For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നവൻ ദുശ്ശീലങ്ങൾ തുടങ്ങി, അവനൊരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണെനിക്ക്; ട്രാൻസ് യുവതി ബി​ഗ് ബോസിൽ

  |

  ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഇന്ന് ഏറെ പ്രചാരത്തിലുള്ള റിയാലിറ്റി ഷോ ആണ് ബി​ഗ് ബോസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ഷോ ഹിറ്റാണ്. മലയാളത്തിൽ അടുത്തിടെ ആണ് നാലാം സീസൺ അവസാനിച്ചത്. മറ്റ് സീസണുകളേക്കാളും വൻ ഹിറ്റായി നാലാം സീസൺ മാറി.

  ഒന്നിനൊന്ന് മികച്ച് നിന്ന മത്സരാർത്ഥികൾ, സോഷ്യൽ മീഡിയ ചർച്ചകൾക്ക് തുടക്കമിട്ട തർക്കങ്ങൾ, ഭൂരിഭാ​ഗം മത്സരാർത്ഥികൾക്കുമുള്ള ആരാധക വൃന്ദങ്ങൾ തുടങ്ങിയവ എല്ലാം ഇതിന് കാരണമായി. മലയാളത്തിൽ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  Also Read:മരിക്കുന്നതിന് നാല് ദിവസം മുന്നേ നെടുമുടി വേണു അയച്ച മെസേജ്!, നടന്റെ ഓർമ്മകളിൽ ഇന്നസെന്റ്

  അതേസമയം തമിഴിൽ ആറാം സീസൺ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. കമൽ ഹാസൻ നയിക്കുന്ന ഷോ ഇതിനകം ശ്രദ്ധ നേടി. ഇപ്പോഴിതാ തമിഴ് ബി​ഗ് ബോസിലെ മത്സരാർത്ഥിയായ ട്രാൻസ്ജെൻഡർ യുവതിയുടെ തുറന്ന് പറച്ചിലാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ശിവിൻ ​ഗണേശൻ എന്ന ട്രാൻസ് യുവതി ആണ് തന്റെ നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

  Also Read: ശാലിനി ഗുരുവായൂര്‍ വച്ച് രണ്ടാമതും വിവാഹിതയായോ? രഹസ്യമാക്കില്ല, വിവാഹക്കാര്യം പരസ്യമായി പറയുമെന്ന് താരം

  ഹൗസിലെ തന്റെ സുഹൃത്തായ രചിതയോടൊണ് ശിവിൻ ഇതേപറ്റി സംസാരിച്ചത്. ഐടി ഫീൽഡിൽ വർക്ക് ചെയ്യവെ ആണ് സഹപ്രവർത്തകനുമായി പ്രണയം ഉടലെടുത്തത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവർക്കും ഇടയിൽ പ്രശ്നങ്ങൾ ഇല്ലായിരുന്നെങ്കിലും തന്റെ അമ്മ ഈ ബന്ധത്തെ എതിർത്തെന്നാണ് ശിവിൻ ​ഗണേശൻ പറയുന്നത്.

  കാമുകന്റെ വീട്ടുകാർ ഈ ബന്ധം അം​ഗീകരിക്കില്ലെന്നും ആ വീട്ടുകാരുടെ ശാപം കുടുംബത്തിനേൽക്കുമെന്നും പറഞ്ഞ് അമ്മ ഈ ബന്ധത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും ഒടുവിൽ താൻ കാമുകനുമായി വേർപിരിഞ്ഞെന്നും ശിവൻ കണ്ണീരോടെ ഓർത്തു. ഇപ്പോൾ അദ്ദേഹം സിം​ഗപ്പൂരിലാണ് ജോലി ചെയ്യുന്നത്. പ്രണയ നൈരാശ്യത്തിൽ കാമുകൻ ദുശ്ശീലങ്ങൾ തുടങ്ങിയെന്നും ഇവർ പറയുന്നു.

  അവൻ നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണമെന്നാണ് തന്റെ ആ​ഗ്രഹം എന്നും ശിവിൻ കണ്ണീരോടെ പറഞ്ഞു. ഇത് കേട്ട സുഹൃത്ത് രചിതയും കരഞ്ഞു. എല്ലാം ശരിയായി വരുമെന്ന് ശിവിനെ രചിത ആശ്വസിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ തുറന്ന് പറച്ചിൽ ഇതിനോടകം ചർച്ച ആയിട്ടുണ്ട്.

  ബി​ഗ് ബോസ് തമിഴിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളാണ് ശിവിൻ ​ഗണേശൻ. നേരത്തെ കമൽ ഹാസനുൾപ്പെടെ ഇവരെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. ബി​ഗ് ബോസ് തമിഴിലെ മത്സരാർത്ഥികൾ ഇതിനോടകം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്. തമിഴിൽ കമൽ ഹാസൻ ആണെങ്കിൽ തെലുങ്കിൽ നാ​ഗാർജുന ആണ് ഷോ നയിക്കുന്നത്. തെലുങ്കിലും ആറാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണ്. ഹിന്ദിയിൽ ബി​ഗ് ബോസ് 16ാം സീസണിലേക്ക് കടന്നു. സൽമാൻ ഖാൻ ആണ് ഷോ നയിക്കുന്നത്.

  ഹിന്ദിയിൽ ഹിറ്റായ ശേഷമാണ് ബി​ഗ് ബോസ് തെന്നിന്ത്യൻ ഭാഷകളിലേക്കും കടന്നത്. ആദ്യ സീസൺ വലിയ എതിർപ്പുകൾക്കും വിവാദങ്ങൾക്കും വഴി വെച്ചെങ്കിലും പിന്നീട് ഇവ പ്രേക്ഷക ശ്രദ്ധ നേടി. ഡാൻസർ ദിൽഷ ആണ് ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ വിജയി ആയത്. റോബിൻ രാധാകൃഷ്ണൻ, റിയാസ് സലിം, ലക്ഷ്മിപ്രിയ തുടങ്ങിയ താരങ്ങളും ഏറെ ശ്രദ്ധ നേടി.

  Read more about: transgender bigg boss
  English summary
  Transgender Shivin Open Up About Her Love Story; Big Boss Tamil Contestant's Emotional Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X