twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എനിയ്ക്ക് കിട്ടിയ ഭാഗ്യമാണ് അനുകുട്ടി, രാത്രിയും പകലും കൂടെ നിന്നു, ഹൃദയസ്പർശിയായ കുറിപ്പ്

    |

    പുരുഷനിൽ നിന്ന് സ്ത്രീലേയ്ക്ക് മാറുന്ന എല്ലാവർക്കു പറയാൻ സ്നേഹത്തിന്റേയും സഹായത്തിന്റേയും നിരവധി കഥകളുണ്ടാകും. ഇപ്പോഴിത ജീവിതം മാറ്റിമറിച്ച ദിനങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാൽ . തന്റെ ജീവിതയാത്രയിലെ പൂർണ്ണതയിൽ എത്തി നിൽക്കുമ്പോൾ പിങ്കി വിശാലിന് നന്ദി പറയാനുളളത് നടി അനുശ്രിയോടാണ്. സർജറിക്ക് ശേഷമുള്ള എട്ട് മാസം ഒരു കൂടപ്പിറപ്പിനെപോലെയാണ് അനുശ്രീ നോക്കിയതെന്ന് പിങ്കി പറയുന്നു.

    ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സജീഷിൽ നിന്ന് പിങ്കി വിശാലിലേയക്കുളള ജീവിത യാത്രയെ കുറിച്ച് പറഞ്ഞത്. കൂടാത തന്നെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സഹായിച്ചവരേയും തളളി കളഞ്ഞവരേയും പിങ്കി ഈ അവസരത്തിൽ ഒർക്കുന്നുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരിക്കുന്നത് നടി അനുശ്രിയാണ്.

    ഫേസ്ബുക്ക് പോസ്റ്റ്

    ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം

    എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാർച്ച് 9ന് സാധിച്ചു. ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി.
    എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓർക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എന്റെ അനുകുട്ടി. എന്നെ മാർച്ച് 8 ന് റിനൈൽ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുമ്പോൾ മുതൽ എന്റെയാപ്പം കൂടെ അനുകുട്ടി ഉണ്ടായി.സർജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയിൽ ഹോസ്പിറ്റലിൽ വന്നു നിന്നു. ഹോസ്പിറ്റലിലെ ഡോക്ടർമാർക്കുംനും നഴ്സുമാർക്കും എല്ലാവർക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആർട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആർട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളിൽ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്നേഹും നന്ദിയും പ്രാർത്ഥനയും ഉണ്ടാവും.

    ഇനി ഞാൻ പറയട്ടെ

    ഞാൻ പിങ്കി വിശാൽ .സജീഷ് എന്ന പേരിലാണ് കുറേ കാലം ജീവിച്ചതെങ്കിലും മനസ്സ് കൊണ്ട് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. എൻ്റെ പിങ്കി എന്ന പേര് വിളിക്കുന്നത് 10 ക്ലാസ്സ് കഴിഞ്ഞു പാർട്ട് ടൈം ജോലിയ്ക്ക് പോകുമ്പോൾ എൻ്റെ കമ്മ്യൂണിറ്റി അനസൂയ ഹരി ആണ് എന്നെ പിങ്കി വിളിച്ചത്. അന്നു മുതൽ പിങ്കി ആയി.മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആക്കണം എന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ സാമ്പത്തിക കാര്യങ്ങൾ താങ്ങാൻ കഴിയുന്ന ഫാമിലി ആയിരുന്നില്ല എൻ്റേത്.2012 ൽ പട്ടണം മേയ്ക്കപ്പ് അക്കാദമിയിൽ കോഴ്സ് ചേർന്നു.. 120000 കോഴ്സ് ഫീ.അന്നു ഞാൻ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു . എന്റെ ഒപ്പം ജോലി ചെയ്ത ഷൈലജച്ചേച്ചിയാണ് 20,000 രൂപ തന്നു സഹായിച്ചു. എൻ്റെ career നേടാൻ എന്നെ ആദ്യമായി സഹായിച്ച ഷൈലജ മേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബാക്കി പൈസ പലിശയ്ക്ക് പണമെടുത്തു കോഴ്സ് പൂർത്തിയാക്കി.

    ചികിത്സ ആരംഭിച്ചു

    ചെറിയ ചെറിയ മേയ്ക്കപ്പ് ചെയ്തു പലിശ അടച്ചു തീർത്തു. അങ്ങനെ 2014ൽ അവസാനത്തോടെ അവിനാശ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അസിസ്റ്റ്ന്റ് ആയി ഹൗ ഓൽഡ് ആർ യൂ ആദ്യ സിനിമ വർക്ക് ചെയ്തു. അത് മഞ്ജുച്ചേച്ചിയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയി വേഷത്തിലും നടപ്പിലും പെണ്ണായി തന്നെയായിരുന്നു ഞാൻ അന്നും നടന്നത് വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല എങ്കിലും ചില ആൾക്കാരുടെ പെരുമാറ്റo, നോട്ടം, ഒക്കെ സഹിക്കന്നതിനും അപ്പുറം ആയിരുന്നു. എന്നെ കാണുമ്പോൾ ഞാൻ സംസാരിക്കാൻ ചെല്ലുമെന്നോർത്തു ഒളിച്ചു നിന്ന കൂട്ടുക്കാരെയും ഞാൻ മറന്നിട്ടില്ല ഇപ്പോഴും. മനസ്സിൽ ഏറ്റവും വലിയ ആഗ്രഹമായി അന്നും ഉണ്ടായിരുന്നത് ശരീരം കൊണ്ടും ഒരു പെണ്ണാകുക എന്നതായിരുന്നു. പതിയെ പതിയെ പണം സേവ് ചെയ്തു.വീട്ടുകാരുടെ സമ്മതത്തോടെ ചികിത്സ തുടങ്ങി. Endocrinologist ഡോക്ടർ സുജ ആണ് ചികിത്സ തുടങ്ങി തന്നത്.

    പിന്തുണച്ച  ഫീൽഡ്

    ആദ്യം സൺറൈസ് ആശുപത്രിലും പിന്നീട് ഡോക്ടർ സുജ റിനൈൽ മെഡിസിറ്റിയിലേയ്ക്ക് പോയപ്പോൾ അവിടേയ്ക്ക് ചികിത്സ മാറ്റി. 2 വർഷത്തിന് മേലെ ഹോർമോൺ ചികിത്സയെടുത്തു. ശാരീരികമായും പെണ്ണായി മാറുന്നത് കണ്ടറിഞ്ഞ നിമിഷങ്ങൾ. അത് മനസ്സിലാകുന്ന സമയങ്ങൾ.അവയൊക്കെ അനുഭവിക്കുമ്പോഴുള്ള സുഖം മുന്നേ അനുഭവിച്ചിട്ടുള്ള പരിഹാസങ്ങളും കളിയാക്കലുകളും അവഗണനകളും ഒക്കെ മറക്കാനുള്ള മരുന്നായിരുന്നു. ആ സമയങ്ങൾ എൻ്റെ ക്യാരീർലെയും നല്ല സമയങ്ങൾ ആയിരുന്നു. ഒരു പാട് പേരൊടൊപ്പം ജോലി ചെയ്യാൻ സാധിച്ചു.മഞ്ജുച്ചേച്ചി.മംമ്ത ച്ചേച്ചി. രമ്യാച്ചേച്ചി, പ്രിയ ജീ, മിയ, അനു സിതാര ,ദീപ്തി സതി, ഇനിയ, നിഖില വിമൽ, ഷീലു ഏബ്രഹാം, നമിത പ്രമോദ്, റീമ കല്ലിങ്കൽ etc എല്ലാവർക്കും ഒപ്പം വർക്ക് ചെയ്തു. ഞങ്ങളെ പോലെ ഉള്ളവരെ ഒരു പാട് സപ്പോർട്ട് ചെയ്യുന്ന ഫീൽഡ് ആണ് സിനിമ . ആ സമയത്തു ഒരു പാട് പോസിറ്റീവ് എനർജി തന്ന കാര്യമാണ്.

    ആഗ്രഹം  മാർച്ച് 9 ന് സാധിച്ചു

    അങ്ങനെ ഒരു പാട് നാളത്തെ എന്റെ ആഗ്രഹം ഈ കഴിഞ്ഞ മാർച്ച് 9 ന് സാധിച്ചു. ഞാൻ പെണ്ണായി റിനൈൽ മെഡിസിറ്റി ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജേറിയൻ ഡോക്ടർ അർജുൻ അശേകൻ അടങ്ങുന്ന ടീം എന്റെ ആഗ്രഹം നടത്തി തന്നു. എന്നും എന്റെ മനസ്സിലുള്ള ദൈവങ്ങളോടൊപ്പം,എന്റെ അമ്മയോടൊപ്പം ഡോക്ടർ സുജ, ഡോക്ടർ അർജുൻ എന്റെ മനസ്സിലെ ദൈവങ്ങളായി മാറി കഴിഞ്ഞു. ഈ സമയത്തു എന്റെ അടുത്ത് ഉണ്ടായിരുന്ന ഓരോർത്തരും തന്ന സപ്പോർട്ട് വളരെ വലുതാണ്. എന്റെ കൂട്ടുക്കാരി അനുമായ, ബാബു,നിഷ കുട്ടി, നിധിൻ, മഹേഷ്, വൈശാഖ്, സൂഫി, എന്നെ ഇപ്പോൾ മകളായി നോക്കുന്ന കിച്ചമ്മ. ഷഫ്ന ഷാഫി, എന്നെ മകളായി സ്വീകരിച്ച രഞ്ജിമ്മയും. ബിന്ദുച്ചേച്ചി, നീതു, സുദർശനൻ, മാമു, രേഷ്മ,കിരണം കുടുംബശ്രീ അംഗങ്ങളും, CDS മതിലകം സ്റ്റാഫുകളും, സുമ മേഡവും, നിങ്ങളെന്നും എനിക്ക് തന്ന സപ്പോർട്ടും സ്നേഹവും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ പെണ്ണ് ആയത് അമ്മയോടും ച്ചേച്ചിയോടും ചേട്ടനോടും പറഞ്ഞപ്പോൾ നാണം കലർന്ന ചിരിയാണ് കണ്ടത്. എല്ലാവരോടും നന്ദിയുണ്ട്..

    Read more about: anusree അനുശ്രീ
    English summary
    Transgender Makeup Artist Pinky Visal Heart Touch Facebook Post about Anusree
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X