ഹണിമൂൺ പ്ലാൻ ചെയ്യാൻ കാത്തിരിക്കുന്നു എന്ന് തൃഷ; വിജയുടെ കാര്യത്തിൽ ഈ തിടുക്കം കണ്ടില്ലല്ലോയെന്ന് ചോദ്യം
കഴിഞ്ഞ ദിവസമാണ് നടി തൃഷ കൃഷ്ണൻ വിവാഹിതയാകുന്നു എന്ന ഗോസിപ്പുകൾ പ്രചരിച്ചത്. ചണ്ഡീഗഢിൽ നിന്നുള്ള വ്യവസായി ആണ് തൃഷയെ വിവാഹം ചെയ്യുന്നതെന്നായിരുന്നു റിപ്പോർട്ട്. ഇരുവരുടെയും കുടുംബങ്ങൾക്ക് അടുത്തറിയാമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ വാർത്ത നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് തൃഷ. ആളുകൾ എന്റെ ജീവിതം പ്ലാൻ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ഹണിമൂൺ കൂടി അവർ പ്ലാൻ ചെയ്യാൻ കാത്തിരിക്കുന്നു എന്നാണ് തൃഷ പരിഹാസ്യ രൂപേണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
വിവാഹ വാർത്തയാണ് തൃഷ നിഷേധിച്ചതെന്ന് വ്യക്തമാണ്. അതേസമയം ഇത്ര പെട്ടെന്ന് വിവാഹ ഗോസിപ്പ് നിഷേധിച്ച തൃഷയ്ക്ക് എന്തുകാെണ്ട് വിജയ്ക്കൊപ്പം വരുന്ന ഗോസിപ്പുകൾ നിഷേധിച്ച് രംഗത്ത് വന്ന് കൂടെന്നാണ് ഇപ്പോൾ നെറ്റിസൺസ് ചോദിക്കുന്നത്. രണ്ട് പേരെയും വിടാതെ പിന്തുടരുന്ന ഗോസിപ്പാണിത്. വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് അടുത്ത കാലത്ത് പല അഭ്യൂഹങ്ങളും വന്നു. തൃഷയ്ക്ക് ഒരു വാക്ക് കൊണ്ട് ഗോസിപ്പുകൾ തള്ളിക്കളയാം. എന്ത് കൊണ്ട് നടി അതിന് തയ്യാറാകുന്നില്ലെന്നാണ് നെറ്റിസൺസിന്റെ ചോദ്യം.

വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. നേരത്തെ വ്യവസായി വരുൺ മന്യനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹത്തിന് വേണ്ടി കരിയർ മാറ്റി വെക്കാൻ തൃഷ തയ്യാറല്ല. വരുണും കുടുംബവും തൃഷയുടെ സിനിമാ കരിയറിന് തടസ്സം പറഞ്ഞതാണ് വിവാഹത്തിൽ നിന്ന് പിൻമാറാൻ കാരണമെന്നാണ് പുറത്ത് വന്ന സൂചന. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒരിക്കൽ തൃഷ തുറന്ന് സംസാരിച്ചിട്ടുണ്ട്.
എന്നാണ് വിവാഹം കഴിക്കുകയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാനാരോടൊപ്പമാണ് എന്നതിനെ ആശ്രയിച്ചാണത്. വിവാഹം ചെയ്ത് പിന്നീട് പിരിയുന്നതിൽ വിശ്വസിക്കുന്നില്ല. എനിക്കറിയാവുന്ന നിരവധി ദമ്പതികൾ അവരുടെ വിവാഹ ബന്ധത്തിൽ സന്തുഷ്ടരല്ല. അവർ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ്.

അങ്ങനെയൊരു വിവാഹ ജീവിതം തനിക്ക് പറ്റില്ലെന്ന് തൃഷ പറഞ്ഞിരുന്നു. തഗ് ലെെഫ് എന്ന സിനിമയിലാണ് തൃഷയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു തഗ് ലെെഫ്. മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തിയ സിനിമയിൽ തൃഷയുടെ റോളും ഏറെ വിമർശനം നേരിട്ടു. നടിയുടെ പുതിയ സിനിമകളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്.
ഇതിനിടെ തൃഷ-വിജയ് ഗോസിപ്പുകൾ ശക്തമായി തുടരുന്നുണ്ട്. വിജയ് ഭാര്യ സംഗീതയുമായി അകന്ന് കഴിയുകയാണെന്നാണ് വിവരം. ഇതിനിടെ തൃഷ-വിജയ് സൗഹൃദം കൂടുതൽ ചർച്ചയായി. വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ച് സിനിമകൾ ചെയ്തു. വിജയ്ക്ക് തൃഷ പ്രത്യേക പിറന്നാൾ ആശംസാ പോസ്റ്റിട്ടു. ഇവർ ഒരുമിച്ച് യാത്ര ചെയ്തതിന്റെ വിവരങ്ങളും പുറത്ത് വന്നു. ഇതെല്ലാം ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഒരു കാലത്തെ ഹിറ്റ് ജോഡിയായിരുന്നു തൃഷയും വിജയും. എന്നാൽ 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ കുറേക്കാലം ഒരുമിച്ച് അഭിനയിച്ചില്ല. വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് അഭിനയിച്ചപ്പോൾ ഇത് വലിയ ചർച്ചയായി. സിനിമാ രംഗം വിടാനുള്ള ഒരുക്കത്തിലാണ് വിജയ്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനായാണ് ഈ തീരുമാനം. താരത്തിന്റെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകന്റെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











