പെരിമെനോപോസ് ഘട്ടത്തിലെ മാറ്റം, നൂറ് ശതമാനം യോജിക്കുന്നെന്ന് തൃഷ; ലെനയ്ക്ക് പിന്നാലെ തൃഷയും
ജീവിതം ആസ്വദിക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. തന്റെ ഇരുപതുകളും മുപ്പതുകളും സിനിമാ തിരക്കുകൾക്കായി മാത്രം മാറ്റി വെക്കാതെ യാത്രകൾക്കും പാർട്ടികൾക്കും ആഘോഷങ്ങൾക്കും തൃഷ സമയം കണ്ടെത്തി. കരിയർ മാത്രമല്ല ജീവിതം എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് തൃഷ. ഇന്ന് 42 കാരിയാണ് തൃഷ. ജീവിതത്തിലെ മറ്റൊരു ഘട്ടം. മിക്ക നായിക നടിമാരെയും സംബന്ധിച്ച് നാൽപതുകൾ ആശങ്കയുടേതാണ്. കാരണം സിനിമാ ലോകത്തെ മുൻനിര സ്ഥാനം ഇല്ലാതായേക്കാനുള്ള സാധ്യത കൂടിതലാണ്. ഏജ് ഷെയിംമിഗ് നേരിടേണ്ടി വരുന്നവരാണ് ഈ പ്രായത്തിലെ മിക്ക നടിമാരും. എന്നാൽ തൃഷയെ സംബന്ധിച്ച് ഇന്നും സിനിമാ ലോകത്ത് മുൻനിര സ്ഥാനമുണ്ട്. അമ്മ, ചേച്ചി വേഷങ്ങളിലേക്ക് ഒതുങ്ങിപ്പോയിട്ടില്ല.
അതേസമയം ജീവിതത്തിൽ ഈ പ്രായത്തിൽ വരുന്ന മാറ്റങ്ങളെ തൃഷ തിരിച്ചറിയുന്നു. നടി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ഇതിനുദാഹരണമാണ്. പെരുമെനോപോസിനെക്കുറിച്ചുള്ള വാചകമാണ് തൃഷ പങ്കുവെച്ചത്. പെരിമെനോപോസ് എന്നാൽ നിങ്ങളുടെ പീപ്പിൾ പ്ലീസിംഗ് ഹോർമോൺ ഇല്ലാതാകുകയും എനിക്കൊരു ചുക്കുമില്ല എന്ന് തോന്നിക്കുന്ന ഹോർമോൺ ടേക്ക് ഓവർ ചെയ്യുകയും ചെയ്യുന്നതാണെന്ന് ഒരു ഡോക്ടർ വിശദീകരിച്ചത് ഞാനോർക്കുന്നു. എനിക്കിതിൽ കൂടുതൽ നന്നായി പറയാൻ കഴിയില്ല എന്നാണ് വാക്കുകൾ. ഇതിനോട് നൂറ് ശതമാനം യോജിക്കുന്നെന്ന് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കുന്നു.

തൃഷ ടീനേജ് പെൺകുട്ടിയെ പോലെ പെരുമാറുന്നു എന്ന് ഈയടുത്തായി പരിഹാസ കമന്റുകൾ വന്നിരുന്നു. എന്നാൽ പ്രായം മറയ്ക്കാൻ തൃഷ ശ്രമിക്കുന്നില്ലെന്ന് നടിയുടെ ആരാധകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തായി ഒന്നിലേറെ താരങ്ങൾ പെരിമെനോപോസിനെക്കുറിച്ച് സംസാരിച്ചു. നടി ലെന, ആങ്കർ രഞ്ജിനി ഹരിദാസ് തുടങ്ങിയവർ ഇതിനുദാഹരണമാണ്. പെരിമെനോപോസിനെക്കുറിച്ച് ലെന ഒരു പുസ്തകമിറക്കി.


Click it and Unblock the Notifications
