വിജയ് മെലിഞ്ഞ് ക്ഷീണിച്ചു, തൃഷയ്ക്ക് എങ്ങനെയിതിന് പറ്റുന്നെന്ന് ചോദ്യം; സ്വന്തം മകൻ ചെയ്യുന്നതോ?
ഏറെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്ന് കടന്ന് പോകുന്നത്. വിജയുടെ രാഷ്‌ട്രീയ സ്വപ്നങ്ങൾത്ത് കനത്ത തിരിച്ചടി നൽകിയ കരൂർ ദുരന്തത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. 40 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരെ അങ്ങോട്ട് ചെന്ന് കാണാൻ വിജയ് തയ്യാറായില്ല. പകരം ഇവരെ തനിക്കരികിൽ എത്തിച്ച് സംസാരിക്കുകയാണുണ്ടായത്. വീണ്ടും ആൾക്കൂട്ടം വരുമെന്ന് ഭയന്നാണ് വിജയ് ഇങ്ങനെ ചെയ്തതെന്ന് വാദമുണ്ട്. എന്നാൽ ഒരു രാഷ്ട്രീയ നേതാവും ഇങ്ങനെ ചെയ്യില്ലെന്ന് വിമർശനമുണ്ട്.
കരൂർ ദുരന്തം വിജയ്നെ മാനസികമായി ഉലച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ വിജയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും ചെറുതല്ല. ഏഴ് മണിക്കൂർ വെെകിയാണ് വിജയ് എത്തുന്നത്. അതുവരെയും തിങ്ങിക്കൂടി നിൽക്കുകയായിരുന്നു ആളുകൾ. ദുരന്തത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാൻ പോലും വിജയ് തയ്യാറായില്ല. പക്വതയുള്ള രാഷ്ട്രീയക്കാരനല്ല വിജയ് എന്മന് പരക്കെ അഭിപ്രായങ്ങളുണ്ട്.

വിജയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വ്യാപകമായി വിമർശനം വരുമ്പോൾ നെറ്റിസൺസ് ശ്രദ്ധിക്കുന്നത് നടി തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ്. വിജയും തൃഷയും തമ്മിൽ അടുപ്പമുണ്ടെന്ന വാദം ശക്തമാണ്. എന്നാൽ വിജയ് വിഷമഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ തൃഷ സന്തോഷകരമായ പോസ്റ്റുകളിടുകയാണെന്ന് വിമർശകർ പറയുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ വിജയിനെ കണ്ട ശേഷം മീഡിയയോട് പറഞ്ഞത് വിജയ് മെലിഞ്ഞ് പോയെന്നും വിഷാദത്തിലാണെന്നുമാണ്. മകന്റെ സിനിമയുടെ ഷൂട്ട് പോലും നിർത്തിയിരുന്നു. പിന്നെ തൃഷ എങ്ങനെയാണ് സന്തോഷത്തോടെ ദീപാവലി ആഘോഷിക്കുന്നത്. ഇത്തവണ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചു. മുമ്പ് ഒരിക്കലും തൃഷ ദീപാവലി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല. വിജയുമായി തൃഷയ്ക്ക് ബന്ധമുള്ളപ്പോൾ എന്തുകൊണ്ട് നടന്റെ ദുഖങ്ങളിൽ ഒപ്പം ചേരുന്നില്ല എന്നാണ് റെഡിറ്റിൽ ചോദ്യം.

എന്നാൽ ഈ അഭിപ്രായത്തെ എതിർത്ത് കമന്റുകൾ വരുന്നുണ്ട്. വിജയുമായി ബന്ധമുണ്ടെന്ന് തൃഷ എവിടെയും പറഞ്ഞിട്ടില്ല. ഇവ ഇപ്പോഴും അഭ്യൂഹങ്ങൾ മാത്രമാണ്. അഭ്യൂഹങ്ങൾ വെച്ച് ഒരാളെ വിലയിരുത്തുന്നത് ശരിയല്ലെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്. വിജയുടെ മകൻ എയർപോർട്ടിൽ മാധ്യമങ്ങളോട് സന്തോഷത്തോടെ കെെവീശിക്കാണിക്കുന്നുണ്ട്. അച്ഛൻ ദുഖത്തിലായിരിക്കെ സ്വന്തം മകൻ സന്തോഷത്തിലാണല്ലോ, അതിൽ കുഴപ്പമില്ലേയെന്നും മറുചോദ്യങ്ങളുണ്ട്.
ഏറെക്കാലത്തിന് ശേഷം അടുത്ത കാലത്താണ് തൃഷയും വിജയും വീണ്ടും ഒരുമിച്ച് അഭിനയിച്ചത്. ഇതോടെയാണ് ഗോസിപ്പുകൾ വന്നത്. വിജയും ഭാര്യ സംഗീതയും അകൽച്ചയിലാണെന്ന അഭ്യൂഹവും തൃഷയെക്കുറിച്ചുള്ള ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. തൃഷയോ വിജയോ ഗോസിപ്പുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കെെ നിറയെ അവസരങ്ങളാണിപ്പോൾ തൃഷയ്ക്ക്. 2025 ൽ നടിക്ക് ഒന്നിന് പിറകെ ഒന്നായി റിലീസുകളാണ്. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയിലാണ് തൃഷ ഒടുവിൽ അഭിനയിച്ചത്. . വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് തുടക്കത്തിലേ വ്യക്തമായതോടെ വിവാഹത്തിൽ നിന്ന് തൃഷ പിന്മാറി. അഭിനയ രംഗം വിടണമെന്ന വരന്റെ ആവശ്യം അംഗീകരിക്കാൻ തൃഷ തയ്യാറായില്ല.


Click it and Unblock the Notifications