ബെഞ്ചമിന്‍ ലൂയിസ് മുതല്‍ കപ്പേളയിലെ റോയ് വരെ, 2020ല്‍ തരംഗമായ കഥാപാത്രങ്ങള്‍

By Midhun Raj

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പുറത്തിറങ്ങിയ ഒരു വര്‍ഷമായിരുന്നു 2020. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുളളവരുടെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വിജയം നേടി. പ്രതീക്ഷയോടെ കാത്തിരുന്ന ചില ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ മറ്റ് സിനിമകള്‍ പരാജയപ്പെട്ടു. തിയ്യേറ്ററുകള്‍ക്ക് പുറമെ ഒടിടി പ്ലാറ്റ്ഫോം വഴിയും മലയാള ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തി. സിനിമകളോടൊപ്പം അതിലെ കഥാപാത്രങ്ങളും തരംഗമായി മാറിയിരുന്നു.

അപ്രതീക്ഷിത പ്രകടനങ്ങളാണ് താരങ്ങളെല്ലാം ഒരോ സിനിമകളിലും കാഴ്ചവെച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുളള താരങ്ങള്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അതേസമയം മലയാള സിനിമയില്‍ ഈ വര്‍ഷം തരംഗമായ കഥാപാത്രങ്ങള്‍ ഏതൊക്കെയാണ് നോക്കാം. തുടര്‍ന്ന് വായിക്കൂ...

ബെഞ്ചമിന്‍ ലൂയിസ്

ബെഞ്ചമിന്‍ ലൂയിസ്

കുഞ്ചാക്കോ ബോബന്‍-മിഥുന്‍ മാനുവല്‍ തോമസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര ഈ വര്‍ഷം ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. അഞ്ചാം പാതിരയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സൈക്കോ കഥാപാത്രമായിരുന്നു ബെഞ്ചമിന്‍ ലൂയിസ്. ഷറഫുദ്ദീന്‍ അവതരിപ്പിച്ച ബെഞ്ചമിന്‍ സിനിമ ഇറങ്ങിയ സമയത്ത് കേരളത്തില്‍ വലിയ തരംഗമായിരുന്നു.

ബോസ്

ബോസ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ഈ വര്‍ഷം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം സംവിധായകന്‍ അജയ് വാസുദേവാണ് ചിത്രം ഒരുക്കിയത്. ഷൈലോക്കിലെ ബോസ് എന്ന മമ്മൂട്ടി ക്യാരക്ടര്‍ ആരാധകരെയും പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തിയിരുന്നു. രാജമാണിക്യം പോലെ മമ്മൂക്ക പൂണ്ടുവിളയാടിയ റോളാണ് ബോസെന്നാണ് ഷെെലോക്ക് കണ്ട മിക്കവരും പറഞ്ഞത്.

 അയ്യപ്പന്‍ നായര്‍, കോശി കുര്യന്‍

അയ്യപ്പന്‍ നായര്‍, കോശി കുര്യന്‍

സച്ചിയുടെ സംവിധാനത്തില്‍ ഈ വര്‍ഷം ബ്ലോക്ക്ബസ്റ്ററായ ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും മല്‍സരച്ചഭിനയിച്ച സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അയ്യപ്പന്‍ നായര്‍, കോശി കുര്യന്‍ എന്നീ രണ്ട് കഥാപാത്രങ്ങളും ഈ വര്‍ഷം തരംഗമായിരുന്നു. നായകനാര്, വില്ലനാര് എന്ന് അവസാനം വരെ പ്രേക്ഷകരെ ഇരുത്തിചിന്തിപ്പിച്ച ചിത്രം കൂടിയായിരുന്നു അയ്യപ്പനും കോശിയും.

വിജു പ്രസാദ്/പാസ്റ്റര്‍ ജോഷ്വാ

വിജു പ്രസാദ്/പാസ്റ്റര്‍ ജോഷ്വാ

ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് കൂട്ടുകെട്ടില്‍ സിനിമാ പ്രേമികള്‍ ഏറെ കാത്തിരുന്നൊരു ചിത്രമായിരുന്നു ട്രാന്‍സ്. പ്രതീക്ഷിച്ചതുപോലെ ഫഹദിന്റെ മികച്ച പ്രകടനം ചിത്രത്തിലുണ്ടായി. വിജുപ്രസാദ്/പാസ്റ്റര്‍ ജോഷ്വാ എന്നീ റോളുകളില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. മലയാളികള്‍ക്ക് പുറമെ അന്യഭാഷക്കാരും ട്രാന്‍സിലെ ഫഹദിന്‌റെ അഭിനയത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

റോയ്

റോയ്

തിയ്യേറ്ററുകളിലാണ് ആദ്യം എത്തിയതെങ്കിലും കപ്പേള പ്രേക്ഷകര്‍ ഏറ്റെടുത്തത് ഒടിടി റിലീസിന് ശേഷമാണ്. നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്‍, റോഷന്‍ മാത്യൂ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വില്ലനാണെന്ന് തോന്നിപ്പിച്ചെങ്കിലും കപ്പേളയിലെ നായകന്‍ ശരിക്കും ശ്രീനാഥ് ഭാസി തന്നെയാണ്. റോയ് എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ഈ വര്‍ഷം തരംഗമായ റോളുകളിലൊന്നാണ് കപ്പേളയിലെ റോയ്.

Recommended Video

സോഷ്യൽ മീഡിയയിലൂടെ മലയാളിയെ മയക്കിയ താരങ്ങൾ | FilmiBeat Malayalam
സൂഫി

സൂഫി

ഒടിടി വഴി ഈ വര്‍ഷം റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. നരണിപ്പുഴ ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി റാവു ഹൈദരി, ജയസൂര്യ, ദേവ് മോഹന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സൂഫിയും സുജാതയും ഇറങ്ങിയ സമയത്ത് കൂടുതല്‍ തരംഗമായത് ചിത്രത്തിലെ സൂഫി തന്നെയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച പ്രേക്ഷക പ്രശംസകളാണ് സൂഫിയായി അഭിനയിച്ച ദേവ് മോഹന് ലഭിച്ചത്.

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X