'പരിഹസിക്കുന്നവർക്ക് എന്തറിയാം, തൃഷയ്ക്ക് മകനാണ് സോറോ, എല്ലാ ഘട്ടങ്ങളിലും ഒപ്പമുണ്ടായവൻ'

പ്രിയപ്പെട്ട വളർത്ത് നായയുടെ മരണത്തിലെ ദുഖം പങ്കുവെച്ച് നടി കൃഷ്ണൻ. സോറോ എന്ന് വിളിക്കുന്ന തൃഷയുടെ നായയാണ് വിട പറഞ്ഞത്. ഏറെക്കാലമായി തൃഷയുടെ എല്ലാമെല്ലാമാണ് സോറ. വളർത്ത് മൃ​ഗം എന്നതിനപ്പുറം സ്വന്തം മകനെ പോലെയായിരുന്നു സോറോ തൃഷയ്ക്ക്. വീട്ടിൽ സോറോയ്ക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ തൃഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. വളർത്ത് നായയെ അ‌ടക്കം ചെയ്തതിന്റെ ഫോട്ടോ ന‌ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

വൈകാരികമായ കുറിപ്പും നടി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ഈ ക്രിസ്മസ് ദിനത്തിൽ രാവിലെ എന്റെ മകൻ സോറോ മരിച്ചു. എന്റെ ജീവിതം അർത്ഥ ശൂന്യമായെന്ന് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. ഞാനും എന്റെ കുടുംബവും തകർന്നിരിക്കുകയാണ്. ഞാൻ ഞെട്ടലിലാണ്. വർക്കിൽ നിന്നും കുറച്ച് നാൾ ഇടവേളയെടുക്കും. കുറച്ച് നാൾ എല്ലാത്തിൽ നിന്നും മാറി നിൽക്കാനാണ് തന്റെ തീരുമാനമെന്നും തൃഷ വ്യക്തമാക്കി.

Trisha Krishnan

തൃഷയെ ആശ്വസിപ്പിച്ച് നിരവധി പേർ കമന്റ് ചെയ്തു. മൃ​ഗസ്നേഹികൾ തൃഷയുടെ ദുഖത്തിനൊപ്പം ചേർന്നു. നിരവധി നായകളെ തൃഷ വളർത്തുന്നുണ്ട്. ഇവരിൽ സോറോ 2012 മുതൽ തൃഷയ്ക്കൊപ്പമാണ്. നടിയുടെ വീ‌ട്ടിലെ അം​ഗം തന്നെയായിരുന്നു സോറോ. നടിയുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും സോറോ ഒപ്പമുണ്ടായിരുന്നു.

കരിയറിൽ ഒരു ഘട്ടത്തിലുണ്ടായ വീഴ്ച, നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയത് തുടങ്ങിയ വിഷമഘട്ടങ്ങൾ തൃഷ അഭിമൂഖീകരിച്ചിട്ടുണ്ട്. അന്നെല്ലാം സോറോ തൃഷയ്ക്കൊപ്പമുണ്ട്. ഇന്ന് കരിയറിലെ സുവർണ കാലഘട്ടത്തിലൂടെ തൃഷ കടന്ന് പോകുമ്പോഴും സോറോ ഒപ്പമുണ്ടായിരുന്നു. അതേസമയം ഈ വിഷമഘട്ടത്തിലും തൃഷയെ പരിഹസിക്കുന്നവരുണ്ട്. കമന്റ് ബോക്സിൽ വരുന്ന പരിഹാസ കമന്റുകൾക്ക് തൃഷയുടെ ആരാധകരും മൃ​ഗ സ്നേഹികളും മറുപടി നൽകുന്നുണ്ട്.

Trisha Krishnan

പരിഹസിക്കുന്നവർക്ക് ഈ ദുഖം മനസിലാകില്ല, വളർത്ത് നായ എന്നതിനപ്പുറം സ്വന്തം മകനായിരുന്നു തൃഷയ്ക്ക് സോറോ എന്ന് ആരാധകർ മറുപടി നൽകി. കരിയറിലെ തിരക്കുകൾക്കിടെയാണ് തൃഷ ചെറിയ ഇടവേള എടുക്കുന്നത്. നടിയുടെ പുതിയ മലയാള ചിത്രം ഐഡന്റിറ്റി റിലീസിനൊരുങ്ങുകയാണ്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഹെയ് ജൂഡ് എന്ന സിനിമയ്ക്ക് ശേഷം വരുന്ന തൃഷയുടെ മലയാള ചിത്രമാണിത്.

അണിയറയിൽ ഒരുങ്ങുന്ന റാം എന്ന മലയാള സിനിമയിലും തൃഷയാണ് നായിക. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് തൃഷ ഇന്നുള്ളത്. ത​ഗ് ലൈഫ്, വിടാമുയർച്ചി എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രങ്ങൾ. ത​ഗ് ലൈഫിൽ കമൽ ഹാസനാണ് നായകൻ. വിടാമുയർച്ചിയിൽ അജിത്തും. സൂര്യയുടെ പുതിയ സിനിമയിലും തൃഷയാണ് നായിക.

തെലുങ്കിൽ ചിരഞ്ജീവി നായകനായെത്തുന്ന വിശ്വംഭര എന്ന സിനിമയിലും തൃഷയാണ് നായിക. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമയ്ക്ക് ശേഷമാണ് തൃഷയുടെ ​ഗ്രാഫിൽ വലിയ ചലനമുണ്ടായത്. നഷ്ടപ്പെട്ട താരമൂല്യം തൃഷയ്ക്ക് തിരികെ ലഭിക്കുന്നത് ഈ സിനിമയിലൂടെയാണ്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X