റൂം പങ്കുവെക്കാൻ പോലും പറ്റില്ല, ഒറ്റയ്ക്കാകുമോ എന്ന് ഭയന്നിരുന്നു, ആ​ ബന്ധം വേണ്ടെന്ന് വെച്ചതിന് കാരണം: തൃഷ

അടുത്ത കാലത്ത് വ്യക്തിജീവിതം ഏറ്റവും കൂടുതൽ ചർച്ചയായ തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് തൃഷ. നടൻ വിജയുമായി പ്രണയത്തിലാണെന്ന ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചു. തൃഷ ഇതുവരെയും ഈ ​ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല. 42 കാരിയായി തൃഷ തന്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആഘോഷിക്കുന്നയാളാണ്. പ്രായം 40 പിന്നിട്ടത് കൊണ്ട് വിവാഹം കഴിക്കണമെന്ന ചിന്താ​ഗതിയൊന്നും തൃഷയ്ക്കില്ല. തനിക്കനുയോജ്യനായ ആളെ കണ്ടില്ലെങ്കിൽ വിവാഹമേ ഉണ്ടാകില്ലെന്ന തീരുമാനത്തിലാണ് നടി.

2015 ൽ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഈ ബന്ധത്തിൽ നിന്ന് നടി പിൻമാറുകയായിരുന്നു. വരനും കുടുംബവും തൃഷ സിനിമാ രം​ഗത്ത് തുടരുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് കാരണം. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാനോ മറ്റാർക്കെങ്കിലും വേണ്ടി സന്തോഷകരമല്ലാത്ത വിവാഹ ജീവിതത്തിൽ തുടരനാനോ താൽപര്യമില്ലെന്നാണ് തൃഷ വ്യക്തമാക്കിയതാണ്. വിവാഹ ശേഷം സിനിമാ രം​ഗം വിടാൻ വരുൺ തന്നോട് ആവശ്യപ്പെട്ടെന്നും ഇത് തനിക്ക് അം​ഗീകരിക്കാൻ പറ്റില്ലായിരുന്നെന്നും തൃഷ പറഞ്ഞിട്ടുണ്ട്.

Trisha Krishnan

തൃഷയ്ക്കൊപ്പം നായിക നടിമാരായി തിളങ്ങിയവരാണ് നയൻതാര, അസിൻ, ശ്രിയ ശരൺ തുടങ്ങിയവരെല്ലാം. ഇവർ ഇന്ന് വിവാഹിതരും അമ്മമാരുമാണ്. എന്നാൽ തൃഷയ്ക്ക് ഇക്കാര്യത്തിൽ തന്റേതായ തീരുമാനമുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒറ്റ മകളാണ് തൃഷ. സഹോദരങ്ങളില്ലാതെ വളർന്നതിനെക്കുറിച്ച് ഒരിക്കൽ തൃഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എനിക്ക് സിം​ഗിൾ ചെെൽഡ് സിൻഡ്രം ഉണ്ട്. ഒറ്റയ്ക്ക് സമയം ചെലവഴിച്ച് എനിക്ക് ശീലമായി. ഞാനെപ്പോഴും ഒറ്റയ്ക്കാണ് ഉറങ്ങിയത്. എനിക്ക് എന്റേതായ സ്പേസ് ആണ് ഇഷ്ടം. മറ്റാർക്കെങ്കിലും ഒപ്പം റൂം പങ്കുവെക്കുന്നത് പോലും പറ്റില്ല. സ്വകാര്യതയ്ക്ക് താനപ്പോൾ വല്ലാതെ ആ​ഗ്രഹിക്കുമെന്നും തൃഷ പറഞ്ഞു.

2023 ൽ നൽകിയ അഭിമുഖത്തിൽ താൻ സിം​ഗിളാണെന്ന് തൃഷ പറഞ്ഞിരുന്നു. നിലവിൽ ഞാനാരെയും ഡേറ്റ് ചെയ്യുന്നില്ല. എന്റെ ജീവിതത്തിലെ സമാധാനപരമായ ഘട്ടത്തിലൂടെയാണ് ഞാൻ പോകുന്നത്. തീർച്ചയായും ഞാൻ മുമ്പ് ഡേറ്റ് ചെയ്യുകയും റിലേഷൻഷിപ്പിലാകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോൾ ഞാനെനിക്കൊപ്പം സമയം ചെലവഴിക്കുന്നത് പഠിക്കുന്നു. ദെെവമേ, ഞാൻ ഒറ്റയ്ക്കായല്ലോ എന്ന് ചിന്തിച്ച സമയമുണ്ട്. പക്ഷെ ഇപ്പോൾ ഞാനെന്നെ ഇഷ്ടപ്പെടുന്നു. ഒറ്റയ്ക്കിരിക്കുന്നത് എനിക്കിഷ്ടമാണ് എന്നാണ് തൃഷ പറഞ്ഞത്. കഴിഞ്ഞ ദിവസം തൃഷ വിവാഹിതയാകുന്നു എന്ന ​ഗോസിപ്പ് വന്നിരുന്നു. ചണ്ഡീ​ഗഢിൽ നിന്നുള്ള വ്യവസായിയാണ് വരനെന്നും റിപ്പോർട്ടുകൾ വന്നു. പിന്നാലെ അഭ്യൂഹം തള്ളിക്കളഞ്ഞ് തൃഷ രം​ഗത്ത് വന്നു.

2015 ൽ മുടങ്ങിയ വിവാഹം

വ്യവസായി വരുൺ മന്യനെയാണ് തൃഷ 2015 ൽ വിവാഹം ചെയ്യാനിരുന്നത്. വിവാഹ നിശ്ചയ ദിവസം പോലും ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ധനുഷിനെ തൃഷ കല്യാണ നിശ്ചയത്തിന് ക്ഷണിച്ചത് വരുണിന് ഇഷ്ടപ്പെട്ടില്ല. ധനുഷിനെ ഈ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് നേരത്തെ വരുൺ മന്യൻ തൃഷയോട് നിർദ്ദേശിച്ചിരുന്നു.

ഇരുവരും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ തൃഷ അത് കാര്യമായെടുക്കാതെ ധനുഷിനെ ക്ഷണിക്കുകയാണുണ്ടായത്. അതിനെ ചൊല്ലി തർക്കമുണ്ടായി എന്നായിരുന്നു റിപ്പോർട്ടുകൾ. രജിനികാന്തിന്റെ മകൾ സംവിധാനം ചെയ്ത കൊച്ചടിയാൻ എന്ന ചിത്രത്തിന് സാമ്പത്തിക സഹായം ചെയ്തത് വരുൺ മന്യനായിരുന്നു. സിനിമ പാരജയപ്പെട്ടു.

ഇതോടെ പണത്തിന്റെ കാര്യത്തിൽ രജിനികാന്തിന്റെ കുടുംബവുമായി കേസായപ്പോൾ രജിനി ഫാൻസ് വരുൺ മന്യന്റെ ഓഫീസ് അടിച്ച് തകർത്തു. ഈ സംഭവം വരുൺ മന്യനെ വല്ലാതെ വേദനിപ്പിച്ചിരുന്നെന്നും ധനുഷുമായുള്ള അകൽച്ചയ്ക്ക് ഇത് കാരണമാണെന്നും സംവിധായകൻ ആലപ്പി അഷ്റഫ് അടുത്തിടെ പറയുകയുണ്ടായി. അന്ന് രജിനികാന്തിന്റെ മരുമകനാണ് ധനുഷ്.

More from Filmibeat

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X