അത്രയും വേദനിപ്പിച്ചിട്ടുണ്ട്, എന്റെ ബന്ധം തകർത്തു; അനന്യ മരിച്ചിട്ടും പോയില്ല എന്ന് പറയുന്നവരോട്; എയിൻ ​ഹണി

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ട്രാൻസ് വുമണാണ് എയിൻ ഹണി ആരോഹി. ചില സിനിമകളിലും എയിൻ ​ഹണി അഭിനയിച്ചിട്ടുണ്ട്. സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്നും തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എയിൻ ഹണിയിപ്പോൾ. അന്തരിച്ച ട്രാൻസ് വുമൺ അനന്യക്കെതിരെയും ഹണി സംസാരിക്കുന്നുണ്ട്. ആ വ്യക്തിയെക്കുറിച്ച് പറയുമ്പോൾ എല്ലാവർക്കും നല്ല അനുഭവമായിരിക്കും. തനിക്ക് മോശം അനുഭവമേ അവരിൽ നിന്നുണ്ടായിട്ടുള്ളൂയെന്നും എയിൻ ​ഹണി വെളിപ്പെടുത്തി. ഫൺ വിത്ത് സ്റ്റാർസുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ.

ഞാൻ രണ്ട് തവണ ഡൗൺ സർജറി ചെയ്തു. ആദ്യം സാധാരണ പോലെ സർജറി ചെയ്തു. ഒരു പെൺകുട്ടിയുടെ വജൈന പോലെ തന്നെയുള്ള സർജറി. സാധാരണ പെൺകുട്ടികളെ പോലെ യൂറിൻ പാസ് ചെയ്യാൻ പറ്റും. പക്ഷെ പങ്കാളിയുമായി സെക്സ് ചെയ്യാൻ പറ്റില്ല. ആ സർജറി ചെയ്ത ശേഷം കേരളത്തിൽ ആഘോഷിക്കപ്പെട്ട ഒരു ട്രാൻസ് വുമൺ തന്നെ പരസ്യമായി അധിക്ഷേപിച്ചെന്ന് ഹണി പറയുന്നു.

Ain Honey Aarohi

ആ വ്യക്തി എന്നെ വളരെ മോശമായി ബോഡി ഷെയ്മിം​ഗ് ചെയ്തിട്ടുണ്ട്. ആ വ്യക്തിയുടെ പേര് അനന്യ സാലു അലക്സ് എന്നാണ്. എറണാകുളത്തുള്ള ഒരു ​ഹോട്ടലിൽ ഞാൻ ഭക്ഷണം കഴിക്കാൻ പോയി. അപ്പോൾ ഒരാൾ വന്ന് പരിചയപ്പെട്ടു. സ്ത്രീയായി മാറിയ ശേഷം ഒരു പുരുഷൻ നമ്മളെ വശീകരിക്കുമ്പോഴോ ചിരിക്കുമ്പോഴോ സന്തോഷവതിയാകും.

നല്ല രസമുണ്ട്, തന്നെ കാണാൻ, തന്റെ പേര് എന്താണെന്ന് ചോദിച്ചു. ഹണിയെന്ന് ഞാൻ പറഞ്ഞു. അതിനിടെ അനന്യ വന്ന് അയാളോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ സോറി, സംസാരിക്കാൻ താൽപര്യമില്ലെന്ന് അയാൾ പറഞ്ഞു. അപ്പോൾ അനന്യ ഇവൾക്ക് കയറാത്ത ഡാഷ് ആണെന്ന് പറഞ്ഞു. അയാളോട് പറയേണ്ട കാര്യമെന്താണ്.

Ain Honey Aarohi

അത്രയും ആളുകളുടെ മുന്നിൽ വെച്ച് ഞാൻ കരഞ്ഞ് പോയി. എല്ലാവരും കളിയാക്കി ചിരിച്ചു. സർജറി കഴിഞ്ഞിട്ട് ആറ് മാസമേ ആയിരുന്നുള്ളൂ. ഈ പറഞ്ഞ വ്യക്തി അന്ന് സർജറി ചെയ്തിട്ടില്ല. ഇതേ വ്യക്തിക്ക് ഈ സർജറി ചെയ്തപ്പോൾ പരാജയമായി. എന്റെ മുമ്പിൽ വന്ന് സോറി പറയേണ്ട അവസ്ഥ വന്നു. അതൊക്കെ ദൈവം കൊടുക്കുന്നതാണ്.

അനന്യയോടുള്ള വാശിക്ക് താൻ രണ്ടാമത് സർജറി ചെയ്തെന്നും ഹണി പറയുന്നു. അടുത്തത് ചെയ്യാനുള്ള ഓപ്ഷൻ കുടലിൽ നിന്നെടുത്ത് ചെയ്യണം. വാശിക്ക് എല്ലാവരേക്കാളും മുമ്പ് താൻ സർജറി ചെയ്തു. പിന്നീട് ഒരു വ്യക്തിയുമായി റിലേഷനിലായപ്പോൾ ഈ ബന്ധം തകർക്കാനും അനന്യ ശ്രമിച്ചെന്ന് ഹണി പറയുന്നു.

ആ വ്യക്തിയുമായി അനന്യക്ക് കോൺടാക്ട് ഉണ്ടായിരുന്നു. അയാളെ ഇടയ്ക്കിടെ വിളിച്ച് ഹണി വിശ്വസിക്കാൻ പറ്റാത്ത ആളാണെന്ന് പറയും. ദ്വയ സംഘടനയുടെ കോഴിക്കോട്ടെ ഷോയ്ക്ക് പോയപ്പോൾ ഇന്ന ഡ്രസ് ഇടരുതെന്ന് ഇക്ക പറഞ്ഞിരുന്നു. പക്ഷെ ഞാൻ ആ ഡ്രസ് ഇട്ട് ഷോയ്ക്ക് കയറി. ഇക്കാര്യം ഇക്കയോട് പറയരുതെന്ന് അനന്യയോട് പറഞ്ഞിരുന്നു.

അനന്യ പക്ഷെ തന്റെ ഫോട്ടോകൾ അദ്ദേഹത്തിന് അയച്ച് ആ ബന്ധം തകർത്തെന്ന് ഹണി തുറന്ന് പറഞ്ഞു. ഇത്രയും തന്നെ വേദനിപ്പിച്ച ആളുടെ മരിപ്പിനും ആണ്ടിനും പോയില്ലെങ്കിൽ അതും കുറ്റം. ഇവളൊക്കെ വലിയ സംഭവമാണ് ചേച്ചി മരിച്ചിട്ടും പോയില്ല എന്ന് കുറ്റപ്പെടുത്തുന്നു. തന്നെ വേദനിപ്പിച്ചത് കൊണ്ടാണ് പോകാഞ്ഞതെന്നും എയിൻ ഹണി പറഞ്ഞു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X