കേട്ടതെല്ലാം സത്യം, തൃഷ സിനിമാ രം​ഗം വിടുന്നു; അന്ന് വിവാഹത്തിൽ നിന്ന് പോലും പിന്മാറി, പക്ഷെ ഇന്ന്...

അടുത്ത കാലത്തായി കോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന നടിയാണ് തൃഷ. വിജയ്ക്ക് ബന്ധമുണ്ടെന്ന് ഭാര്യ സം​ഗീത ആരോപിക്കുന്ന നടി തൃഷയാണെന്നാണ് ശക്തമായ വാദം. സം​ഗീതയുടെ വിവാഹമോചനക്കേസ് കോടതിയിലാണ്. ഇതിനിടെ തൃഷ തന്റെ പങ്കാളിയാണെന്ന സൂചന വിജയ് നൽകിക്കഴിഞ്ഞു. കരിയറിൽ തുടരെ സിനിമകൾ ചെയ്ത് മുന്നേറവെയാണ് തൃഷ വിജയുടെ പേരിൽ ​ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകുന്നത്. വിജയ് സിനിമാ രം​ഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു.

പിന്നാലെ തൃഷയും സിനിമാ മേഖല വിടുകയാണെന്ന വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്. കുറച്ച് നാളുകളായി പ്രചരിക്കുന്ന ഈ വാർത്ത ശരിയാണെന്ന് സംവിധായകൻ ചിത്ര ലക്ഷ്മണൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. തൃഷയെക്കുറിച്ച് കേൾക്കുന്ന വാർത്ത ശരിയാണ്. ഈയടുത്ത് ചില നിർമാതാക്കളിൽ നിന്നാണ് ഞാൻ ഇക്കാര്യം അറിഞ്ഞത് എന്നാണ് തന്റെ വ്യൂവേർസിന്റെ ചോദ്യത്തിന് മറുപടിയായി ചിത്ര ലക്ഷ്മണൻ പറഞ്ഞത്.

Trisha Krishnan

തൃഷയുടെ ആരാധകരെ സംബന്ധിച്ച് നിരാശജനകമായ വാർത്തയാണിത്. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നായിക നിരയിൽ തുട‌രുന്ന നടിയാണ് തൃഷ. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായും ശ്രദ്ധേയ നായികാ വേഷങ്ങൾ ചെയ്തും പ്രേക്ഷക പ്രീതി നേടിയ നടി. ഇന്നും വലിയ സിനിമകൾ തൃഷയെ തേടി വരുന്നു. കറുപ്പ് ആണ് തൃഷയുടെ റിലീസ് ചെയ്യാനുള്ള തമിഴ് സിനിമ. ചിത്രത്തിൽ സൂര്യയാണ് നായകൻ.

ത​ഗ് ലെെഫ്, വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി എന്നിവയാണ് അവസാനം റിലീസ് ചെയ്ത നടിയുടെ സിനിമകൾ. മൂന്ന് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. 2015 ൽ വ്യവസായി വരുൺ മന്യനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. എന്നാൽ വിവാഹ ശേഷം കരിയർ വിടണമെന്ന നിബന്ധന അം​ഗീകരിക്കാൻ തൃഷ തയ്യാറായില്ല. ഈ ബന്ധം നടി വേണ്ടെന്ന് വെക്കുകയും ചെയ്തു. 42 കാരിയാണ് തൃഷ. കരിയറിൽ ഇനി ഭാവിയുണ്ടോ എന്ന ചിന്തയാകാം പിന്മാറ്റത്തിന് കാരണമെന്ന് വാദമുണ്ട്. 40 ന് ശേഷം നായിക നിരയിൽ തുടരുകയെന്നത് തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് ശ്രമകരമാണ്. വിജയ്ക്കൊപ്പം രാഷ്‌ട്രീയത്തിലേക്ക് തൃഷയും വരുമോ എന്ന ചോദ്യവും വരുന്നുണ്ട്.

തൃഷയുമായുള്ള വിജയുടെ ബന്ധത്തിൽ നടന്റെ അടുത്ത വൃത്തങ്ങൾക്ക് പോലും എതിർപ്പുണ്ടെന്ന് ​ഗായിക സുചിത്ര ഈയടുത്ത് പറഞ്ഞിരുന്നു. വളരെ നല്ല ബന്ധത്തിലായിരുന്നു വിജയും സം​ഗീതയും. എപ്പോഴാണ് തൃഷ ഇടയിൽ കയറിയതെന്ന് അറിയില്ല. വിജയുടെ അടുത്ത് നിൽക്കുന്നവർക്ക് തൃഷയോട് എതിർപ്പാണ്. വിജയുടെ വലം കെെയാകാൻ വേണ്ടി ചുറ്റും കൂടിയിരിക്കുന്നവരാണ് എല്ലാവരും. അവർക്ക് തൃഷ വിജയുടെ വലം കെെയായാൽ ഇഷ്‌ടപ്പെടുമോ.

പാർട്ടിയിലെ ആർക്കും തൃഷയെ ഇഷ്ടമല്ല. ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വന്നതിന് പിന്നിൽ അവരാണെന്നും അന്ന് സുചിത്ര പറഞ്ഞു. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് കന്നിയങ്കത്തിനിറങ്ങവെയാണ് വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ പുറത്ത് വരുന്നത്. 2021 ലാണ് വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധം താൻ കണ്ടെത്തിയതെന്നും ബന്ധത്തിൽ നിന്ന് പിന്മാറാൻ വിജയ് തയ്യാറായില്ലെന്നുമാണ് സം​​ഗീത ഡിവോഴ്സ് പെറ്റീഷനിൽ പറയുന്നത്.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X