നയൻതാരയുമായി സംസാരിച്ചിട്ടുള്ളത് അപൂർവ്വമായിട്ടെന്ന് തൃഷ; സൗഹൃദമില്ലാത്തതിന് കാരണം ഇതാണ്

സിനിമാ നടിമാർ തമ്മിൽ ഒരിക്കലും നല്ല സൗഹൃദം ഉണ്ടാവില്ലെന്ന് വിശ്വസിക്കുന്നവരാണ് ഒരു വലിയ വിഭാഗം ഇൻഡസ്ട്രി അംഗങ്ങളും പ്രേക്ഷകരും. എന്നാൽ ഇതിന് വിപരീതമായി, പ്രശസ്ത നായികമാർ തമ്മിലുള്ള ഒരുപാട് ഗാഢ സൗഹൃദങ്ങൾ കണ്ടിട്ടുണ്ട് സൗത്ത് ഇന്ത്യൻ സിനിമാ രംഗം. മലയാളത്തിലെ ശോഭനയും രേവതിയും മുതൽ, പുതിയ കാലത്തെ നായികമാരായ കീർത്തി സുരേഷും കല്യാണി പ്രിയദർശനും വരെ, വളരെ മനോഹരമായ സൗഹൃദങ്ങൾ ഇവിടെയുണ്ട്. എന്നാൽ, തനിക്ക് മറ്റൊരു നായികയോടും അത്തരം ഒരു സൗഹൃദം ഇല്ലെന്ന് ഒരിക്കൽ പ്രശസ്ത താരം തൃഷ കൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.

തന്റെ സമകാലീന താരമായ നയൻതാരയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്, ഗലാട്ട മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തൃഷ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജവാൻ നായികയുമായി നേരിൽ കാണുമ്പോഴൊക്കെ തനിക്ക് നല്ല അടുപ്പമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ഒരിക്കലും തങ്ങൾ അടുത്ത സുഹൃത്തുക്കൾ ആയിട്ടില്ല. നയൻ‌താര മാത്രമല്ല, മറ്റൊരു നായികമാരുമായിട്ടും തനിക്ക് അങ്ങനെ വലിയ സൗഹൃദങ്ങളൊന്നും ഇല്ല എന്നാണ് ലിയോ താരം വെളിപ്പെടുത്തിയത്.

Trisha and Nayanthara
Photo Credit: Filmibeat

"എന്നെയും നയൻതാരയെയും ഇപ്പോഴും താരതമ്യം ചെയ്യുന്നത്, ഞങ്ങൾ ഏതാണ്ട് ഒരേ സമയത്ത് സിനിമയിൽ വന്നത് കൊണ്ടും, ഏതാണ്ട് ഒരേ പോലത്തെ സിനിമകളും കഥാപാത്രങ്ങളും ചെയ്തത് കൊണ്ടും ആവണം. ഞങ്ങൾ തമ്മിൽ എന്നും വളരെ ആരോഗ്യകരമായ ഒരു ബന്ധം തന്നെയാണ് ഉണ്ടായിട്ടുള്ളത്. മറ്റ് ആളുകളും, മീഡിയയും പറഞ്ഞുണ്ടാക്കുന്ന പോലത്തെ മത്സരമോ, അരക്ഷിതാവസ്ഥയോ, ഒന്നും ഞങ്ങൾ തമ്മിൽ ഒരിക്കലും ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്," തൃഷ കൃഷ്ണൻ വെളിപ്പെടുത്തി.

Trisha and Nayanthara
Photo Credit: Filmibeat

"ഒരു നായിക എന്ന നിലയ്ക്ക് നോക്കിയാൽ, മറ്റ് നായികമാരോടൊപ്പം അധികം ജോലി ചെയ്യാനോ, സമയം ചിലവഴിക്കാനോ നമുക്ക് അവസരം കിട്ടാറില്ല. മൾട്ടി സ്റ്റാർ സിനിമകളൊക്ക അപൂർവമല്ലേ... പൊന്നിയിൻ സെൽവനിൽ അഭിനയിച്ചപ്പോഴാണ്, മറ്റ് മൂന്നാല് നായികമാരോടൊപ്പം ഞാൻ അഭിനയിക്കുന്നതും, സമയം ചിലവിടുന്നതും. നയൻതാരയെ ഞാൻ ആകെ കാണാറുള്ളത് വല്ല അവാർഡ് ഷോയ്‌ക്കോ, സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും സമയം ചിലവിടുമ്പോഴോ ഒക്കെ ആവും. ഞങ്ങൾ സംസാരിക്കുന്നത് കുറവാണ്. അങ്ങനെ സംസാരിക്കുമ്പോൾ ഒരിക്കലും അത് സിനിമയെ പറ്റി ആവില്ല. വിശേഷങ്ങളും, കുടുംബ കാര്യങ്ങളും ഒക്കെയാണ് പരസ്പരം ചോദിക്കുകയും പറയുകയും ചെയ്യാറുള്ളത്," ഗില്ലി താരം പറഞ്ഞു.

More from Filmibeat

Read more about: nayanthara trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X