For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങി പോയ താരങ്ങള്‍! നടി തൃഷ മുതല്‍ താരപുത്രന്‍ വരെയുണ്ട് ഈ ലിസ്റ്റില്‍

  |

  ഏറ്റവുമധികം ഗോസിപ്പുകള്‍ വരാറുള്ളത് ബോളിവുഡില്‍ നിന്നാണ്. ഒന്നിച്ച് സിനിമകളിലഭിനയിച്ച താരങ്ങള്‍ അതിവേഗം പ്രണയത്തിലേക്ക് മാറുന്നതാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണം. അതേ സമയം വിവാഹം ഉറപ്പിച്ചതിന് ശേഷം വേര്‍പിരിയുന്ന താരങ്ങളും ഇതിലുണ്ട്. വിവാഹനിശ്ചയം നടത്തിയിട്ട് പിരിഞ്ഞവരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  കഴിഞ്ഞ ദിവസം ബോളിവുഡിന്റെ മുന്‍നിര നായിക കരിഷ്മ കപൂറിന്റെ പിറന്നാള്‍ ദിനത്തില്‍ സമാനമായ വാര്‍ത്ത പുറത്ത് വന്നിരുന്നു. അഭിഷേക് ബച്ചനുമായി കരിഷ്മയുടെ വിവാഹം തീരുമാനിക്കുകയും വിവാഹനിശ്ചയം വരെ നടത്തിയതിന് ശേഷം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അഭിഷേക്-കരിഷ്മ ബന്ധം പോലെ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്തും നിരവധി താരങ്ങളുടെ വിവാഹവും ഇതുപോലെ മുടങ്ങി പോയിട്ടുണ്ടെന്ന് പുത്തന്‍ റിപ്പോര്‍ട്ടുകളിലൂടെ പറയുകയാണ്.

  തെലുങ്കിലും കന്നഡത്തിലും സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുന്ന നടി രശ്മിക മന്ദാനയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. നടന്‍ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു രശ്മിക. 2017 ല്‍ താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞു. രശ്മികയ്ക്ക് കരിയറില്‍ കുറച്ച് കൂടി ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള ആഗ്രഹമായിരുന്നു വിവാഹം വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. രണ്ട് പേരും ഒരേ മനസോടെയാണ് വിവാഹം വേണ്ടെന്ന് വെച്ചത്. ഒരു അഭിമുഖത്തിനിടെ നടിയുടെ അമ്മ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

  കിടിലൻ വായന വിദ്യയുമായി ഇക്ക | FilmiBeat Malayalam

  തെന്നിന്ത്യയുടെ പ്രിയ നടി തൃഷ കൃഷ്ണന്റെ വിവാഹവും സമാനമായ രീതിയില്‍ മുടങ്ങി പോയിരുന്നു. റാണ ദഗ്ഗുപതിയുമായി തൃഷ പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇരുവരും പിരിഞ്ഞെന്നും അറിഞ്ഞു. അതിന് ശേഷമാണ് തൃഷയുടെ വിവാഹനിശ്ചയം നടക്കുന്നത്. 2015 ലായിരുന്നു നിര്‍മാതാവ് വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടത്തിയത്. ചടങ്ങുകള്‍ കഴിഞ്ഞ് ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇരുവരും വിവാഹം വേണ്ടെന്ന് വെച്ചതായി തൃഷ തന്നെ വെളിപ്പെടുത്തി. വിവാഹശേഷം സിനിമയുമായി മുന്നോട്ട് പോകണമെന്ന തൃഷയുടെ ആവശ്യം വരുണ്‍ അംഗീകരിക്കാത്തതാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്.

  തമിഴ് ബിഗ് ബോസ് താരം തര്‍ഷന്‍ ത്യാഗരാജനും പങ്കാളി സനം ഷെട്ടിയും രഹസ്യമായി വിവാഹനിശ്ചയം നടത്തിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു ഇക്കാര്യം പുറത്ത് വരുന്നത്. ഷോ തുടങ്ങുന്നതിന് മുന്‍പ് തന്നെ തര്‍ഷനുമായി എന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതേ കുറിച്ച് പുറത്ത് പറയരുതെന്ന് അവന്‍ പറഞ്ഞു. അത് ഞാന്‍ അനുസരിച്ചു. ജൂണില്‍ വിവാഹിതരാകാമെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ അവന്‍ എന്നെ അവോയിഡ് ചെയ്ത് തുടങ്ങി. വിവാഹനിശ്ചയത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് അദ്ദേഹത്തിന്റെ കുടുംബമടക്കം എന്നെ ഭീഷണിപ്പെടുത്തിയതായും സനം ഷെട്ടി വെളിപ്പെടുത്തിയിരുന്നു. പിന്നാലെ സനത്തിനൊപ്പമുള്ള വിവാഹം വേണ്ടെന്ന് വെച്ചതായി പറഞ്ഞ് തര്‍ഷനും രംഗത്ത് വരികയായിരുന്നു.

  തെലുങ്ക് സൂപ്പര്‍താരം നാഗര്‍ജുനയുടെയും നടി അമലയുടെയും മകന്‍ അഖില്‍ അക്കിനേനിയും ശ്രിയ ഭൂപാലും തമ്മിലുള്ള പ്രണയം വിവാഹം വരെ എത്തിയിരുന്നു. രണ്ട് കുടുംബത്തിന്റെയും സാന്നിധ്യത്തിലായിരുന്നു 2017 ല്‍ വിവാഹനിശ്ചയം നടത്തിയത്. ശേഷം ഇറ്റലിയില്‍ വെച്ച് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും വിവാഹത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കവേ താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു. കാര്യങ്ങളൊന്നും ശരിയായി വന്നിരുന്നില്ല. താരങ്ങള്‍ തമ്മില്‍ ഹൈദരബാദ് എയര്‍പോര്‍ട്ടില്‍ നിന്നും വഴക്കുണ്ടാക്കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഖിലുമായി വേര്‍പിരിഞ്ഞതിന് ശേഷം ശ്രിയ അനിന്ദിത് റെഡ്ഡിയുമായി വിവാഹിതയായി.

  English summary
  Trisha Krishnan, Rashmika And Other South Celebrities Who Were Engaged And Didn't Get Married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X