പത്തു വർഷത്തെ സൗഹൃദവും പ്രണയവും: തൃഷ-റാണ ദഗ്ഗുബതി ബന്ധം അവസാനിച്ചത് ഇങ്ങനെ
തൃഷ കൃഷ്ണൻ കഴിഞ്ഞ 20 വർഷത്തോളമായി സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും വിലപ്പിടിപ്പുള്ള നായികമാരിൽ ഒരാളാണ്. പ്രത്യേകിച്ച് അടുത്തിടെയായി, നിരവധി വലിയ പ്രൊജെക്ടുകളുടെ ഭാഗമായിക്കൊണ്ട് തൃഷ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഒപ്പം, തമിഴ് സിനിമയിലെ പ്രശസ്ത താരം ദളപതി വിജയ്‌യുമായി നടി പ്രണയത്തിലാണെന്ന ഗോസിപ്പുകൾ കനത്തതോടെ, വലിയ മാധ്യമ ശ്രദ്ധ നേടുകയാണ് തൃഷ. എന്നാൽ, വിജയ്ക്ക് മുൻപ് തമിഴിന്റെ പ്രിയ നായിക, പ്രശസ്ത തെലുങ്ക് നടനും പ്രൊഡ്യൂസറുമായ റാണ ദഗ്ഗുബതിയുമായി പ്രണയത്തിലായിരുന്നു. പത്ത് വർഷത്തോളമാണ് ഇരുവരുടെയും ബന്ധം നീണ്ടു നിന്നത്.
തൃഷയ്‍ക്കും റാണയ്ക്കും ഇടയിൽ സംഭവിച്ചത്
തൃഷ കൃഷ്ണനും റാണ ദഗ്ഗുബതിയും വർഷങ്ങളായി സൗത്ത് ഇന്ത്യൻ സിനിമയിൽ വ്യക്തമായ ആധിപത്യമുള്ള താരങ്ങളാണ്. മുൻപ്, ഇരുവരും കടുത്ത പ്രണയത്തിലായിരുന്ന ഒരു കാലമുണ്ടായിരുന്നു. നിർഭാഗ്യവശാൽ, വർഷങ്ങളോളം നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ ഇരുവരും വേർപിരിയുകയും ചെയ്തു. എന്നാൽ, റാണയും തൃഷയും എന്നും ഈ ബന്ധത്തെ കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്.

പക്ഷെ വർഷങ്ങൾക്ക് ശേഷം ബാഹുബലി താരം ഒടുവിൽ തൃഷയുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് സമ്മതിക്കുകയും, ഇരുവരും വേർപിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തുകയും ചെയ്തു. പ്രശസ്ത ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരൺ എന്ന ഷോയിൽ സംവിധായകൻ എസ്.എസ്. രാജമൗലിക്കും, പ്രഭാസിനും ഒപ്പം എത്തിയപ്പോഴാണ് റാണ ദഗ്ഗുബതി തൃഷയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഒരു തുറന്നു പറച്ചിൽ നടത്താൻ തയ്യാറായത്.
വളരെ മടിയോടെ നടിയുമായി താൻ സീരിയസ് റിലേഷൻഷിപ്പിൽ ആയിരുന്നു എന്ന് റാണ തുറന്നു പറഞ്ഞു. തൃഷ കൃഷ്ണൻ പത്തു വർഷത്തിലേറെ തന്റെ സുഹൃത്തായിരുന്നു. അതിനിടയിൽ എപ്പോഴോ തങ്ങൾ തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. പക്ഷെ പല പല കാരണങ്ങൾ കൊണ്ട് ആ ബന്ധം മുന്നോട്ട് പോയില്ല. അങ്ങനെ പരസ്പര സമ്മതത്തോടെ അത് അവസാനിപ്പിക്കാൻ ഇരുവരും ചേർന്ന് തീരുമാനിക്കുകയായിരുന്നു എന്നും റാണ ദഗ്ഗുബതി പറഞ്ഞു. പ്രണയം തകർന്നെങ്കിലും തൃഷയോട് തനിക്ക് എന്നും വലിയ സ്നേഹം ഉണ്ടെന്നും നടൻ കൂട്ടി ചേർത്തു.

പിന്നീടൊരിക്കൽ ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ, സൗഹൃദം ഉണ്ടെങ്കിലും ഇല്ലെങ്കിലും റാണ ദഗ്ഗുബതി താൻ എന്നും ബഹുമാനിക്കുന്ന, തനിക്ക് എന്നും വലിയ ബഹുമാനം തന്നിട്ടുള്ള വ്യക്തിയാണെന്ന് തൃഷ വെളിപ്പെടുത്തിയിരുന്നു. പക്ഷെ ബാഹുബലി നടനെ പ്രണയിച്ചിരുന്നുവോ എന്ന ചോദ്യത്തിന് പ്രശസ്ത താരം ഒരു ചിരി മാത്രമാണ് മറുപടിയായി നൽകിയത്. എന്നാൽ അന്നത്തെ റൂമറുകൾ അനുസരിച്ച്, ഒരു സിനിമ നടിയെ വിവാഹം കഴിക്കുന്നതിൽ റാണയുടെ കുടുംബത്തിന് ഉള്ള എതിർപ്പ് കാരണമാണ് ഇരുവരും വേർപിരിഞ്ഞത് എന്നാണ് സൂചന.
തൃഷ കൃഷ്ണനുമായി വേർപിരിഞ്ഞതിന് ശേഷം, ഇന്റീരിയർ ഡിസൈനർ മിഹിക ബജാജുമായി പ്രണയത്തിലായ റാണ ദഗ്ഗുബതി, 2022 ഓഗസ്റ്റിൽ അവരെ വിവാഹം കഴിച്ചു. ഇന്ന്, മിഹികയുമായി ഒരു സന്തുഷ്ട ദാമ്പത്യജീവിതം നയിക്കുകയാണ് നടൻ. എന്നാൽ തൃഷയാവട്ടെ, ബിസിനസ്സ്‌കാരനായ വരുൺ മണിയനെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും, എൻഗേജ്മെന്റ് നടത്തുകയും ചെയ്തതിരുന്നു. പക്ഷെ ആ വിവാഹം നടന്നില്ല. ഇന്ന്, പ്രശസ്ത തമിഴ് സൂപ്പർ താരം വിജയ്‌യുമായി തൃഷ പ്രണയത്തിലാണെന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. OneIndia, https://www.instagram.com/trishakrishnan/, https://www.instagram.com/ranadaggubati/, എന്നീ പേജുകളിൽ നിന്ന് നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











