കണ്ണട ധരിച്ച് സ്റ്റൈലൻ മാസ്ക്ക് ലുക്കിൽ മഞ്ജു വാര്യർ, പ്രേക്ഷകരുടെ ഇടയിൽ വൈറലായ നടിയുടെ ലുക്കുകൾ
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. കലോത്സവ വേദിയിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മഞ്ജു മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി കഥാപാത്രങ്ങളായിരുന്നു നൽകിയത്. 1996 ൽ പുറത്തിറങ്ങിയ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപത്തിലെ രാധ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും മഞ്ജുവിനെ കുറിച്ച് പ്രേക്ഷകർ സംസാരിച്ച് തുടങ്ങുന്നത് രാധയിലൂടെയാണ്.
തുടക്കം കാലം മുതൽ സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച മഞ്ജു ഇപ്പോഴും വെള്ളിത്തിരയിൽ ശക്തമായ ചുവട് വെയ്പ്പു നടത്തുകയാണ്. മഞ്ജുവിന്റെ കഥാപാത്രങ്ങൾ മാത്രമല്ല നടിയുടെ ഗെറ്റപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഈ വർഷം സേഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പട്ട മഞ്ജുവിന്റെ ഗെറ്റപ്പുകൾ കാണാം

ലളിതം സുന്ദരം
പൊതുവെ സിമ്പിൾ ലുക്കിലാണ് നടി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. കുർത്തയും ചുരിദാറുമാണ് മഞ്ജു അധികവും ഉപയോഗിക്കാറുള്ളത്. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രമാണ് മഞ്ജു പൊതുവെ തിരഞ്ഞെടുക്കുന്നത്. ഈ വർഷം പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ലുക്കായിരുന്നു നടിയുടെ ലളിതം സുന്ദരം ഗെറ്റപ്പ്.
സഹോദരൻ മധുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെത്തിയ മഞ്ജുവിന്റെ ലൊക്കേഷൻ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്റ്റൈലൻ ലുക്ക്
പ്രേക്ഷകരെ ഏറെ അത്ഭുതപ്പെടുത്തുന്ന ലുക്കിലായിരുന്നു മഞ്ജു വനിത പുരസ്കരാധാന ചടങ്ങിൽ എത്തിയത്. സിമ്പിൾ ഔട്ട് ഫിറ്റായിരുന്നുവെങ്കിലും വസ്ത്രത്തിൽ മഞ്ജുവിനെ കാണാൻ ഒരു ക്ലാസിഗെറ്റപ്പായിരുന്ന. ബ്രൗൺനിറത്തിലുള്ള കുർത്തയായിരുന്നു നടി ധരിച്ചിരുന്നത്. കുർത്തായ്ക്ക് അനിയോജ്യമായി ഒരു കമ്മൽ മാത്രമായിരുന്നു മഞ്ജു ധരിച്ചിരുന്നത്.

ചതുർമുഖം ചിത്രത്തിലെ ലൊക്കേഷൻ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിവ് പോലെ സിമ്പിൾ ലുക്കിൽ തന്നെയായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ചെക്ക് ഡിസൈനിലുള്ള കുർത്തയായിരുന്നു നടി ധരിച്ചിരുന്നത്. ഔട്ട് ഫിറ്റ് മാത്രമല്ല സിമ്പിൾ ലുക്കിൽ തന്നെയായിരുന്നു മഞ്ജുവും. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വലിയ ചർച്ചയായിരുന്നു.

ഈ വർഷം പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മഞ്ജുവാര്യർ ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ. മഞ്ജുവാര്യർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പാട്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു പുറത്തു വന്നത്. മലയാളി പ്രേക്ഷകർ ഒന്നടങ്കം ചുവട് വെച്ച ഗാനമായിരുന്നു ഇത്. ഈ ഗാനത്തിലെ മഞ്ജുവിന്റെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Recommended Video

സിനിമാ കഥാപാത്രങ്ങളുടെ ലുക്ക് മാത്രമല്ല മഞ്ജുവാര്യരുടെ മാസ്ക്ക് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണട ധരിച്ചുളള മാസ്ക്ക് ചിത്രമായിരുന്നു മഞ്ജു പങ്കുവെച്ചത്. കൊവിഡ് കാലത്ത് മാസ്ക്ക് ധരിക്കുന്നത് കൊണ്ടുള്ള പ്രാധാന്യവും ആവശ്യകതയും ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മഞ്ജു ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു.
മോഹൻലാലിന്റെ മകൾ ആകെ മാറിപ്പോയി, താരപുത്രിയുടെ പുതിയ ചിത്രം


Click it and Unblock the Notifications