വലിയ പ്രായമൊന്നുമല്ല, തൃഷയിൽ കുറച്ച് പിള്ളേരെ ഉണ്ടാക്കും, അടുത്ത അവകാശി അവർ: സംവിധായകൻ

വിജയ്-തൃഷ ​ഗോസിപ്പുകൾ തമിഴകത്ത് വലിയ ചർച്ചയാണ്. വിജയ് തന്റെ ജീവിത പങ്കാളിയാണെന്ന് തൃഷ പറയാതെ പറയുന്നുണ്ട്. ഇത് പലരിലും ചോദ്യങ്ങളുയർത്തുന്നു. നിയമപരമായി ഇപ്പോഴും വിജയുടെ ഭാര്യ സം​ഗീതയാണ്. രണ്ട് മക്കളുമുണ്ട്. ഡിവോഴ്സ് കേസ് കോ‌‌ടതിയിലാണ്. വിവാ​ഹമോചനത്തിന് ശേഷം വിജയ് തൃഷയെ വിവാ​ഹം ചെയ്യുമോ എന്ന ചോ​ദ്യങ്ങളുണ്ട്. ഇതിനിടെ സംവിധായകൻ ശാന്തിവിള ദിനേശ് ഇരുവരെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നിടത്തേക്ക് തൃഷയാണ് കടന്ന് വന്നത്. 43 കാരിയായ അവിവാഹിതയാണ് തൃഷ. നേരത്തെ അറിയാവുന്നത് കൊണ്ടാകാം ജനബാഹുല്യത്തിനിടയിലൂടെ പൊലീസ് തൃഷയെ അകത്തേക്ക് ക‌ടത്തി വിട്ടു. ജയലളിതയാകും തൃഷ എന്ന് പറയാം. രണ്ടി‌ടത്ത് വിജയിച്ച വിജയ് തൃച്ചി സീറ്റ് കയ്യൊഴിയും. അവിടെ തൃഷ ടിവികെ സ്ഥാനാർത്ഥിയായി നിയമസഭയിൽ എത്തും എന്നറിയുന്നു. അടുത്ത അവകാശിയായി.

Trisha And Vijay

വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നിടത്ത് മൂന്ന് പേരുടെ അസാന്നിധ്യം ചർച്ച ചെയ്യപ്പെട്ടു. ഭാര്യ സം​ഗീതയും മകൻ ജേസണും മകൾ ദിവ്യയും. വിവാഹമോചനത്തിനായി സം​ഗീത കോടതിയിൽ പോയി. ലൗ ഈസ് ലൗഡർ എന്നൊക്കെ പോസ്റ്റ് ചെയ്ത് തൃഷ നല്ല ത്രില്ലിലാണ്. തമിഴകത്ത് ഇതൊരു പുത്തരിയല്ല. പ്രശസ്തർക്കൊക്കെ പല ഭാര്യമാരുള്ള നാടാണ് തമിഴ്നാട്. കമൽ ഹാസന് എത്ര ഭാര്യമാരായിരുന്നു. കവി കണ്ണദാസിന് എത്ര ഭാര്യമാർ. കരുണാനിധിക്കും എംജിആറിനും എത്ര ഭാര്യമാർ.

വിജയും ആ വഴിയേ പോകുന്നു. നാല് പടത്തിൽ അഭിനയിച്ചാൽ ആയിരം കോടി കിട്ടുമെന്ന് പരസ്യമായി പറയുന്ന വിജയ് 200 കോടി കൊടുത്ത് സം​ഗീതയെയും മക്കളെയും ഒഴിവാക്കുമായിരിക്കും. 52 ഉം 43 ഉം വലിയ പ്രായമൊന്നുമല്ല. തൃഷയിൽ കുറച്ച് പിള്ളേരെ ഉണ്ടാക്കി ടിവികെയുടെ അടുത്ത അവകാശിയാക്കും വിജയ്. അതും ഇരുകയ്യും നീട്ടി തമിഴർ സ്വീകരിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിലാണ് പരാമർശം.

അതേസമയം നിയമപരമായി വിജയ് ഇപ്പോഴും സം​ഗീതയുടെ ഭാര്യയാണ്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് മക്കൾ. വിജയ്ക്ക് ഒരു നടിയുമായി വിവേഹതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഡിവോഴ്സ് പെറ്റീഷൻ സം​ഗീത നൽകിയിട്ടുണ്ട്. തനിക്ക് അർഹമായ ജീവനാംശം നൽകണമെന്നും താമസിക്കുന്ന വീട് ലഭിക്കണമെന്നും സം​ഗീത ആവശ്യപ്പെടുന്നുണ്ട്. മക്കൾ രണ്ട് പേരും വിജയുമായി അകൽച്ചയിലാണെന്നാണ് വിവരം.

ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സി​ഗ്മ ഈ വർഷം റിലീസ് ചെയ്യും. അച്ഛനുമായി യാതൊരു അടുപ്പവും ജേസൺ സഞ്ജയ്ക്ക് ഇല്ലെന്നാണ് റിപ്പോർട്ടുകൾ. താമസം മറ്റൊരു ഫ്ലാറ്റിലേക്ക് മാറ്റി. പേരിൽ നിന്നും അച്ഛന്റെ പേര് നീക്കി. അമ്മ അച്ഛനെ പോലെ പ്രശസ്തയും പ്രബലയും അല്ലെങ്കിലും അമ്മയുടെ മാനസിക വിഷമം ജേസൺ സഞ്ജയ് മനസിലാക്കുന്നു. മറുവശത്ത് തൃഷ 43 വയസിലും അവിവാ​​ഹിതയായി തുടരുകയാണ്. സിനിമാ രം​ഗത്ത് തൃഷ സജീവമാണ്. ​ഗോസിപ്പുകൾ ശരിവെക്കുന്ന തരത്തിലാണ് തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X