയ സ്ഥിതിക്ക് യുട്യൂബേഴ്സും കമന്റ് ചെയ്യുന്നവരും ഇനി ദിൽഷയെ വേദനിപ്പിക്കാതിരിക്കുക എന്നാണ് തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ റോബിൻ പറയുന്നത്.

  Also Read: അബീഷുമായി പിരിയാനുള്ള കാരണം ആ ഭിന്നത! ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ? അര്‍ച്ചന കവി പറയുന്നു

  'കഴിഞ്ഞ ​കുറച്ച് ദിവസമായി ദിൽഷ ഇട്ടൊരു പോസ്റ്റുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങ‌ളും പ്രശ്നങ്ങളും നടക്കുന്നതായിട്ട് കാണാനിടയായി. ഇന്ന് പുള്ളിക്കാരി തെറ്റാണെന്ന് മനസിലാക്കി മാപ്പ് പറഞ്ഞ് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിട്ടത് പലരും എനിക്ക് ഷെയർ ചെയ്യുകയും ഞാൻ അത് കാണുകയും ചെയ്തു.'

  'മനുഷ്യരായി കഴിഞ്ഞാൽ തെറ്റുകൾ സംഭവിക്കും. അത്
  തെറ്റാണെന്ന് മനസിലാക്കി സോറി പറഞ്ഞ് കഴിഞ്ഞാൽ ആ പ്രശ്നം അവിടെ വിടുക. പിന്നെ ഞാനടക്കമുള്ള സോഷ്യൽമീ‍ഡിയ ഉപയോ​ഗിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്.'

  'നമുക്കൊരു ബിസിനസ് കൊളാബോ കാര്യങ്ങളോ വന്ന് കഴിഞ്ഞാൽ നമ്മൾ അത് കറക്ടായി പരിശോധിച്ച ശേഷം നമ്മളെ ഇഷ്ടപ്പെടുന്ന ഫോളോവേഴ്സിലേക്ക് അത് എത്തിക്കുക. കാരണം അത് നമ്മുടെ ഉത്തരവാദിത്വമാണ്.'

  'പിന്നെ ഇതൊരു അവസരമായി എടുത്ത് യുട്യൂബേഴ്സും കമന്റ് ചെയ്യുന്നവരും ഒരാളെ പേഴ്സണലി വേദനിപ്പിക്കാതിരിക്കുക എന്നതാണ് എന്റെ പേഴ്സണൽ ഒപ്പീനിയൻ ദിൽഷയുടെ ഒരു ഫ്രണ്ടെന്ന രീതിയിൽ പറയണമെന്നമെന്ന് തോന്നി അതുകൊണ്ടാണ് ഇപ്പോൾ പറഞ്ഞത്.'

  'ഇത് പറഞ്ഞതുകൊണ്ട് എന്നെ ഇനി എയറിൽ ഒന്നും കേറ്റരുത്' റോബിൻ വ്യക്തമാക്കി. ഇത്തരം ട്രേഡിങ് ആപ്പ് വഴി മുമ്പും പലർക്കും പണം നഷ്ടപ്പെട്ടിട്ടുള്ളതിനാലാണ് ഇത്തരം പേജുകളും ആപ്പും പ്രമോട്ട് ചെയ്ത് സെലിബ്രിറ്റികൾ എത്തുമ്പോൾ പ്രതികരിക്കുന്നത്.

  അതേസമയം ദിൽഷയുടെ പ്രൊമോഷണൽ വീഡിയോയ്ക്കെതിരെ ബിഗ് ബോസ് താരമായ ബ്ലെസ്ലിയും ബ്ലെസ്ലിയുടെ സഹോദരനുമെല്ലാം രംഗത്തെത്തിയിരുന്നു. കുറെ ഫോളോവേഴ്സുള്ള ആളുകൾ ഇത്തരത്തിൽ വ്യാജമായ പോസ്റ്റുകൾ ഇടുന്നത് ശരിയല്ലെന്ന നിലയ്ക്കായിരുന്നു ബ്ലെസിയും സഹോദരനുമെല്ലാം പ്രതികരിച്ചത്.

  Read more about: bigg boss
  English summary
  Trading Account Related Controversy: Finally Robin Speaks For Dilsha-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X