ഭർത്താവ് പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു; കഴിക്കുന്ന ഭക്ഷണത്തിൽ ആചാരം, അയാളുടെ ചെയ്തികളോ?; തനൂജ

കഴിഞ്ഞ ദിവസമാണ് മുൻ നടി ഡോ. സുജാത സംവിധായകനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തന്റെ 18 വയസിൽ ഈ സംവിധായകൻ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നും ലൈം​ഗിക അടിമായാക്കിയെന്നുമാണ് ആരോപണം. തെന്നിന്ത്യയിലെ പ്രശസ്ത നടിയുടെ ഭർത്താവാണ് ഈ സംവിധായകനെന്നും ഇവർ വെളിപ്പെടുത്തി. ഈ നടിക്കെതിരെയും അഭിമുഖത്തിൽ പരാമർശമുണ്ട്. ഭർത്താവിനൊപ്പം ജോലി ചെയ്യുമ്പോൾ ബുദ്ധിമുട്ടുകളുണ്ടെന്ന് ആ നടിയോട് പറഞ്ഞു.

അവർ അവരുടെ ഭർത്താവിനോട് ഇക്കാര്യം പറഞ്ഞു. ഇതോടെ ഇയാൾക്ക് തന്നോട് ദേഷ്യമായി. പതിയെ തന്നെ അയാൾ തന്റെ വരുതിയിലേക്ക് കൊണ്ട് വന്നു. ഈ നടിയും അയാളും തന്നെ സ്വന്തം മകളെ പോലെ ലാളിക്കാൻ തുടങ്ങി. എന്നാൽ ഇയാൾ പിന്നീട് തന്നെ മാസങ്ങളോളം ലൈം​ഗികമായി പീഡിപ്പിച്ചു എന്നാണ് ഡോ. സുജാത വെളിപ്പെടുത്തിയത്. നടിയുടെ ആദ്യ ഭർത്താവിലെ മകളും ആ വീട്ടിലുണ്ടായിരുന്നു. ആ കുട്ടി ഇയാൾക്കെതിരെ ലെെം​ഗികാരോപണം ഉന്നയിച്ച് വീട് വിട്ട് പോയി. അവൾ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്നും സുജാത തുറന്ന് പറഞ്ഞു.

Soumya

പിന്നാലെ ആരാണ് ഈ സംവിധായകനും ഭാര്യയായ നടിയുമെന്ന് സംബന്ധിച്ച് ഊഹാപോഹങ്ങൾ വന്നു. ഇപ്പോഴിതാ നടി ലക്ഷ്മിയാണ് ഈ നടിയെന്ന വാദവുമായി രം​ഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട്ടിലെ പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മോഡലുമായ തനൂജ. ലക്ഷ്മിയുടെ ഭർത്താവ് ശിവചന്ദ്രനെതിരെയാണ് ആരോപണമെന്നും കുറ്റം ചെയ്ത ഭർത്താവിനെ ലക്ഷ്മി അന്ന് സംരക്ഷിക്കുകയാണ് ചെയ്തെന്നും തനൂജ തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു. ലക്ഷ്മിയുടെ പേരെടുത്ത് പറഞ്ഞ് കൊണ്ടാണ് വിമർശനം. പുറമേക്ക് സംസ്കാര സമ്പന്നയെന്ന് നടിക്കുന്ന ലക്ഷ്മി ചെയ്തത് വലിയ തെറ്റാണെന്ന് തനൂജ പറയുന്നു.

ആ മഹാനടി അഭിമുഖങ്ങളിൽ വലിയ വർത്തമാനം പറയും. ഒരിടത്ത് കല്യാണത്തിന് പോയി. നമ്മുടെയാൾക്കാരും അവരുടെ ആൾക്കാരും തമ്മിലുള്ള വിവാഹമാണ്. അവിടെ ഒരു പാട്ടി മോശമായി ഡാൻസ് ചെയ്തു, ഛെ എന്നൊക്കെ ആ നടി പറഞ്ഞു. കല്യാണത്തിനല്ലേ അവർ ഡാൻസ് ചെയ്യുന്നത്. നിന്റെ വീട്ടിനുള്ളിൽ എന്താണ് നടക്കുന്നത്. വലിയ ഉത്തമയായി ഇന്റർവ്യൂ കൊടുക്കുന്നു. നിന്റെ വീട്ടിൽ സ്വന്തം മകൾക്ക് നടന്ന ദ്രോ​ഹം പോലും കണ്ടില്ലെന്ന് വെച്ചു. നിന്നെ പോലെ മാനം കെട്ട ജീവിതം നയിക്കുന്നതാണ് മോശം.

Lakshmi  Sivachandran

അതേ ഇന്റർവ്യൂയിൽ ഇവർ പറയുന്നത് ഞാൻ കണ്ട സ്ഥലത്തൊന്നും പോയി ഭക്ഷണം കഴിക്കില്ല എന്നാണ്. കഴിക്കുന്ന ഭക്ഷണത്തിൽ ഇത്രയും ആചാരം നോക്കുന്നു. നിന്റെ പുരുഷന്റെ ആചാര മര്യാദ നോക്കുന്നില്ലേ. ചെറിയ പെൺകുട്ടിയുടെ ജീവിതം അയാൾ നശിപ്പിച്ചു. അപ്പോൾ ആചാരം നോക്കിയില്ലേ. ആദ്യം പുരുഷന്റെ സംസ്കാരം നോക്കണം. പെൺകുട്ടികളുടെ ജീവിതം തകർത്തയാളെ വേണ്ടെന്ന് വെച്ച് സ്വന്തം മകളെ നോക്കണമായിരുന്നു. എന്നാൽ അതിന് തയ്യാറാകാതെ ഇപ്പോൾ മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തിലെ ആചാരം നോക്കുന്നു, തനൂജ പറയുന്നു.

ശിവചന്ദ്രനാണ് ഡോ. സുജാത പറയുന്ന സംവിധായകനെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. എന്നാൽ ഇദ്ദേഹമോ ഭാര്യ ലക്ഷ്മിയോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. നടി ഐശ്വര്യ ഭാസ്കറാണ് ലക്ഷ്മിയുടെ മകൾ. ആദ്യ ഭർത്താവിൽ ജനിച്ച മകളാണ് ഐശ്വര്യ. ഐശ്വര്യയും മകളും ഏറെക്കാലം അകൽച്ചയിലായിരുന്നു. അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ അമ്മയുമായി തനിക്കിപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഐശ്വര്യ ഭാസ്കരൻ പറഞ്ഞു. സൗമ്യ എന്ന പേരിലാണ് സിനിമാ ലോകത്ത് ഡോ സുജാത അറിയപ്പെട്ടിരുന്നത്. സിനിമാ ലോകം വിട്ട ഇവർ ഇന്ന് അമേരിക്കയിലാണ്.

More from Filmibeat

Read more about: lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X