ഈ ലോകത്ത് ആരും പൂർണ്ണരല്ല, മറ്റൊരാളെ വിധിക്കാൻ അത്രമേൽ ഉയർന്നവരുമല്ല, ഞങ്ങൾ എന്നും ഞങ്ങളുടെ രാജ്ഞിയോടൊപ്പം!
ഏറെ കാലമായി തമിഴകത്ത് നിലനിൽക്കുന്ന ഗോസിപ്പായിരുന്നു വിജയിയയും തൃഷയും തമ്മിലുള്ള സൗഹൃദവും കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഉടലെടുത്ത ബോണ്ടിങും. വിജയിയയും തൃഷയും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ഏറെ നാളായി പ്രചരിക്കുന്നുണ്ടെങ്കിലും വ്യക്തതയുണ്ടായിരുന്നില്ല. എന്നാൽ നടന്റെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ഗോസിപ്പുകൾ സത്യമാകുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തി.
പ്രമുഖയായ ഒരു നടിയുമായി വിജയിക്കുള്ള വഴിവിട്ട ബന്ധമാണ് താൻ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ എത്താൻ പ്രധാന കാരണമെന്ന് ഹർജിയിൽ വിശദമായി സംഗീത എഴുതി ചേർത്തിട്ടുണ്ട്. എന്നാൽ നടിയുടെ പേര് പരാമർശിച്ചിട്ടില്ല. പക്ഷെ തൃഷയിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള സൂചനകൾ ഹർജിയിൽ ഉണ്ട്.

സംഗീത-വിജയ് വിവാഹമോചനം ചർച്ച വിഷയമായി മാറിയതോടെ കടുത്ത സൈബർ ആക്രമണമാണ് തൃഷയ്ക്ക് നേരെ നടക്കുന്നത്. ട്രോളുകളും മീമുകളും കൊണ്ട് നിറയുകയാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ. ഈ സാഹചര്യത്തിൽ നടിക്ക് പിന്തുണ അറിയിച്ച് താരത്തിന്റെ ആരാധകർ കുറിപ്പുമായി രംഗത്ത് എത്തി.
എത്ര തന്നെ വിവാദങ്ങൾ ഉണ്ടായാലും പരിഹാസങ്ങൾ ഉയർന്നാലും എന്നും തൃഷയ്ക്കൊപ്പം ശക്തയായി നിലകൊള്ളുമെന്നാണ് നടിയുടെ ഫാൻ പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ പറയുന്നത്. അപമാനകരമായ കമന്റുകളും മീമുകളും ട്രെൻഡുകളും സൃഷ്ടിക്കുന്നവർ ഓർക്കുക. ഈ ലോകത്ത് ആരും പൂർണ്ണരല്ല. മറ്റൊരാളെ വിധിക്കാൻ അത്രമേൽ ഉയർന്നവരുമല്ല. മറ്റൊരാളെ വിമർശിക്കും മുമ്പ് നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്ക് ഒരുതവണ തിരിഞ്ഞ് നോക്കൂ.
ദശാബ്ദങ്ങളോളം ഒരു രാജ്ഞിയായി നിലകൊണ്ട വ്യക്തിത്വത്തെ ചില ദിവസങ്ങളിലെ ശബ്ദ കോലാഹലങ്ങൾ കൊണ്ട് തകർക്കാനാകില്ല. വർഷങ്ങളായി നേടിയെടുത്ത പരിശ്രമവും മാന്യതയും സമർപ്പണവും താൽക്കാലിക ട്രെൻഡുകളേക്കാൾ എന്നും ശക്തമായിത്തന്നെ നിലനിൽക്കും.യഥാർത്ഥ ബഹുമാനം സമയം കൊണ്ടാണ് പിറക്കുന്നത്. അത് ഒരു രാത്രികൊണ്ട് തകർന്ന് പോകുന്ന ഒന്നല്ല.
ഞങ്ങൾ എന്നും ഞങ്ങളുടെ രാജ്ഞിയോടൊപ്പം എന്നായിരുന്നു കുറിപ്പ്. മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രേക്ഷകർക്കിടയിലും നടക്കുന്ന കോലാഹലങ്ങൾ എല്ലാം അറിയുന്നുണ്ടെങ്കിലും തൃഷ ഇതുവരെയും ഒന്നിനോടും പ്രതികരിച്ചിട്ടില്ല. പൊതുവെ വിവാദങ്ങൾ ഉണ്ടാകുമ്പോൾ അധിക്ഷേപിക്കാനും വിമർശിക്കാനും തയ്യാറായി നിൽക്കുന്നവർ ആദ്യം ഓടി എത്തുന്നത് ആ വ്യക്തിയുടെ സോഷ്യൽമീഡിയ പേജിലേക്കാകും.

തൃഷയുടെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. നടിയുടെ കമന്റ് ബോക്സ് മുഴുവൻ പരിഹസിച്ചും വിമർശിച്ചുമുള്ള കമന്റുകളും മീമുകളുകൊണ്ട് നിറഞ്ഞിരിക്കുന്നു. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ പ്രതി സ്ഥാനത്ത് സ്ത്രീകളാണ് വരുന്നതെങ്കിൽ നെഗറ്റിവിറ്റിയുടെ വ്യാപ്തി കുറയ്ക്കാനായി അവർ കമന്റ് ബോക്സ് ഓഫാക്കി ഇടും. തൃഷ അതിനും മുതിർന്നില്ല.
അവസാനമായി ക്യു ആന്റ് എ ചെയ്യുന്നതുമായി ബന്ധപ്പെട്ടൊരു സ്റ്റോറിയാണ് നടി പങ്കുവെച്ചത്. 2021ൽ തൃഷയുമായി വിജയിക്കുള്ള അമിതമായ അടുപ്പം സംഗീത കണ്ടെത്തുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. പിന്നാലെ എല്ലാം അവസാനിപ്പിച്ചതായി വിജയ് ഭാര്യയ്ക്ക് ഉറപ്പ് നൽകി. എന്നാൽ ആ ഉറപ്പ് അധികകാലം നടൻ പാലിച്ചില്ലെന്ന് മാത്രമല്ല നടിയുമായി കൂടുതൽ അടുക്കുകയും ഭാര്യയെ അകറ്റുകയും ചെയ്തു.
നാൽപ്പതുകാരിയായ തൃഷയുടെ വിവാഹം ഒരിക്കൽ ഒരു വ്യവസായിയുമായി ഉറപ്പിച്ചതായിരുന്നു. 2015ല്‍ ആണ് തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വരുണ്‍ മണിയന്‍ എന്ന ആളുമായി നടന്ന വിവാഹ നിശ്ചയം പ്രൗഢ ഗംഭീരമായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് അത് മുടങ്ങിപ്പോയി. ഒരു സമയത്ത് റാണാ ദഗുബാട്ടിയുമായി നടി പ്രണയത്തിലായിരുന്നുവെന്നും പ്രചരിച്ചിരുന്നു. ഗില്ലി അടക്കം നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോഡിയാണ് വിജയിയും തൃഷയും.


Click it and Unblock the Notifications

















