തൃഷയ്ക്ക് വിജയ് സീറ്റ് കൊടുത്താൽ എന്താ പ്രശ്നം?, യോഗ്യതയുണ്ട് ചീപ്പ് ആളല്ല, വിജയിയുടെ കോൺഫിഡൻസിന് പിന്നിൽ!
നടിയും അവതാരകയും മുൻ ബിഗ് ബോസ് താരവുമെല്ലാമായ വനിത വിജയകുമാർ തൃഷ-വിജയ് ബന്ധത്തെ കുറിച്ചും. നടന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. രാഷ്ട്രീയത്തിലേക്ക് തൃഷ ഇറങ്ങിയാൽ താൻ പിന്തുണയ്ക്കുമെന്ന് വനിത പറയുന്നു. റിലേഷൻഷിപ്പിലാണെങ്കിൽ തൃഷയും വിജയിയും അത് അനൗൺസ് ചെയ്യും. പിന്നെ അടുത്തിടെ അവർ രണ്ടുപേരും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് ചോദിച്ചാൽ അവർ രണ്ടുപേരും സുഹൃത്തുക്കളാണ് സഹപ്രവർത്തകരാണ്.
വെറുതെ അർത്ഥമില്ലാതെ ബുദ്ധിശൂന്യമായ കാര്യങ്ങൾ പറയേണ്ടതില്ല. അതുപോലെ വിജയ് രണ്ടിടങ്ങളിൽ മത്സരിക്കുന്നതിന് കാരണം ജയിച്ചാൽ അവയിൽ ഒരു സീറ്റ് തൃഷയ്ക്ക് കൊടുക്കാൻ വേണ്ടിയാണെന്ന് ആരോ സോഷ്യൽമീഡിയയിൽ കുറിച്ചതായി കണ്ടു.

അങ്ങനെയാണെങ്കിൽ തന്നെ എന്താണ് കുഴപ്പം?. തൃഷ അങ്ങനൊരു സീറ്റിൽ ഇരിക്കാൻ അർഹയാണ്. യോഗ്യതയുണ്ട്. തൃഷ രാഷ്ട്രീയത്തിൽ വരണമെന്നാണ് എന്റെ ആഗ്രഹം. വിദ്യാഭ്യാസമുണ്ട്. ഇംഗ്ലീഷ് നന്നായി അറിയാം. ജയലളിതയെപ്പോലെ തന്നെ ചർച്ച പാർക്ക് സ്കൂളിലാണ് പഠിച്ചത്. നല്ല പെരുമാറ്റവും ബുദ്ധിമതിയുമാണ്. ആരെ എവിടെ നിർത്തണം എന്ന ധാരണയുണ്ട്. റെസ്പെക്ട് അറിയാം. പ്രാസംഗികയാണ്. അറിവുണ്ട്. എനിക്ക് തൃഷയെ വ്യക്തിപരമായി അറിയാം.
രാഷ്ട്രീയത്തിൽ വരാൻ എല്ലാ യോഗ്യതയുമുണ്ട്. തമാശ പറഞ്ഞതല്ല ഞാൻ. തൃഷയെ പോലുള്ള സ്ത്രീകൾ രാഷ്ട്രീയത്തിൽ വരണം. വിജയിയുമായുള്ള തൃഷയുടെ ബന്ധത്തെ വിലയിരുത്തുന്നതിന് പകരം അവളുടെ കഴിവിനേയും ശേഷിയേയും അംഗീകരിക്കണം. ആരുടെയെങ്കിലും ഭാര്യ, ഇന്നയാളുടെ കാമുകി എന്ന ലേബലിൽ മാത്രമല്ല സ്ത്രീകൾ അറിയപ്പെടേണ്ടത്.
എല്ലാ സ്ത്രീകൾക്കും അവരുടേതായ വ്യക്തിത്വമുണ്ട്. അതുകൊണ്ട് തന്നെ തൃഷ രാഷ്ട്രീയത്തിൽ വന്നാൽ എന്താണ് കുഴപ്പം. ജയലളിത അമ്മ ഇല്ലാത്തതിന്റെ കുറവ് ഇന്നും നമ്മൾ അനുഭവിക്കുന്നില്ലേ?. ജയലളിതയെ അംഗീകരിക്കാമെങ്കിൽ എന്തുകൊണ്ട് തൃഷ രാഷ്ട്രീയത്തിലേക്ക് വരുന്നതിനേയും അംഗീകരിച്ചുകൂടാ?. തൃഷ ചീപ്പായ ഒരാളല്ല. അവൾ രാഷ്ട്രീയത്തിൽ വന്നാൽ ഞാൻ പിന്തുണയ്ക്കും. ലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് വിജയിക്ക് വ്യക്തമായി അറിയാം.
വളരെ അധികം വിവരമുണ്ട്. വിജയ് സിനിമാ ഡയലോഗ് പറയുന്നത് പോലെ പ്രസംഗിക്കുന്നുവെന്ന് പലരും പറയുന്നത് കേൾക്കാറുണ്ട്. സിനിമയല്ല രാഷ്ട്രീയമെന്ന് കളിയാക്കുന്നതും കണ്ടു. ഒരാൾ നാല് മണിക്കൂർ പ്രസംഗിച്ചാലും അത് ആരും ശ്രദ്ധിക്കുന്നില്ലെങ്കിൽ കാര്യമില്ല. എന്നാൽ വിജയി സംസാരിക്കുമ്പോൾ എല്ലാവരുടേയും ശ്രദ്ധ അവിടെയാണ്.

വിജയിയുടെ പ്രസംഗം ആർക്കും ബോറടിക്കുന്നില്ല. മുമ്പ് വിജയ് ഒട്ടും കോൺഫിഡൻസുള്ള ആളായിരുന്നില്ല. പ്രേക്ഷകർ കൊടുത്ത കോൺഫിഡൻസിലാണ് ഇന്ന് വിജയ് വേദികളിൽ കയറി പ്രസംഗിക്കുന്നത്. വളരെ നാണക്കാരനായിരുന്നു. ഇൻട്രോവേർട്ടാണ്. അഭിപ്രായം പറയണമെന്ന് തോന്നിയാലും അത് ആരോടും പങ്കുവെയ്ക്കില്ല. വിശ്വാസം തോന്നുന്നവരുടെ അടുത്ത് മാത്രമെ അത് പറയൂ. ഒരുപാട് സമയം ആലോലിച്ചശേഷം മാത്രമാകും പറയുക എന്നും വനിത പറയുന്നു.
തമിഴക വെട്രി കഴകം എന്ന ടിവികെ തമിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നു. ഡിഎംകെ ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങുമ്പോഴും എഐഎഡിഎംകെയെ പിന്തള്ളി സംസ്ഥാനത്തെ രണ്ടാമത്തെ വലിയ കക്ഷിയോ നിര്‍ണ്ണായക ശക്തിയോ ആയി വിജയ് മാറുമെന്നാണ് ആക്സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
വിജയുടെ രാഷ്ട്രീയ പ്രവേശം അപ്രതീക്ഷിതമായിരുന്നില്ല. വളരെ നാളായി ഉയര്‍ന്ന് കേള്‍ക്കുന്ന അഭ്യൂഹങ്ങളുടെ ചര്‍ച്ചകളുടെ ഒടുവിലായിരുന്നു രാഷ്ട്രീയ പ്രഖ്യാപനം. വിജയിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്നതെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു.


Click it and Unblock the Notifications