For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായം കൂടിയ ഭര്‍ത്താവോ? വിവാഹദിവസം വന്ന വിമര്‍ശനം, പ്രിയതമന്റെ ജന്മദിനത്തില്‍ സന്തോഷത്തോടെ നസ്രിയ

  |

  പപ്പയുടെ സ്വന്തം അപ്പൂസിലൂടെ വെള്ളിത്തിരയിലെത്തി കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായകനായിട്ടാണ് ഫഹദ് ഫാസില്‍ കരിയര്‍ ആരംഭിക്കുന്നത്. നായകനായ ആദ്യ ചിത്രം പരാജയം നേരിട്ടെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായൊരു തിരിച്ച് വരവാണ് ഫഹദ് നടത്തിയത്. ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച നടനാരാണെന്ന് ചോദിച്ചാല്‍ ആദ്യം പറയുക പേരുകളില്‍ ഒന്ന് ഫഹദിന്റേതാവും.

  നടി നസ്രിയ നസീമിന്റെ പ്രിയതമന്‍ കൂടിയായ ഫഹദ് ഫാസില്‍ ഇന്ന് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ്. ഒരു ദിവസം മുന്‍പേ ഭര്‍ത്താവിന്റെ ഫോട്ടോ പങ്കുവെച്ച് നസ്രിയ ആശംസകളുമായി എത്തിയിരുന്നു. നസ്രിയ മാത്രമല്ല താരങ്ങളും ആരാധകരുമെല്ലാം ആശംസ അറിയിക്കുന്നു. ഒപ്പം ജന്മദിനത്തില്‍ ഫഹദിനെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

  ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഓരോ വിശേഷങ്ങളും വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. 'ഈ മനുഷ്യന്‍ എന്റെ ഹൃദയം നിറഞ്ഞ് നില്‍ക്കുന്നു' എന്ന് അടിക്കുറിപ്പ് നല്‍കിയൊരു ചിത്രമായിരുന്നു നസ്രിയ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നത്. ഫഹദ് ഏതോ പരിപാടിയില്‍ പങ്കെടുക്കവേ എടുത്ത ചിത്രമായിരുന്നിത്. എന്നാല്‍ പ്രിയതമന്റെ പിറന്നാളുമായി ബന്ധപ്പെട്ട് പങ്കുവെച്ചതാണെന്ന് പിന്നീടാണ് മനസിലാവുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നസ്രിയ എത്താറുണ്ടായിരുന്നു.

  1982 ന് ജനിച്ച ഫഹദ് ഇന്ന് തന്റെ മുപ്പത്തിയെട്ടാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ആരാധകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ജന്മദിനാഘോഷത്തിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വലിയ ആഘോഷങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് അറിയുന്നത്. അതേ സമയം ഫഹദിന്റെയും നസ്രിയയുടെയും പ്രണയവും വിവാഹവുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്. നസ്രിയയെക്കാളും ഫഹദിന് പത്ത് വയസിന് മുകളില്‍ പ്രായം കൂടിയെന്ന പേരില്‍ ഇരുവരും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

  Nithya Mammen exclusive interview | FilmiBeat Malayalam

  ബാംഗ്ലൂര്‍ ഡെയിസ് സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു ഫഹദും നസ്രിയയും അടുത്തിടപഴകുന്നതും പരിചയത്തിലാവുന്നതും. ഷൂട്ടിങ്ങിനിടെ എന്നെ കണ്ടിട്ടും ഒന്ന് മൈന്‍ഡ് പോലും ചെയ്യാത്ത പെണ്‍കുട്ടിയായിരുന്നു നസ്രിയ എന്ന് അടുത്തിടെ ഫഹദ് പറഞ്ഞിരുന്നു. ആ സ്വഭാവം തനിക്കും പുതിയൊരു അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. സെറ്റില്‍ വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. അതുകൊണ്ട് ഞാന്‍ മുന്‍കൈ എടുത്തെങ്കിലും അവളോട ചോദിക്കാനുള്ള ധൈര്യമില്ലെന്ന് അവള്‍ക്ക് തന്നെ അറിയാമായിരുന്നു. അങ്ങനെ നസ്രിയയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നതെന്നും ഫഹദ് പറഞ്ഞിരുന്നു.

  വളരെ കുറച്ച് കാലത്തെ പ്രണയത്തിനെടുവില്‍ 2014 ആഗസ്റ്റ് 21 ന് വമ്പന്‍ ആഘോഷത്തോടെയാണ് നസ്രിയയും ഫഹദും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹ ദിവസം ഇരുവരും പ്രായം തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് നേരിട്ട ചോദ്യങ്ങളും ഏറെ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. വിവാഹം കഴിഞ്ഞത്തോടെ സിനിമയില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നിന്ന നസ്രിയ സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ ട്രാന്‍സ് എന്ന സിനിമയില്‍ നായിക, നായകന്മാരായി ഇരുവരും അഭിനയിച്ചിരുന്നു. കൊറോണ പ്രതിസന്ധി കാരണം വീട്ടില്‍ കഴിയുകയാണെങ്കിലും വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍.

  English summary
  Trance Actor Fahadh Faasil Turned 38: Wishes Pours From Friends & Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X