മകളുടെ കൂടെ നിഴലായി, ഭർത്താവിനെ കണ്ടില്ല, വിജയുമായുള്ള ബന്ധത്തിലെടുത്ത തീരുമാനം? ഉമ കൃഷ്ണൻ ചർച്ചയിൽ

കരിയറിലെ തിരക്കുള്ള ഘട്ടത്തിലൂ‌ടെയാണ് ഇന്ന് തൃഷ കൃഷ്ണൻ കടന്ന് പോകുന്നത്. തുടരെ സൂപ്പർതാര സിനിമകൾ തൃഷയെ തേടിയെത്തുന്നു. കരിയറിൽ ഉയർച്ചയും വീഴ്ചയും ഒരുപോലെ കണ്ട നടിയാണ് തൃഷ. എല്ലാ ഘട്ടങ്ങളിലും തൃഷയ്ക്കൊപ്പമുണ്ടായിരുന്നത് അമ്മ ഉമ കൃഷ്ണനാണ്. ചെറിയ പ്രായത്തിൽ സിനിമാ രം​ഗത്തേക്ക് ക‌ടന്ന് വന്നയാളാണ് തൃഷ. അന്ന് മുതൽ ഇന്ന് വരെ തൃഷയുടെ കരിയറുമായി ബന്ധപ്പട്ട കാര്യങ്ങളിൽ അമ്മ ഉമയ്ക്ക് വലിയ സ്വാധീനമുണ്ട്. ‌അമ്മയോട് എല്ലാ കാര്യങ്ങളും താൻ തുറന്ന് പറയാറുണ്ടെന്നും അമ്മയെ പോലെ മറ്റാരും തന്നെ മനസിലാക്കിയിട്ടില്ലെന്നും തൃഷ പറഞ്ഞി‌ട്ടുണ്ട്.

ഉമ കൃഷ്ണനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഉമ കൃഷ്ണന് തീരെ പ്രായം തോന്നുന്നില്ലെന്നും തൃഷയുടെ ചേച്ചിയാണെന്നേ തോന്നൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിലർ ഉമ കൃഷ്ണന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പരാമർശിച്ചു. ഉമയുട ഭർത്താവ് കൃഷ്ണൻ അയ്യർ വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്. ഉമയും കൃഷ്ണൻ അയ്യരെയും നേരത്തെ ഒരുമിച്ച് തൃഷയ്ക്കൊപ്പം കണ്ടിരുന്നില്ല എന്നും ഇവർ വേർപിരിഞ്ഞതായിരുന്നോ എന്നും ചോദ്യങ്ങളുണ്ട്. എന്നാൽ ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. അതേസമയം ഭർത്താവ് മകൾ തൃഷയെ ചേർത്ത് പിടിച്ചിരിക്കുന്ന പഴയ ഫോട്ടോയാണ് ഇപ്പോഴും ഇൻസ്റ്റ​ഗ്രാമിൽ ഉമ കൃഷ്ണന്റെ പ്രൊഫെെൽ പിക്ചർയ 2021 ലാണ് കൃഷ്ണൻ അയ്യർ മരിച്ചത്.

Trisha Krishnan s Mother

തൃഷയും വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അടുത്ത കാലത്ത് വ്യാപകമായി ​ഗോസിപ്പുകൾ വന്നിരുന്നു. അപ്പോഴും ഉമ കൃഷ്ണന്റെ പേര് ഉയർന്ന് വന്നു. വിജയുടെ പിറന്നാളിന് തൃഷ നടനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു. ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടിയ സംഭവമായിരുന്നു ഇത്. ഈ ഫോട്ടോ വാർത്തയായപ്പോൾ ഉമ കൃഷ്ണന്റെ ഇത് തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. അമ്മയും ഈ ബന്ധത്തിന് പിന്തുണ നൽകുന്നോ എന്ന ചോദ്യങ്ങൾ വന്നു.

നേരത്തെ തൃഷയെക്കുറിച്ച് വന്ന പല ​ഗോസിപ്പുകളോടും പ്രതികരിച്ചിരുന്നയാളാണ് ഉമ കൃഷ്ണൻ. തൃഷ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്നതുൾപ്പെടെയുള്ള ​ഗോസിപ്പുകളെ ഉമ തള്ളിക്കളഞ്ഞിരുന്നു. എന്നാൽ വിജയ്ക്കൊപ്പം വന്ന ​ഗോസിപ്പുകളോട് ഉമ കൃഷ്ണൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ​ഗോസിപ്പ് ഇത്രയധികം ചർച്ചയായിട്ട് പോലും.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X