അന്നേ നൽകിയ സൂചന, സാരിയിലൂടെ തൃഷ പറഞ്ഞത്; വിജയ് അറിഞ്ഞ് കൊണ്ടോ? ചർച്ചകൾ

വിജയ്-തൃഷ ബന്ധം തമിഴകത്ത് ഇന്ന് പരസ്യമായ രഹസ്യമാണ്. വിജയ് തന്റെ പങ്കാളിയാണെന്ന സൂചന തൃഷ നൽകുന്നുണ്ടെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നു. തൃഷയും വിജയും കുറേക്കാലമായി പ്രണയത്തിന്റെ സൂചനകൾ നൽകുന്നുണ്ടെന്നാണ് ആരാധകരുടെ വാദം. 2024 ൽ പുറത്തിറങ്ങിയ ദ ​ഗോട്ട് എന്ന വിജയ് ചിത്രത്തിൽ തൃഷ ഒരു ഡാൻസ് നമ്പർ ചെയ്തിട്ടുണ്ട്. മഞ്ഞയും ചുവപ്പും നിറമുള്ള സാരിയായിരുന്നു വേഷം. ഇതേ നിറമാണ് വിജയുടെ പാർട്ടിയായി ടിവികെയുടെ പതാകയ്ക്കും. അന്നേ താരങ്ങൾ നൽകിയ സൂചനയാണിതെന്നാണ് ആരാധകരുടെ വാദം.

Trisha Krishnan

വിജയുടെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന ഹർജിയിൽ വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നുണ്ട്. ഈ നടി തൃഷ കൃഷ്ണനാണെന്ന് ‍ വാദം ശക്തമായി. 2021 ലാണ് നടിയുമായി വിജയ്ക്കുള്ള ബന്ധം താൻ കണ്ടെത്തിയതെന്ന് സം​ഗീത പറയുന്നുണ്ട്. അതേസമയം വർഷങ്ങൾക്ക് മുമ്പേ ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നെന്ന് വാദമുണ്ട്. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം കുറേക്കാലം ഇവർ ഒരുമിച്ച് അഭിനയിച്ചില്ല. അക്കാലഘട്ടത്തിൽ തൃഷയ്ക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും വിജയ്നെ വീട്ടുകാർ വിലക്കി എന്നായിരുന്നു റിപ്പോർട്ടുകൾ.

വിജയും തൃഷയും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ കൂടുകയാണ്. ഒരുപാ‌ട് മറച്ച് വെക്കാൻ താരങ്ങൾക്ക് ഇന്ന് താൽപര്യമില്ല. പ്രത്യേകിച്ചും തൃഷയ്ക്ക്. തെരഞ്ഞെടുപ്പ് വിജയം പോലും വിജയ് തനിക്ക് തന്ന സമ്മാനമായാണ് തൃഷ കാണുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയുടെ സത്യപ്രതിഞ്ജാ ച‌ടങ്ങിൽ തൃഷ എത്തുകയും ചെയ്തു. പൊതുവെ ​ഗോസിപ്പുകളെ അവ​ഗണിക്കുന്നയാളാണ് വിജയ്. ​ഗില്ലി എന്ന സിനിമയിലാണ് ആദ്യമായി തൃഷ്യ്ക്കൊപ്പം വിജയ് അഭിനയിക്കുന്നത്. നാല് സിനിമകളിൽ ഇവർ ഒരുമിച്ച് അക്കാലത്ത് അഭിനയിച്ചു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇത് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. റിപ്പോർട്ടുകൾ പ്രകാരം അക്കാലത്തേ ഇവർ പരസ്പരം അടുത്തിരുന്നു. കുടുംബത്തിന്റെ എതിർപ്പ് കാരണമാണ് വിജയ് തൃഷയ്ക്ക് ഒപ്പം അഭിനയിക്കുന്നത് നിർത്തിയത്. 15 വർഷങ്ങൾക്ക് ശേഷം ലിയോ എന്ന സിനിമയിൽ ഇവർ വീണ്ടും ഒരുമിച്ച് അഭിനയിച്ചു.

നേരത്തെ ആലപ്പി അഷ്റഫ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിജയ് തന്റെ രാഷ്‌ട്രീയ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ് കെെകാര്യം ചെയ്യുന്നത്. അത് പോലെ തന്നെയാണ് തൃഷയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും. കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇവർ രണ്ട് പേരും ഒരുമിച്ച് ഒരു വിമാനത്തിലാണ് എത്തിയത്. സ്വന്തം ഭാര്യയെക്കൂടാതെ വിജയ് വിവാഹ ചടങ്ങിൽ തൃഷയ്ക്കൊപ്പം വന്നത് വിവാ​ദമായിരുന്നു.
ഒന്നിച്ച് വന്നതിനെക്കുറിച്ച് ഞാൻ ഒരു പ്രശസ്ത നടിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഒന്നിച്ച് താമസിക്കുന്നവർ ഒന്നിച്ചല്ലാതെ രണ്ടായിട്ട് വരേണ്ടതുണ്ടോ എന്നാണ്. വിജയുടെ പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും ഒപ്പമുണ്ടാകും എന്നാണ് തമിഴ്നാട്ടിൽ പലരു‌ടെയും പ്രതീക്ഷയെന്നും അന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തൃഷ ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. സിനിമകളുടെ തിരക്കിലാണ് തൃഷ. കറുപ്പാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X