വിജയിയുടെ ചുറ്റുമുള്ളവർക്ക് ആ സൈലൻസ് ബു​​ദ്ധിമുട്ടുണ്ടാക്കും, മാറ്റേണ്ട സ്വഭാവവും അത് തന്നെ; തൃഷ അന്ന് പറഞ്ഞത്

അടുത്ത കാലത്തായി തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ള രണ്ട് താരങ്ങളാണ് നടൻ വിജയിയും തൃഷയും. ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത് ലിയോ എന്ന സിനിമയിലാണ്. ശേഷം വിജയിയുടെ ​ഗോട്ട് എന്ന സിനിമയിൽ ഐറ്റം ഡാൻസറായും തൃഷ പ്രത്യക്ഷപ്പെട്ടു. കപ്പിളായി അഭിനയിച്ചാലും നൃത്ത രം​ഗത്തിൽ ഒരുമിച്ച് ഡാൻസ് ചെയ്താലും വിജയ്-തൃഷ കെമിസ്ട്രിയോട് മറ്റൊരു ജോഡിക്കും മുട്ടി നിൽക്കാനാവില്ല.

ലിയോയിലും ​ഗോട്ടിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചശേഷമാണ് ​ഗോസിപ്പുകൾ വന്ന് തുടങ്ങിയത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലാണ് ഇപ്പോഴും റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ ആരാധകർ അതെല്ലാം വെറും ​ഗോസിപ്പുകൾ മാത്രമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഗില്ലി എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സിനിമ മെഗാ ഹിറ്റായിരുന്നു.

Trisha Krishnan Vijay

ഗില്ലിക്കുശേഷം തിരുപ്പാച്ചി, ആദി, കുരുവി എന്നീ ചിത്രങ്ങളിൽ ഇരുവരും ജോഡിയായി അഭിനയിച്ചു. അതിനുശേഷം കുറച്ചുകാലം ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തില്ല. തൃഷ സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുകയും ചെയ്തു. ആ സമയത്താണ് വിജയ് സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന് ദളപതി വിജയിയായി മാറിയത്.

ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയശേഷം വിജയിയും തൃഷയും തമ്മിലുള്ള ബന്ധം ​ഗാഢമാകുന്നുവെന്ന് മനസിലാക്കി കുടുംബങ്ങളിൽ നിന്നും എതിർപ്പ് വന്നതുകൊണ്ടാണ് താരങ്ങൾ അക്കാലയളവിൽ ഒരുമിച്ച് സിനിമകൾ ചെയ്യാതിരുന്നതെന്നും പ്രചരിച്ചിരുന്നു. വിലകൂടിയ സമ്മാനങ്ങളെല്ലാം തൃഷയ്ക്ക് വിജയ് വാങ്ങിക്കൊടുത്തതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ അതിൽ സത്യമില്ലെന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം.

പിന്നീട് പതിനാല് വർഷത്തെ ഇടവേളയ്ക്കുശേഷം ലിയോയിൽ വിജയിയുടെ നായികയായി തൃഷ. ഒരിടവേളയ്ക്കുശേഷം ഒരുമിച്ച് അഭിനയിച്ചതാണെങ്കിൽ കൂടിയും കെമിസ്ട്രി അപാരമായിരുന്നു. മാത്രമല്ല വിജയ്-തൃഷ ലിപ് ലോക്ക് സീനും ലിയോയിലുണ്ടായിരുന്നു. കൂടാതെ ലിയോയ്ക്കുശേഷം ​ഗോട്ടിൽ ഒരു നൃത്ത രം​ഗത്തിൽ തൃഷ അഭിനയിക്കുകയും ചെയ്തു.

ഐറ്റം ഡാൻസറായി നൃത്തം ചെയ്യാൻ താൽപര്യമില്ലാത്തയാളാണ് തൃഷ. ഏറെ കാലത്തിനുശേഷമാണ് സിനിമയുടെ നൃത്ത രം​ഗത്തിൽ തൃഷ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വിജയിയോടുള്ള അടുപ്പമാണ് ഡാൻസറായി അഭിനയിക്കാൻ തൃഷയെ പ്രേരിപ്പിച്ചതെന്നും പ്രചരിച്ചു. മാത്രമല്ല അടുത്തിടെയായി വിജയിയുടെ ഭാര്യ സം​ഗീത നടന്റെ സിനിമയോ രാഷ്ട്രീയ പാർട്ടിയുമായോ ബന്ധപ്പെട്ട ഒരു പരിപാടികളിലും പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ്.

Trisha Krishnan Vijay

ഇരുവരും ഒരുമിച്ച് അല്ല താമസമെന്നും മാതാപിതാക്കളുടെ ഒപ്പമാണ് കഴിഞ്ഞ കുറച്ച് നാളുകളായി സം​ഗീത താമസിക്കുന്നതെന്നും പ്രചരിക്കുന്നുണ്ട്. പൊതുവെ വിജയിയുടെ സിനിമകളുടെ പ്രമോഷൻ പരിപാടികളിൽ സം​ഗീതയും പങ്കെടുക്കാറുള്ളതായിരുന്നു.

വിജയ്-തൃഷ ബന്ധം ഇത്രയേറെ ചർച്ചയാകാൻ മറ്റൊരു കാരണം ഇരുവരുടേയും ഒരുമിച്ചുള്ള യാത്രകളുടെയും അവധി ആഘോഷത്തിന്റെയും ചിത്രങ്ങൾ പുറത്ത് വന്നുവെന്നതാണ്. അടുത്തിടെ കീർത്തി സുരേഷിന്റെ കല്യാണത്തിന് വിജയിയും തൃഷയും ഒരുമിച്ച് ഒരു പ്രൈവറ്റ് ഫ്ലൈറ്റിലാണ് വിവാഹത്തിന് എത്തിയത്. ഇപ്പോഴിതാ വിജയ് മാറ്റേണ്ട സ്വഭാവത്തെ കുറിച്ച് മുമ്പൊരിക്കൽ തൃഷ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ച് പങ്കെടുത്ത പഴയ അഭിമുഖത്തിലാണ് തൃഷ വിജയിയെ കുറിച്ച് വാചാലയായത്.

ഷൂട്ടിംഗ് സ്പോട്ടിൽ എന്നെ കളിയാക്കുന്ന ഹീറോ സിമ്പുവാണ്. വിജയ് വളരെ നിശബ്ദനാണ്. അദ്ദേഹം എപ്പോഴും ഒരു വലിയ മതിലിലേക്ക് നോക്കി വെറുതെ ഇരിക്കും. എന്ത് പ്രശ്‌നമുണ്ടായാലും നിശബ്ദനായിരിക്കും. ആ നിശബ്ദത മറ്റുള്ളവർക്ക് മനസിലാവുകയില്ല. ചുറ്റുമുള്ളവർക്ക് ആ സൈലൻസ് ബു​​ദ്ധിമുട്ടുണ്ടാക്കും. അതിനാൽ ആ സ്വഭാവം വിജയ് മാറ്റണമെന്നാണ് തൃഷ പറഞ്ഞത്. ഇക്കഴിഞ്ഞ പിറന്നാൾ‌ ദിനത്തിൽ‌ ആശംസകൾ നേർന്ന് തൃഷ പങ്കുവെച്ച വിജയിയുടെ ഫോട്ടോയും വൈറലായിരുന്നു.

Read more about: trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X