twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എന്നെ ഉപദ്രവിച്ച അഞ്ച് പേരും ജീവിതത്തിൽ അനുഭവിച്ചു; എന്റെ ജീവിതം തകർത്തത് അവരാണ്'; ഹണി

    |

    ട്രാൻസ് വ്യക്തികൾ സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നേരത്ത നിരവധി പേർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ട്രാൻസ്വുമൺ എയിൻ ഹണി ആരോഹി. തനിക്ക് ചെറുപ്പത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ഇവർ സംസാരിച്ചു. വെറെെറ്റി മീഡിയയോടാണ് പ്രതികരണം.

    Also Read: ഫഹദും നസ്രിയയും ഒന്നിക്കാൻ നിമിത്തമായത് ഞാനാണ്; അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ! നിത്യ മേനോൻ പറഞ്ഞത്Also Read: ഫഹദും നസ്രിയയും ഒന്നിക്കാൻ നിമിത്തമായത് ഞാനാണ്; അന്ന് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ! നിത്യ മേനോൻ പറഞ്ഞത്

    സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അന്നത്തെ ബോയ്ഫ്രണ്ട് ആയിരുന്നു

    'സർജറി ചെയ്യുന്ന സമയത്ത് സാമ്പത്തികമായി ഒരുപാട് സുഹൃത്തുക്കൾ‌ പിന്തുണച്ചു. ഇപ്പോഴും ജോലിയൊന്നുമില്ലാതിരിക്കുമ്പോൾ എന്നെ സഹായിക്കുന്നത് സുഹൃത്തുക്കൾ ആണ്. അന്നത്തെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് അന്നത്തെ ബോയ്ഫ്രണ്ട് ആയിരുന്നു. സർജറിക്ക് പണം തന്നതും പുള്ളി ആണ്. ഇനിയൊരു ലൈഫ് ഉണ്ടെങ്കിൽ ആൺകുട്ടി ആയി ജനിക്കണം. ഈ ലൈഫ് മോശമായത് കൊണ്ടല്ല. ഈ ലൈഫിൽ ഒരുപാട് അനുഭവിച്ചു. ഞാൻ സ്ത്രീയായി മാറിയിട്ട് ഏഴ് വർഷമായിട്ടേ ഉള്ളൂ'

    ഒരാളോട് ഇഷ്ടത്തോടെ സെക്സ് ചെയ്യുന്നതും കയറിപിടിക്കുന്നതും രണ്ടാണ്

    'ഈ ഏഴ് വർഷം മോശമായ അനുഭവങ്ങൾ ഉണ്ടായി. അടുത്ത സുഹൃത്തുക്കളിൽ നിന്നും മറ്റും. ഒരാളോട് ഇഷ്ടത്തോടെ സെക്സ് ചെയ്യുന്നതും കയറിപിടിക്കുന്നതും രണ്ടാണ്. എല്ലാവർക്കും അവരുടെ ചോയ്സ് ഉണ്ട്. സെക്സ് എന്നത് ഒരു സമയം കഴിഞ്ഞാൽ മടുപ്പ് തോന്നുന്നതാണ്. അതിന് വേണ്ടി ഒരാളെ ആക്രമിക്കുന്നത് ശരിയല്ല. അവരുടെ ശരീരത്തെ റെസ്പെക്ട് ചെയ്യുക'

    ഭാര്യമാർ അത് തുറന്ന് പറയുന്നത് എന്ത് കൊണ്ടാണ്

    'ആണുങ്ങളിൽ പലരും കുറെ വീഡിയോകൾ കണ്ട് ഈ വീഡിയോയിൽ നടക്കുന്നതൊക്കെ റിയൽ ആണെന്ന് കരുതുന്നു. ചില സ്ത്രീകൾ എന്റെ മോളെ, ഞങ്ങൾക്ക് മതിയായി എന്ന് പറഞ്ഞ് വരും. എന്താ ചേച്ചി എന്ന് ചോദിക്കുമ്പോൾ ഇങ്ങനെ കുറേ കാര്യങ്ങൾ അവർ പറയും'

    'ഭാര്യമാർ അത് തുറന്ന് പറയുന്നത് എന്ത് കൊണ്ടാണ്. അവർ കംഫർട്ടബിൾ അല്ലാത്തത് കൊണ്ടാണ്. അത് പോലെ മോശമായ പെണ്ണുങ്ങളും ഉണ്ട്. ട്രാൻസിലും ഉണ്ട്. ഇഷ്ടമില്ലാത്ത സ്ത്രീകളെ പറ്റി മോശമായി സംസാരിക്കുന്ന പുരുഷൻ‌മാർ ഉണ്ട്. അതേപോലെ പെൺകുട്ടികളും ഉണ്ട്'

     അവരിൽ ഒരാൾ എന്നെ വിളിച്ച് സോറി പറഞ്ഞിരുന്നു

    'പരസ്പരം ഇഷ്ടം ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്യുക. സ്വയം നിയന്ത്രിക്കുക. അല്ലെങ്കിൽ അകത്ത് കിടന്ന് ഉണ്ട തിന്നും. റേപ്പ് കേസൊക്കെ അഞ്ച് മിനുട്ടിന്റെ എടുത്ത് ചാട്ടമാണ്. ഒരാളെ കാണുമ്പോൾ അടക്കി വെക്കാതെ കയറി ആക്രമിക്കുന്നത് കൊണ്ട് അയാളുടെ ജീവിതം പോവുന്നു'

    'സ്കൂൾ സമയത്ത് അഞ്ച് പേരാണ് എന്നെ ഉപദ്രവിച്ചത്. അത് ചെയ്ത ആൾക്കാർക്കെല്ലാം ദൈവം തന്നെ കാെടുത്ത് നല്ല രീതിയിൽ അനുഭവിച്ചിട്ടുണ്ട്. ഞാനൊരിക്കലും അവരെ ശപിച്ചിട്ടില്ല. ജോഷ് ടോക്കിൽ ഇതേപറ്റി സംസാരിച്ചപ്പോൾ അവരിൽ ഒരാൾ എന്നെ വിളിച്ച് സോറി പറഞ്ഞിരുന്നു. അനിയത്തിയെക്കൊണ്ടാണ് എന്നെ വിളിപ്പിച്ചത്. എന്നെ പ്രാകരുത്, അറിവില്ലായ്മ കൊണ്ട് ചെയ്തതാണെന്ന്'

    എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ

    'അന്നത്തെ സംഭവം മൂലം ഞാനൊരുപാട് അനുഭവിച്ചിരുന്നു. ക്ലാസിൽ പോവാൻ പറ്റിയിരുന്നില്ല. സ്കൂളിൽ വിട്ടാൽ ഞാൻ വേറെ എവിടെയെങ്കിലും പോയി ഒളിച്ചിരിക്കും. സാറൻമാരുടെ കളിയാക്കലും. സ്കൂൾ ലൈഫ് നശിപ്പിച്ചത് അവരാണ്. ഇന്നും വിദ്യാഭ്യാസം ഇല്ലാത്തതിനാൽ പല അവസരവും എനിക്ക് നഷ്ടപ്പെടുന്നു. ആ വിഷമം എപ്പോഴും ഉണ്ടാവും'

    'സ്കൂളിൽ നിന്ന് വരുമ്പോൾ എന്റെ യൂണിഫോമിൽ അഴുക്ക് ആയിരിക്കും. അവർ ഉപദ്രവിച്ചത് കൊണ്ടാണ്. പക്ഷെ അമ്മ അഴുക്കാക്കി എന്ന് പറഞ്ഞ് എന്നെ അടിക്കും. അമ്മ എന്നോട് ആരുടെ ഷൂവിന്റെ പാടാണ്, എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ, എന്റെ ജീവിതം പോയത് ആ സംഭവത്തിലൂടെ ആണ്,' ഹണി വിതുമ്പിക്കൊണ്ട് പറഞ്ഞു.

    Read more about: transgender
    English summary
    Transgender Ain Honey Aarohy About Bitter Experiences In Life; Reveals How It Affected Her Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X