പെണ്ണായി മാറിയതിന് ശേഷമാണ് കൂടുതല്‍ അവസരം കിട്ടിയത്; വിവാഹത്തിനോട് ഇനി താല്‍പര്യമില്ലെന്ന് ഐന്‍ ഹണി
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായും പിന്നീട് മോഡലായിട്ടും തിളങ്ങിയ താരമാണ് ഐന്‍ ഹണി. ഇപ്പോള്‍ അവതാരക കൂടിയായ ഐന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇടയ്ക്ക് വിവാഹിതയായെങ്കിലും ആ ബന്ധം വേര്‍പിരിഞ്ഞ് കഴിയുകയാണ് താരമിപ്പോള്‍.
അതേ സമയം തന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ച് ഹണി പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഹണി തുറന്ന് സംസാരിച്ചിരിക്കുന്നത്.

'പെണ്ണായി കണ്‍വെര്‍ട്ടാകും മുന്‍പേ തന്നെ ആണ്‍കുട്ടിയായി മോഡലിംഗ് ചെയ്തിരുന്നു. നമ്മള്‍ക്ക് അതില്‍ ഒരു സംതൃപ്തി കുറവുള്ളത് പോലെ തോന്നി. അങ്ങനെയാണ് മേക്കപ്പിന്റെ കോഴ്‌സ് പഠിക്കാന്‍ പോകുന്നത്. ആ കോഴ്‌സ് പാസ്സായി. അത് കഴിഞ്ഞിട്ട് ഞാന്‍ സര്‍ജറി ഒക്കെ ചെയ്തു, ഒരു മോഡലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പോയി. ആ സമയമാണ് എനിക്ക് ആദ്യമായി മോഡല്‍ ആകാനുള്ള അവസരം കിട്ടുന്നത്. പെണ്ണായി മാറിയതിന് ശേഷമാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്'.

'ആളുകളോട് സംസാരിക്കാറുണ്ടെങ്കിലും ഫോണില്‍ കൂടി അധികം സംസാരിക്കാന്‍ ഇഷ്ടപെടാത്ത വ്യക്തിയാണ് ഞാന്‍. എനിക്കിപ്പോള്‍ വയ്യെന്ന് പറഞ്ഞ് കൊണ്ട് ഒരു സ്റ്റാറ്റസ് ഇട്ടാല്‍ ചിലപ്പോള്‍ ഏഴുപേരാകും അത് കാണുക. അവര്‍ എന്നെ വിളിക്കും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യും. ഏഴുപേരോടാണ് എനിക്ക് ഇഷ്ടം. കാരണം എനിക്ക് എന്നെ കെയര്‍ ചെയ്യുന്ന ആളുകളോടാണ് കൂടുതല്‍ ഇഷ്ടം തോന്നുക. ഞാന്‍ എന്നെ തന്നെയാണ് എപ്പോഴും റോള്‍ മോഡല്‍ ആയി കാണുന്നതെന്ന്', ഹണി പറയുന്നു.

'എന്റെ ഓരോ ബ്രേക്കപ്പിനും ഓരോ റിലേഷനും ഒരേ അനുഭവങ്ങള്‍ ആയിരുന്നില്ല. ഓരോ വ്യക്തികളും മറ്റൊരാള്‍ക്ക് പകരമായിരുന്നില്ല. എന്റെ ഓരോ സാഹചര്യത്തെയും സ്‌നേഹിച്ചവരാണ്. അവര്‍ പിരിഞ്ഞ് പോയതിന് ശേഷം എനിക്ക് അവരെ കുറിച്ച് മോശം പറയാന്‍ സാധിക്കില്ല. പിരിയുന്നതിന് മുന്‍പേ നമ്മള്‍ക്ക് അവരുടൊപ്പം ഹാപ്പി ആയിരുന്ന ഒരുപാട് നിമിഷങ്ങളുണ്ട്. അതുകൊണ്ട് കുറ്റം പറയുന്നത് ശരിയല്ലെന്നാണ് തന്റെ നിലപാട്'.

ജീവിതത്തില്‍ തേപ്പ് കിട്ടിയതിനെക്കാളും കൂടുതല്‍ ഞാന്‍ തേപ്പ് കൊടുത്ത ആളാണെന്ന് പരാതി പറയുന്ന ആളുകളോട് ദേഷ്യം തോന്നാറുണ്ടെന്ന് ഹണി വ്യക്തമാക്കുന്നു.
'ഞാനും എന്റെ പാര്‍ട്ണറും തമ്മില്‍ പിരിയുകയാണെന്ന് പറയുമ്പോള്‍ അതെന്തിന് പിരിഞ്ഞു, ഞാനാണോ തേച്ചത്, അയാളാണോ തേച്ചത് എന്നൊക്കെ അറിയണമെങ്കില്‍ എന്നോട് വന്നു, അല്ലെങ്കില്‍ അയാളോട് വന്ന് ചോദിക്കണം. രണ്ടു പേര് തമ്മില്‍ ചേരുമ്പോള്‍ എന്താണ് കട്ട വച്ച് കെട്ടുകയാണോ, തേച്ചിട്ട് പോകാന്‍ ഇത് സിമന്റും കട്ടയും അല്ലല്ലോ പ്രണയമല്ലേന്ന്', ഹണി ചോദിക്കുന്നു.

കല്യാണം എന്ന സിസ്റ്റത്തോട് തനിക്ക് താത്പര്യമില്ല. വിവാഹം കഴിക്കേണ്ടതില്ല. കാരണം വിവാഹത്തെക്കാള്‍ ഉപരി നമ്മളെ സ്‌നേഹിച്ച് കൂടെ ജീവിക്കുക എന്നതാണ് വലിയ കാര്യം. താലി കെട്ടുന്നെന്ന് കരുതി റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ഒരു ചേഞ്ചും വരാന്‍ പോകുന്നില്ല. വിവാഹം കഴിച്ചതിന്റെ പേരിലാകും പിന്നീട് ടോര്‍ച്ചറിങ് നടക്കുന്നത്. കല്യാണം കഴിച്ച പെണ്ണല്ലേ, അടങ്ങി ഇരുന്നൂടെ എന്ന് തുടങ്ങി നിരവധി പഴികള്‍ എനിക്ക് കേള്‍ക്കേണ്ടി വന്നിരുന്നു'.

'എന്തായാലും അങ്ങനെ ആളുകളില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നൊരു സാഹചര്യത്തിലേക്ക് താന്‍ പോവില്ലെന്നാണ് ഹണി ഉറപ്പിച്ച് പറയുന്നത്. പലര്‍ക്കും വിവാഹം കഴിച്ചതിന് ശേഷം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ പൊള്ളുന്ന പോലെയാണ്. കല്യാണം കഴിഞ്ഞാല്‍ പിന്നെ ഡിവോഴ്‌സ് ചെയ്ത് പിരിയേണ്ടി വരും, അതിന് ഒത്തിരി നിയമപ്രശ്നങ്ങളുണ്ട്. അതല്ലാതെയുള്ള ബന്ധമാണെങ്കില്‍ പിരിയാന്‍ തോന്നുമ്പോള്‍ ബൈ പറഞ്ഞു പിരിയാമല്ലോ', എന്നും ഹണി പറയുന്നു.


Click it and Unblock the Notifications