For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചവന് ഇന്ന് കുട്ടികളില്ല; അന്ന് കടിച്ച പാട് ശരീരത്തിൽ ഇപ്പോഴും ഉണ്ട്; ഹണി

  |

  ട്രാൻസ് വിഭാ​ഗത്തിൽ നിന്നുള്ളവർ സമൂഹത്തിൽ നേരിടുന്ന പീഡനങ്ങളും അവ​ഗണനകളെയും കുറിച്ച് നിരവധി പേർ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ചെറുപ്പത്തിൽ നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ട്രാൻസ് വുമൺ എയിൻ ഹണി ആരോഹി.

  സ്കൂളിൽ പഠിക്കവെ നാട്ടിലെ അഞ്ച് പേർ തന്നെ പീഡിപ്പിച്ചതിനെക്കുറിച്ചാണ് ഹണി സംസാരിച്ചത്. ഈ അഞ്ച് പേരും മുതിർന്നപ്പോൾ ദൈവം അവർക്ക് തക്കതായ ശിക്ഷ നൽകിയെന്നും ഹണി എയിൻ ആരോ​ഹി വ്യക്തമാക്കി. വെറെെറ്റി മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ‌.

  Also Read: നീന്താൻ അറിയാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി, അവസാനം!; സ്ഫടികത്തിൽ സംഭവിച്ചതിനെ കുറിച്ച് ഇന്ദ്രൻസ്

  'എന്റെ വീടിനടുത്ത് തന്നെയാണ് സ്കൂൾ, പെൺകുട്ടികളോട് സ്വതവേ ഞാൻ മിണ്ടാറില്ല. ഞാൻ എട്ടിൽ പഠിക്കുമ്പോൾ പത്തിൽ പഠിക്കുന്ന ചേട്ടൻമാർ വന്ന് കളിക്കാൻ പോവാം എന്ന് പറഞ്ഞു. ലൈഫിൽ ആദ്യമായാണ് എന്നെ കളിക്കാൻ വിളിച്ചത്. എനിക്ക് സന്തോഷമായി. ഞങ്ങൾ ഒളിച്ച് കളിക്കവെ എന്നോട് മോശമായി പെരുമാറി'

  'അഞ്ച് പേരും കൂടി ഒരു പെൺകുട്ടിയെ എന്തെല്ലാം ചെയ്യാമോ അതിന്റെ അപ്പുറം എന്നോട് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ബോധം പോയി. നാല് മണിയായപ്പോഴാണ് ബോധം വന്നത്. ഞാൻ ഓടിപ്പോയി സാറോട് പറഞ്ഞു. ദേഹത്ത് മുഴുവനും ബ്ലഡ്. കടിച്ചതിന്റെ പാടുകൾ. തുടയിൽ കടിച്ചതിന്റെ പാടുകൾ ഇപ്പോഴും ഉണ്ട്'

  Also Read: 'ഇത് കലക്കി... ചിലരൊക്കെ കണ്ട് പഠി​ക്കട്ടെ...'; ഭാര്യ എലിസബത്തിന് ചുംബനം നൽകി ബാല, വൈറലായി വീഡിയോ!

  'നീ ഇങ്ങനെ നടന്നിട്ടല്ലേ എന്ന് ചോദിച്ചു. എന്തൊക്കെ ചെയ്തു, ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. ആ സാറോട് ഒന്നും പറയാൻ പറ്റിയില്ല. വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞതിനാൽ അവരോടും പറയാൻ‌ പറ്റിയില്ല. എന്റെ വീടിനടുത്തുള്ളവരാണ്. സഹിക്കാൻ പറ്റാതെ ഞാൻ വെക്കേഷന് അമ്മയുടെ വീട്ടിൽ പോയി നിൽക്കും. തിരിച്ചു വരുമ്പോൾ വീണ്ടും തുടങ്ങും. സ്കൂളിൽ പോയാൽ അവിടെ പ്രശ്നം, 27 കൊല്ലം ഞാനെന്റെ വീട്ടിൽ തന്നെ ഇരുന്നു. അനുഭവിച്ചവർക്കേ അത് മനസ്സിലാവൂ. കേൾക്കുമ്പോൾ എല്ലാവരും പറയും ചെന്ന് നിന്നിട്ടല്ലേ എന്ന്'

  'ജോഷ് ടോക്സിൽ ഞാൻ പറഞ്ഞത് കേട്ട് എന്റെ വീടിനടുത്തുള്ള ഒത്തിരി അമ്മമാർ വിളിച്ചിരുന്നു. മോളേ ഇതാരാണെന്ന് ചോദിച്ച്. ഒരു പെൺകുട്ടിയുടെ ചേട്ടൻ എന്റെ കൂടെ പഠിച്ചത് ആയിരുന്നു. എന്റെ ചേട്ടനാണോ അങ്ങനെ ചെയ്തതെന്ന് ചോദിച്ച് അവൾ കരയുകയാണ്. അവളുടെ കുടുംബത്തിലെ ആരുമല്ല അത് ചെയ്തത്. ഒത്തിരി അമ്മമാർ വിളിച്ച് ഞാൻ കൊടുക്കാം അവർക്ക് ശിക്ഷ എന്ന് പറഞ്ഞു'

  'അങ്ങനെ കേട്ടിട്ടാണ് അതിലാെരാൾ എന്നെ വിളിച്ചത്. ഞാൻ കാരണമാണ് നീ അനുഭവിക്കുന്നത്, അറിവില്ലാത്ത പ്രായത്തിലാണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞ്. അയാൾക്ക് കല്യാണം കഴിച്ചിട്ട് കുട്ടികളൊന്നും ഇല്ല. ആ അഞ്ച് പേരും നല്ല രീതിയിൽ അനുഭവിച്ചു. ദൈവം ശിക്ഷിച്ചത് ആയിരിക്കാം'

  'അല്ലെങ്കിൽ യാദൃശ്ചികം ആയിരിക്കാം. സോറി പറഞ്ഞവനാണ് എന്നെ ഒത്തിരി ഉപദ്രവിച്ചത്.എനിക്ക് വേദനിച്ച പോലെ ഒരാൾക്കും വേദനിക്കരുത് എന്നാണ് പ്രാർത്ഥിക്കാറ്. ദൈവം അവർക്ക് കൊടുത്ത ശിക്ഷ അത്യാവശ്യം എല്ലാവർക്കും അറിയുന്നതാണ്. അതേപറ്റി പറഞ്ഞാൽ അവന്റെ ഭാര്യയും അമ്മയും കേൾക്കും. ആ ഭാര്യ ഇതൊന്നും അറിഞ്ഞിട്ട് ഉണ്ടാവില്ല,' എയിൻ ഹണി ആരോഹി പറഞ്ഞു.

  Read more about: transgender
  English summary
  Transwomen Ain Honey Aarohi Reveals How Five People Tortured Her; Says They Suffered Enough
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X